121

Powered By Blogger

Monday, 8 December 2014

ജനപ്രതിനിധികളെ അഴിമതി ആരോപണങ്ങള്‍ വട്ടം ചുറ്റുന്നു











Story Dated: Tuesday, December 9, 2014 06:40


നെയ്യാറ്റിന്‍കര: ത്രിതല പഞ്ചായത്തു ഭരണ തലവന്‍മാരെ ചുറ്റിപ്പറ്റി അഴിമതി ആരോപണങ്ങള്‍ ഉയരുന്നു. ഇതിന്റെ പേരില്‍ അന്വേഷണം ആവശ്യപ്പെട്ടും രാജിക്കായുള്ള മുറവിളി ഉയര്‍ത്തിയും പ്രക്ഷോഭണ പരമ്പരകള്‍ തുടങ്ങി. നിര്‍മ്മാണത്തിലെ അഴിമതി, ഗ്രാനൈറ്റ്‌ മാഫിയയുടെ കുടക്കീഴില്‍ ഒതുങ്ങുന്നത്‌, നിക്ഷേപ തട്ടിപ്പ്‌, ഫണ്ട്‌ തിരിമറിചെയ്യല്‍ തുടങ്ങിയ ആരോപണങ്ങളാണ്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌. പാറശാല വനിതാസംവരണ സ്‌പെഷ്യല്‍ ഗ്രേഡ്‌ പഞ്ചായത്തില്‍ പ്രസിഡന്റ്‌ ടി.കെ. സരോജനിയുടെ പേരില്‍ അന്വേഷണവും രാജിയും ആവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികള്‍ സമരത്തിലാണ്‌. പോസ്‌റ്റ് ഓഫീസിലെ നിക്ഷേപകരില്‍ നിന്ന്‌ ശേഖരിച്ച തുക അടയ്‌ക്കാത്തതാണ്‌ പുകിലായത്‌.


നിക്ഷേപകരില്‍ ചിലര്‍ പോലീസില്‍ പരാതികൂടി നല്‍കിയതോടെ പ്രതിപക്ഷത്തിന്‌ വീറു കൂടി. പള്ളിച്ചല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാകേഷ്‌ ക്വാറി മാഫിയകളെ വഴിവിട്ട്‌ സഹായിക്കുകയാണെന്നാരോപിച്ച്‌ പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ നിരന്തര സമരത്തിലാണ്‌. കഴിഞ്ഞ ദിവസം മാര്‍ച്ച്‌ പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കിയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സജിതാ റസാലാകട്ടെ കുന്നത്തുകാല്‍ പഞ്ചായത്തില്‍ ഗ്രാനൈറ്റ്‌ ലോബിക്ക്‌ പഞ്ചായത്ത്‌ ഫണ്ടുപയോഗിച്ച്‌ ബിനാമി റോഡുണ്ടാക്കി നല്‍കിയെന്ന ആരോപണം നേരിടുന്നു.


ആരോപണം ഉന്നയിച്ചതാകട്ടെ ഭരണമുന്നണിയിലെ ഒരു വിഭാഗവും പ്രസിഡന്റ്‌ പദവി മോഹവുമായി നില്‍ക്കുന്ന ഘടക കക്ഷിയും ആണെന്നത്‌ ഗൗരവം കൂട്ടുന്നു. പെരുങ്കടവിള പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പലതറയില്‍ ഗോപകുമാറും ക്വാറിലോബിയുടെ പിടിയില്‍പ്പെട്ടുവെന്ന്‌ ഭരണകക്ഷിയിലെ മുന്‍ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആരോപിക്കുന്നു. ഹൈക്കോടതി ഖനനം നിരോധിച്ച്‌ സംരക്ഷിത പുരാവസ്‌തുമേഖലയാക്കിയ പാണ്ഡവന്‍പാറയുടെ ചുറ്റും ഖനനത്തിന്‌ വല്ല പഴുതും കിട്ടുമോയെന്ന്‌ നോക്കി ലോബി കാത്തിരിക്കുന്നു.


ക്വാറിമാഫിയയുടെ തണലില്‍ കഴിയുന്നവര്‍ സംരക്ഷിത പ്രദേശങ്ങള്‍ ചുറ്റി നടന്നുകണ്ടു പുരാവസ്‌തു വകുപ്പിനെ രംഗത്തുകൊണ്ടുവരാനുള്ള രണ്ടുവള്ളത്തില്‍ ചവിട്ടിയുള്ള പ്രഹസനം തുടരുന്നു. പരിസ്‌ഥിതി വാദികളുടെ എതിര്‍പ്പിനെ മറികടന്ന്‌ പ്രസിഡന്റും കൂട്ടരും പാറഖനനത്തിന്‌ അനുമതി നല്‍കിയിരിക്കുകയാണ്‌. കൊല്ലയില്‍ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡില്‍ നടപ്പാത പണിയുന്നതിന്‌ മൂന്നുലക്ഷമെന്ന്‌ ആദ്യം സ്‌ഥാപിച്ച ശിലാഫലകം ഒച്ചപ്പാടായപ്പോള്‍ നാലു ലക്ഷമെന്ന്‌ തിരുത്തിയ വാര്‍ഡ്‌ മെമ്പറും വെട്ടിലായി. നഗരസഭയിലെ മാമ്പഴക്കരയില്‍ കരാറുകാരന്റെ അഞ്ചുലക്ഷം രൂപ കൗണ്‍സിലര്‍ തട്ടിയെന്നതും വിവാദമായി.










from kerala news edited

via IFTTT

പലിശക്കാരന്റെ ആക്രമണം; രണ്ടു കാറുകള്‍ അടിച്ചുതകര്‍ത്തു











Story Dated: Tuesday, December 9, 2014 06:40


തിരുവനന്തപുരം: പേട്ട പോലീസ്‌ സ്‌റ്റേഷന്‌ മൂക്കിന്‌ താഴെ അനധികൃത പലിശ ഇടപാടുകാരന്റെ ആക്രമണം. പലിശ നല്‍കാത്തതിന്റെപേരില്‍ പേട്ട ചായക്കുടി ലെയ്‌നില്‍ നാരായണീയത്തില്‍ നാരായണപിള്ളയുടെ മുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന രണ്ടു കാറുകളാണ്‌ പലിശക്കാരന്‍ അടിച്ചുതകര്‍ത്തത്‌. ഇതില്‍ ഒരെണ്ണം അയല്‍വാസിയായ ബി.എസ്‌.എന്‍.എല്‍. സബ്‌ ഡിവിഷന്‍ എന്‍ജിനീയര്‍ രാധാകൃഷ്‌ണന്‍ നായരുടെ മാരുതി കാറാണ്‌.


ഇതു സംബന്ധിച്ച്‌ ടൈറ്റാനിയം മുന്‍ ജീവനക്കാരനും അയല്‍വാസിയുമായിരുന്ന രത്‌നാകരനെ പേട്ട പോലീസ്‌ അറസ്‌റ്റുചെയ്‌തു. രത്‌നാകരനില്‍ നിന്നും നാരായണപിള്ള രണ്ടരലക്ഷത്തോളം രൂപയാണ്‌ പലിശയ്‌ക്കെടുത്തിരുന്നത്‌.










from kerala news edited

via IFTTT

വര്‍ക്കല പാപനാശത്ത്‌ അനധികൃത ഹോംസ്‌റ്റേകള്‍ പെരുകുന്നു











Story Dated: Tuesday, December 9, 2014 06:40


വര്‍ക്കല: ഓരോ സീസണുകള്‍ പിന്നിടുന്നതനുസരിച്ച്‌ വര്‍ക്കല പാപനാശത്ത്‌ ഹോംസ്‌റ്റേകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ ലൈസന്‍സ്‌ കൂടാതെയാണ്‌ ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ ഇവിടുത്തെ താമസക്കാരായ വിദേശ ടൂറിസ്‌റ്റുകള്‍ തങ്ങളുടെ വിശദാംശങ്ങള്‍ പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കുന്നുമില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയിലാണ്‌ സര്‍ക്കാര്‍ ഈ നിയമം കര്‍ശനമാക്കിയിട്ടുള്ളത്‌. ഹോംസ്‌റ്റേകളെ ലോഡ്‌ജിംഗ്‌ വിഭാഗത്തില്‍പ്പെടുത്തി അതത്‌ പ്രാദേശിക ഭരണകൂടങ്ങള്‍ ലക്ഷ്വറി ടാക്‌സ്‌ ഉള്‍പ്പെടെ വിവിധ ഇനം നികുതികള്‍ ഈടാക്കുന്നുണ്ട്‌.


സര്‍ക്കാരും തദ്ദേശ സ്‌ഥാപനങ്ങളും ഹോംസ്‌റ്റേകളെ പരമാവധി ചൂഷണം ചെയ്യുന്നതായി ആരോപിച്ച്‌ ലൈസന്‍സ്‌ എടുക്കുന്നതില്‍ നിന്ന്‌ ഇക്കൂട്ടര്‍ പതിയെ പിന്‍വാങ്ങുകയാണ്‌ പതിവ്‌. അനധികൃത ഹോംസ്‌റ്റേകളാകട്ടെ ഓരോ സീസണ്‍ കഴിയുംതോറും കൂണുപോലെ പെരുകി വരുകയും ചെയ്യുന്നു. തീരത്തെ അംഗീകൃത റിസോര്‍ട്ടുകള്‍ക്ക്‌ ഇത്‌ ഭീഷണിയായിട്ടുണ്ട്‌. ടൂറിസം മേഖലയിലെ ഈ അനധികൃത ഇടപാട്‌ അധികൃര്‍ പലപ്പോഴും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. സന്ദര്‍ശക വിസയിലെത്തി പാപനാശത്ത്‌ അനധികൃത ഹോംസ്‌റ്റേ നടത്തുന്ന വിദേശികളുമുണ്ട്‌.


