121

Powered By Blogger

Sunday, 1 February 2015

തീരത്ത്‌ വേലിയേറ്റം രൂക്ഷം











Story Dated: Monday, February 2, 2015 12:42


തുറവൂര്‍: തീരമേഖലകളില്‍ വേലിയേറ്റം രൂക്ഷം. ജങ്കാര്‍ സര്‍വീസിനും ഭീഷണി.

ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍മേഖലയില്‍ കടലിലും കായലിലും അനുഭവപ്പെടുന്ന ശക്‌തമായ വേലിയേറ്റം നൂറുകണക്കിന്‌ വീടുകളെ വെള്ളത്തിലാക്കി. കായലില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെ തുറവൂര്‍ - തൈക്കാട്ടുശേരി ചങ്ങാടത്തില്‍ വാഹനങ്ങള്‍ കയറ്റാന്‍ കഴിയാതെ ഇരു-മുച്ചക്രവാഹനക്കാരും ദുരിതത്തിലാണ്‌. ജലനിരപ്പ്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നതിനാല്‍ ജങ്കാര്‍ വാഹനത്തില്‍ കയറ്റാനോ ഇറക്കാനോ കഴിയാത്ത സ്‌ഥിതിയാണ്‌്. തീരദേശമേഖലയില്‍ അന്ധകാരനഴി, പള്ളിത്തോട്‌, ചാപ്പക്കടവ്‌, ചെല്ലാനം മേഖലകളില്‍ വെള്ളക്കയറ്റം രൂക്ഷമാണ്‌. വീട്ടമുറ്റത്തും മറ്റ്‌ പുരയിടങ്ങളിലും കരിനിലങ്ങളുടെ ചിറകളിലും വീട്ടുമുറ്റത്തും നടത്തിയിരുന്ന ഇടവിളക്കൃഷിയും വേലിയേറ്റത്തില്‍ നശിക്കുകയാണ്‌.










from kerala news edited

via IFTTT