121

Powered By Blogger

Sunday, 1 February 2015

ഷൂട്ട് ആന്‍ ഐഡിയ സീസണ്‍ 2 അവസാനതീയതി ഫിബ്രവരി ആറ്‌







യുവപ്രതിഭകളുെട സര്‍ഗവാസനകള്‍ പരിേപാഷിപ്പിക്കാന്‍ കപ്പ ടി.വി വിഭാവനം ചെയ്ത ഷൂട്ട് ആന്‍ ഐഡിയയുെട രണ്ടാം ഭാഗം ഐഡിയ ത്രീജിയുടേയും ഫിയാമ ഡീവില്‍സ്സിന്റെയും സഹകരണത്തോടു കൂടിയാണ് നടത്തുന്നത്. ഷോര്‍ട്ട് ഫിലിം,മ്യൂസിക് വീഡിേയാ, ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളില്‍ ലവ്, സ്പീഡ്, സൊൈസറ്റി എന്നീ വിഷയങ്ങളിലാണ് മത്സരങ്ങള്‍. ഇത്തവണ െമാൈബല്‍ ഫോണിനൊപ്പം സാധാരണ ക്യാമറയും ഷൂട്ടിങ്ങിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ ദൈര്‍ഘ്യം 10 മിനിറ്റില്‍ കൂടാന്‍ പാടില്ല.

ആദ്യ സീസണില്‍ ഗംഭീര വിജയമായിരുന്ന ഷൂട്ട് ആന്‍ ഐഡിയയുെട രണ്ടാം സീസണിലും മല്‍സരാര്‍ത്ഥികളില്‍ നിന്ന് വിസ്മയിപ്പിക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്. ഈ സീസണില്‍ മത്സരാര്‍ഥികളെ കാത്തിരിക്കുന്നത് ത്രസിപ്പിക്കുന്ന സമ്മാനങ്ങളാണ്. മൊത്തം മൂന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളാണുള്ളത്. കൂടാതെ മത്സരവിജയിക്ക് ഒരു പ്രമുഖ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കുവാനുള്ള അവസരവും കിട്ടും. മത്സരാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന മാനിച്ച് സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി 2015 ഫിബ്രവരി 6 വരെ നീട്ടിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kappatv.co.in എന്ന വെബ്‌സൈറ്റിലോ 9847061999 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.











from kerala news edited

via IFTTT