Story Dated: Sunday, February 1, 2015 09:03
അഹമ്മദാബാദ്: സ്‌കൂള്‍ പരിസരം ശുചിയാക്കുന്നതിന് ഇടയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ 'നിധി'. സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു കോടി രൂപയുടെ നോട്ടുകളും 59 ലക്ഷം രൂപ വിലമതിക്കുന്ന 21 സ്വര്‍ണ ബിസ്‌ക്കറ്റുകളുമാണ് കുട്ടികള്‍ക്ക് ലഭിച്ചത്.
മോഡിയുടെ സ്വച്‌ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലോക്കറില്‍ നിന്നാണ് പണവും സ്വര്‍ണവും ലഭിച്ചത്. 100 ഗ്രാം വീതമുള്ള സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ലോക്കറില്‍ കണ്ടെത്തിയത്.
നോട്ടുകള്‍ ലോക്കറിനുള്ളില്‍ ഒരു ബ്രീഫ് കേസില്‍ സുരക്ഷിതമായി അടുക്കിയ നിലയിലായിരുന്നു. പൊടിപിടിച്ച നിലയില്‍ കണ്ടെത്തിയ ലോക്കര്‍ ഉപേക്ഷിച്ചിട്ട് വളരെ കാലമായതായി തോന്നുമെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു. പോലീസും ആദായ നികുതി ഉദ്യോഗസ്‌ഥരും 'നിധി'യുടെ ഉറവിടം അന്വേഷിച്ച് വരുകയാണ്.
from kerala news edited
via IFTTT