121

Powered By Blogger

Sunday, 1 February 2015

കുവൈത്തില്‍ ആശ്രിതവിസയില്‍ ഇളവ് വരുന്നു








കുവൈത്തില്‍ ആശ്രിതവിസയില്‍ ഇളവ് വരുന്നു


Posted on: 02 Feb 2015


്കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ആശ്രിതവിസ അനുവദിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് കുടിയേറ്റവിഭാഗം. വിദേശികളുടെ കുടുംബത്തെയും മാതാപിതാക്കളെയും ആശ്രിതവിസയില്‍ കൊണ്ട് വരുന്നതിനുള്ള വിസ ഈ മാസത്തോടെ പുനരാരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയും കുടിയേറ്റവിഭാഗം അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മസാന്‍ അല്‍ ജറാ അല്‍ അബ വെളിപ്പെടുത്തി.

അതേസമയം മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. കൂടാതെ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനും തുടങ്ങിയ പുതിയ നിര്‍ദേശങ്ങളടക്കമുള്ള സമിതിയുടെ പഠനറിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍-ഖാലിദ് അല്‍ സബയ്ക്ക് സമര്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.


അതേസമയം കുറഞ്ഞശമ്പളക്കാരായ വിദേശികളുടെ കുട്ടികളെക്കൊണ്ട് വരുന്നതിനുള്ള വിസ അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വദേശികളുടെ വീടുകളിലോ ഓഫീസിലോ ജോലി ചെയ്യുന്ന വിദേശതൊഴിലാളികളെ നേരിട്ട് ബാധിക്കാത്തവിധത്തിലാണ് പ്രത്യേക മാനണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കുന്നതിനുള്ള നിയമഭേദഗതിക്ക് മന്ത്രാലയം അന്തിമരൂപം നല്‍കിവരുന്നത് എന്നും ഷേഖ് മസാന്‍ വിശദീകരിച്ചു.


വിദേശ ജനസംഖ്യയിലുണ്ടായ വലിയ മുന്നേറ്റം കണക്കിലെടുത്താണ് വിദേശികളുടെ സന്ദര്‍ശക ആശ്രിതവിസ നല്‍കുന്നതില്‍ ചിലകര്‍ശനമായ നിബന്ധനകളോടെ പുനരാരംഭിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന വിസ ഫീസ് ഈടാക്കുന്നതിനാണ് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന. അതേസമയം നിര്‍ത്തലാക്കിയിരുന്ന തൊഴില്‍ വിസ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്ന അറിയിപ്പിന് തൊട്ട് പിന്നാലെ സന്ദര്‍ശകര്‍ക്ക് ആശ്രിതവിസയിലും ഇളവ് വരുത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വിദേശികള്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്.


പി.സി.ഹരീഷ്












from kerala news edited

via IFTTT