Story Dated: Monday, February 2, 2015 12:44
പാലക്കാട്: മതമാറ്റം കൊടിയ വിപത്താണെന്നും ഭാരതീയ സംസ്‌കാരം നേരിടുന്ന ഈ വിപത്തിന് തടയിടാന്‍ വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകള്‍ക്ക് കഴിയണമെന്നും കോയമ്പത്തൂര്‍ കാഞ്ചീപുരം ആശ്രമം മഠാധിപതി ശിവലിംഗേശ്വര സ്വാമി പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജയന്തിയോടനുബന്ധിച്ചു പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ഹിന്ദു മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വചരാചരങ്ങളിലും ഈശ്വര ചൈതന്യം ദര്‍ശിക്കുകയും പ്രകൃതിയെ ആരാധിക്കുകയും ചെയ്യുന്ന മഹത്തായ സംസ്‌കാരം ഭാരതത്തിലല്ലാതെ മറ്റൊരിടത്തുമില്ല. ജാതിയുടെ പേരില്‍ സഹോദരങ്ങളെ വേര്‍തിരിച്ചു നിര്‍ത്തിയതു കൊണ്ടാണ് മതംമാറ്റമുണ്ടായത്. അങ്ങനെ പോയവര്‍ സ്വമതത്തിലേക്ക് തിരിച്ചു വരുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് ഭീതിയും അജ്‌ഞതയും കൊണ്ടാണ്. പ്രലോഭനങ്ങള്‍ കൊണ്ട് മതംമാറ്റുന്നതിനെയാണ് വിപത്തായി കാണേണ്ടതെന്നും സ്വാമി പറഞ്ഞു.
വി.എച്ച്.പി ജില്ലാ പ്രസിഡന്റ് പി. സതീഷ് മേനോന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി, ബ്രഹ്‌മചാരി ശാന്ത ചൈതന്യ(അദൈ്വ്വതശ്രമം), ബ്രഹ്‌മകുമാരി മീന(ബ്രഹ്‌മകുമാരീസ്,), പി. സുരേഷ്(അമൃതാനന്ദമയി മഠം) എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ആര്‍.എസ്.എസ് പാലക്കാട് വിഭാഗ് ശാരീക് ശിക്ഷണ്‍ പ്രമുഖ് കെ.സുധീര്‍, ബ്രാഹ്‌മണസഭ ജില്ലാ സെക്രട്ടറി എന്‍.എ. ഗണേശ അയ്യര്‍, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ: എം. ബാലചന്ദ്രന്‍, എസ്.എന്‍.ഡി.പി വെസ്‌റ്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്‌ണന്‍ പി. ചന്ദ്രന്‍, എ.എന്‍. അനുരാഗ്‌്, കെ.പി. മണികണ്‌ഠന്‍, ശങ്കരനാരായണന്‍ പണിക്കര്‍, പി. കുഞ്ഞുക്കുട്ടന്‍, എന്‍.കെ. രവിപണിക്കര്‍, കെ.പി.കെ. നമ്പീശന്‍, അഡ്വ: എം ഉദയശങ്കര്‍, എന്‍. ശിവരാജന്‍, എം. രാജന്‍, ഷൈലജ, എ.കെ. സബിത, ലീലാ ചന്ദ്രന്‍, എം.ബി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പി.ആര്‍. കൃഷ്‌ണന്‍കുട്ടി സ്വാഗതവും എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT