121

Powered By Blogger

Sunday, 1 February 2015

മനുഷ്യജാലിക സംഘടിപ്പിച്ചു








മനുഷ്യജാലിക സംഘടിപ്പിച്ചു


Posted on: 02 Feb 2015


ഷാര്‍ജ : മാനുഷികമൂല്യങ്ങളുടെ നിലനില്‍പ്പ് ഇല്ലാതെയാക്കി മനുഷ്യര്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്നവരെ മതങ്ങളുടെ പേരില്‍ പരിചയപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്ന് എസ് .വൈ.എസ്.സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

ഷാര്‍ജ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനകമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'മനുഷ്യജാലിക'യില്‍ 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ചേലേരിയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എഫ്. ദേശീയ ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് കുന്നക്കാവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബീല്‍ പരിയാപുരം ജാലികഗാനം ആലപിച്ചു.

അഡ്വ. വൈ.എ. റഹീം, അബ്ദുള്ള മല്ലിച്ചേരി, ബാവു ബഷീര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. നവാസ് ദാരിമി, ചേറൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്ല്യായാര്‍, സുലൈമാന്‍ ഹാജി, റസാഖ് വളാഞ്ചേരി, റസാക്ക് തുരുത്തി , മൊയ്തു സി.സി., ഖലീല്‍ റഹ്മാന്‍ കഷിഫി എന്നിവര്‍ സംബന്ധിച്ചു. ശാകിര്‍ ഫറോക്ക് , ആബിദ് യമാനി, ഷാഹുല്‍ ഹമീദ്, ഹക്കീം ടി.പി.കെ. എന്നിവര്‍ ജാലികയ്ക്ക് നേതൃത്വം നല്കി. അബ്ദുല്‍ സലാം മുസ്ല്യാര്‍ സ്വാഗതവും അഷ്‌റഫ് ദേശമംഗലം നന്ദിയും പറഞ്ഞു.











from kerala news edited

via IFTTT