121

Powered By Blogger

Sunday, 1 February 2015

സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി ബെംഗളൂരുവില്‍ തുടങ്ങി








സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി ബെംഗളൂരുവില്‍ തുടങ്ങി


Posted on: 02 Feb 2015


ബെംഗളൂരു: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറിയുടെ രണ്ട് പുതിയ ഷോറൂമുകള്‍ ബെംഗളുരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. െ

ബംഗളൂരുവിലെ ഡിക്കന്‍സണ്‍ റോഡിലും ജയനഗറിലുമാണ് ബഹുനില ക്കെട്ടിടങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഷോറൂം പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്കു പുറമെ പ്ലാറ്റിനം വജ്രാഭരണങ്ങളുടെ വമ്പിച്ച ശേഖരം സുല്‍ത്താന്‍ ഡയമണ്ട് ആന്‍ഡ് ഗോള്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ബ്രാന്‍ഡ് ആഭരണങ്ങള്‍ സുല്‍ത്താന്‍ ജ്വല്ലറി വാഗ്ദാനം ചെയ്യുന്നു.

ജ്വല്ലറി ഷോറൂമുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും നല്‍കി. സുല്‍ത്താന്‍ ഡയമണ്ട് ആന്‍ഡ് ഗോള്‍ഡിന്റെ 900 കോടിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബെംഗളൂരുവില്‍ രണ്ട് ഷോറുമുകള്‍ ആരംഭിച്ചത്. ഉദ്യാന നഗരിയില്‍ ജ്വല്ലറി ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നഗര വാസികള്‍ക്കായി ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയതെന്നും സുല്‍ത്താന്‍ ഡയമണ്ടസ്് ആന്‍ഡ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ടി.എം. അബ്ദുല്‍ റഹൂഫ് പറഞ്ഞു.












from kerala news edited

via IFTTT