Story Dated: Monday, February 2, 2015 10:04
കൊച്ചി : ജഡ്‌ജിമാര്‍ക്കെതിരായ 'ശുഭന്‍' പരാമര്‍ശത്തെ തുടര്‍ന്ന് സുപ്രീംകോടതി ശിക്ഷിച്ച സിപിഎം സംസ്‌ഥാന സമിതി അംഗം എം.വി.ജയരാജന്‍ ഇന്ന് ഹൈക്കോടതിയില്‍ കീഴടങ്ങും. തുടര്‍ന്ന് ജയരാജനെ ശിക്ഷയ്‌ക്കായി സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും. രാവിലെ പതിനൊന്നു മണിയോടെ ഹൈക്കോടതി റജിസ്‌ട്രാറുടെ മുന്‍പില്‍ അഭിഭാഷകനൊപ്പം ജയരാജന്‍ ഹാജരാകുമെന്നാണ് സൂചന. ഇന്നു പുലര്‍ച്ചെ ജയരാജന്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.
ശിക്ഷ വിധിച്ചിരിക്കുന്നത് നാലാഴ്‌ചത്തേയ്‌ക്ക് ആണെങ്കിലും റിമാന്‍ഡ് കാലയളവില്‍ ജയിലില്‍ കഴിഞ്ഞ ദിവസം കുറച്ചുള്ള 19 ദിവസം ജയരാജന് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. സുപ്രീംകോടതിയുടെ ശിക്ഷാവിധി അംഗീകരിക്കുന്നുവെന്ന് ജയരാജന്‍ അറിയിച്ചിരുന്നു.
from kerala news edited
via IFTTT