121

Powered By Blogger

Sunday, 1 February 2015

സന്‍സദ്‌ ആദര്‍ശ്‌ ഗ്രാമയോജന പദ്ധതിക്ക്‌ തുടക്കമായി











Story Dated: Monday, February 2, 2015 12:44


പാലക്കാട്‌: ജില്ലയില്‍ സന്‍സദ്‌ ആദര്‍ശ്‌ ഗ്രാമയോജന പദ്ധതിക്ക്‌ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലയിലെ പുതൂര്‍, പല്ലശ്ശന എന്നീ ഗ്രാമങ്ങള്‍ ഏറ്റെടുത്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ഇതിനായി കേന്ദ്രഫണ്ടും എം.പി ഫണ്ടും വിനിയോഗിക്കും. ഇരു ഗ്രാമങ്ങളിലേയും ആരോഗ്യം, കുടിവെളളം, ഇന്റര്‍നെറ്റ്‌ അധിഷ്‌ഠിത വിദ്യാഭ്യാസം, പശ്‌ചാത്തല വികസനം, വീട്‌, ഭൂരഹിതര്‍ക്ക്‌ ഭൂമി, അടിസ്‌ഥാന സൗകര്യ വികസനം, ശുചിത്വം, ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും വികസനം ലക്ഷ്യമിട്ടാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.


പദ്ധതിയുടെ പ്രാരംഭനടപടികള്‍ക്കായി ജില്ലാ കലക്‌ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. പി.കെ. ബിജു എം.പി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടിയായി അയല്‍ക്കൂട്ടം, ആശ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍ വഴി രണ്ട്‌ ഗ്രാമങ്ങളിലും സര്‍വേ നടത്തും. യോഗത്തില്‍ ജില്ലാ കലക്‌ടര്‍ കെ. രാമചന്ദ്രന്‍, പദ്ധതി കോ-ഓഡിനേറ്റര്‍ എം.കെ. ഉഷ, വകുപ്പ്‌ തല ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ സംബന്ധിച്ചു.










from kerala news edited

via IFTTT