121

Powered By Blogger

Sunday, 1 February 2015

ഇളങ്ങുളേശ്വരന്‌ പുതിയ എഴുന്നള്ളത്ത്‌ കോലം; സമര്‍പ്പണം ഇന്ന്‌











Story Dated: Monday, February 2, 2015 01:47


ഇളങ്ങുളം: ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ ഇളങ്ങുളേശ്വരന്‌ ഇത്തവണ പുത്തന്‍ എഴുന്നള്ളത്ത്‌ കോലം. 42 ഇഞ്ച്‌ പൊക്കവും 28 ഇഞ്ച്‌ വീതിയുമുളളളതാണ്‌ പുതിയ പൊന്‍തിടമ്പ്‌. പൂരക്കാഴ്‌ചയൊരുക്കുന്ന പ്രൗഢഗംഭീരമായ ഇളങ്ങുളം ശ്രീധര്‍മ്മശാസ്‌താവിന്റെ ആറാട്ട്‌ എഴുന്നള്ളത്തിന്‌ സാധാരണ തിടമ്പ്‌ പോരെന്ന ക്ഷേത്രംതന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ വലിയ കോലം നിര്‍മ്മിച്ച്‌ സമര്‍പ്പിക്കുന്നത്‌. ചെറിയംപ്ലാക്കല്‍ സി.കെ. രാഘവന്‍ എന്ന ഭക്‌തനാണ്‌ ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ പുതിയ കോലംക്ഷേത്രത്തിന്‌ നല്‍കുന്നത്‌.


വിവിധ ക്ഷേത്രങ്ങളിലേക്ക്‌ ദേവിദേവന്മാര്‍ക്ക്‌ ചാര്‍ത്താനുള്ള അങ്കികളും കൊടിക്കുറ, നെറ്റിപ്പട്ടം, ആലവട്ടം, മുത്തുക്കുട തുടങ്ങിയവ തയാറാക്കി നല്‍കിയിട്ടുള്ള ചെങ്ങളം വടക്കത്തില്ലത്ത്‌ (ശ്രീവത്സം) ഗണപതിനമ്പൂതിരിയാണ്‌ പുതിയ കോലം നിര്‍മ്മിച്ചത്‌. ദേവചൈതന്യം പേറുന്ന തിടമ്പുകള്‍ നിര്‍മ്മിച്ച റിട്ട. സഹ. ബാങ്ക്‌ ഉദ്യോഗസ്‌ഥനായ ഗണപതിനമ്പൂതിരിക്ക്‌ ഇതും ഒര ു ദൈവനിയോഗമായി കരുതുന്നതായി മംഗളത്തോട്‌ പറഞ്ഞു. ക്ഷേത്രത്തിലെ കൊടിയേറ്റ്‌ ഉത്സവദിനമായ ഇന്ന്‌ വൈകിട്ട്‌ 6-ന്‌ പുതിയ കോലം തിരുനടയില്‍ സമര്‍പ്പിക്കും. രാവിലെ അനില്‍ തെക്കേക്കരോട്‌ പുതിയ കൊടിക്കുറയും സമര്‍പ്പിക്കും.










from kerala news edited

via IFTTT