Story Dated: Monday, February 2, 2015 12:44
ഷൊര്‍ണൂര്‍: അശാസ്‌ത്രീയമായി ഓങ്ങല്ലൂര്‍ പഞ്ചായത്ത് വിഭജനത്തിനെതിരേ ബി.ജെ.പി പ്രക്ഷോഭത്തിനൊരുങ്ങുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ സമ്മര്‍ദത്തിന്റെയും മുന്‍കൂട്ടി നിശ്‌ചയിച്ച പ്രകാരവുമാണ് വിഭജനം നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. അനധികൃത വിഭജനത്തിനെതിരേ പാര്‍ട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാടാനാംകുറിശിയില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. ഹരിദാസ് ഉദ്‌ഘാടനം ചെയ്‌തു. പി. മുരളീധരന്‍, എം.വി. മുരളീധരന്‍, ശ്രീകുമാര്‍, രാമചന്ദ്രന്‍, ആര്‍.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT