121

Powered By Blogger

Sunday, 1 February 2015

വൈദ്യുതി കമ്പികളുടെ അപകടഭീഷണി











Story Dated: Monday, February 2, 2015 12:42


തുറവൂര്‍: താഴ്‌ന്നുകിടക്കുന്ന വൈദ്യുതി കമ്പികള്‍ അപകടഭീഷണിയുയര്‍ത്തുന്നു. കുത്തിയതോട്‌ ഇലക്‌ട്രിക്കല്‍ സെക്ഷക്‌ഷന്റെ പരിധിയില്‍ വരുന്ന പഞ്ചായത്ത്‌ ഒമ്പതാംവാര്‍ഡില്‍ വളമംഗലം പീടികത്തറ പാലത്തിന്‌ സമീപത്തുനിന്ന്‌ കോതകരി, പുതുവീട്ടുകരി എന്നിവിടങ്ങളിലേക്ക്‌ വലിച്ചിട്ടുള്ള വൈദ്യുതി കമ്പികളാണ്‌ നാട്ടുകാരെ ഭീതിയിലാക്കുംവിധം താഴ്‌ന്നുകിടക്കുന്നത്‌.


കായലിന്‌ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി കമ്പികള്‍ മത്സ്യബന്ധനത്തിന്‌ വള്ളങ്ങളിലെത്തുന്ന തൊഴിലാളികള്‍ക്കും മറ്റ്‌ യാത്രികര്‍ക്കും ഭീഷണിയാണ്‌.കൈയെത്തിപ്പിടിക്കാന്‍ പാകത്തില്‍ താഴ്‌ന്നുകിടക്കുന്ന ലൈനുകളെപ്പറ്റി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്‌ഥാനത്തില്‍ കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി അപകടസാധ്യത ബോധ്യപ്പെട്ട്‌ മടങ്ങിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തിക്കെട്ടി അപകട ഭീതിയൊഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.










from kerala news edited

via IFTTT