വര്‍ക്കല പാപനാശം മേഖലയില്‍ 437 ചെറുതും വലുതുമായ റിസോര്‍ട്ടുകളും 136 ഹോംസ്‌റ്റേകളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഭൂരിഭാഗം ഹോംസ്‌റ്റേകളുടെയും നടത്തിപ്പുകാര്‍ വിദേശികളാണെന്ന്‌ മാത്രമല്ല അനധികൃതവുമാണ്‌. സന്ദര്‍ശക വിസയിലെത്തുന്ന ടൂറിസ്‌റ്റുകള്‍ക്ക്‌ ബിസിനസില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ്‌ വ്യവസ്‌ഥ. ചട്ടങ്ങള്‍ ഇവിടെ പരസ്യമായി ലംഘിക്കപ്പെടുമ്പോഴും ആഭ്യന്തരവകുപ്പ്‌ ഇതുസംബന്ധിച്ച്‌ അനേ്വഷണം നടത്തുന്നില്ല.










from kerala news edited

via IFTTT

വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച ഡ്രൈവര്‍ അറസ്‌റ്റില്‍











Story Dated: Tuesday, December 9, 2014 06:40


mangalam malayalam online newspaper

പാലോട്‌: പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി ഉപദ്രവിച്ച കേസില്‍ കെ.എസ്‌.ആര്‍.ടി.സി. എംപാനല്‍ ഡ്രൈവര്‍ അറസ്‌റ്റിലായി. ഇളവട്ടം തെക്കുംപുറത്തുവീട്ടില്‍ അഭിലാല്‍ (29) ആണ്‌ പാലോട്‌ പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ കെ.എസ്‌.ആര്‍.ടി.സി. കിളിമാനൂര്‍ ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.


പനയമുട്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ 12 ദിവസം പല വീടുകളിലായി മാറിമാറി താമസിപ്പിച്ച്‌ ഉപദ്രവിക്കുകയായിരുന്നുവെന്ന്‌ പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്‌ ഒളിവില്‍ പോയ ഇയാളെ ഒരു ബന്ധുവീട്ടില്‍ നിന്നും പാലോട്‌ സി.ഐ. വേലായുധന്‍ നായര്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളെ നെടുമങ്ങാട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

വെള്ളക്കരം:കളക്‌ഷന്‍ സെന്റര്‍ പൂട്ടി: ഉപഭോക്‌താക്കള്‍ ദുരിതത്തില്‍











Story Dated: Tuesday, December 9, 2014 06:41


പത്തനംതിട്ട: നഗരസഭയുടെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നകളക്‌ഷന്‍ സെന്റര്‍ പൂട്ടിയത്‌ ഉപഭോക്‌താക്കള്‍ക്ക്‌ ദുരിതമാകുന്നു. ജില്ലാ ആസ്‌ഥാനത്തെ കല്ലറക്കടവിലുള്ള വാട്ടര്‍ അതോറിട്ടി കാര്യാലയത്തിന്‌ പുറമേ നഗരസഭയുടെ പഴയ ഓഫീസ്‌ കെട്ടിടത്തിലും കലക്‌ടറേറ്റ്‌ വളപ്പിനുള്ളിലെ ജനസേവ കേന്ദ്രത്തിലും കലക്‌ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു.


ഇതില്‍ പഴയ മുനിസിപ്പാലിറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച്‌ വന്നിരുന്ന സെന്റര്‍ പൂട്ടിയതാണ്‌ ജനത്തെ ബുദ്ധിമുട്ടിലാക്കിയത്‌. ഇതിന്‌ പുറമേ ജനസേവാ കേന്ദ്രത്തിലെ കളക്‌ഷന്‍ സെന്ററിലെ കംപ്യൂട്ടര്‍ തകരാറിലായതോടെ വെള്ളക്കരം അടയ്‌ക്കാന്‍ കല്ലറക്കടവിലെ കാര്യാലയത്തില്‍ എത്തേണ്ട സ്‌ഥിതിയാണ്‌.










from kerala news edited

via IFTTT

സരോജനി വധം: പിന്നില്‍ തീവ്രവാദ സംഘടനയെന്ന്‌











Story Dated: Tuesday, December 9, 2014 06:41


കോഴഞ്ചേരി: വീട്ടമ്മയെ കൊലപ്പെടുത്തി വഴിയരികില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം ലോക്കല്‍ പോലീസ്‌ അട്ടിമറിച്ചു. സംഭവം നടന്ന്‌ നാലുമാസം പിന്നിട്ടിട്ടും കൊലപാതകിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന്‌ പറഞ്ഞ്‌ ലോക്കല്‍ പോലീസ്‌ ഒഴിയുമ്പോള്‍, കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള തീവ്രവാദസ്വഭാവമുള്ള സംഘടനയ്‌ക്ക്‌ ബന്ധമുണ്ടെന്നുമുള്ള സൂചനയാണ്‌ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നത്‌. നെല്ലിക്കാലാ പിച്ചനാട്ട്‌ കോളനി നിവാസിയായ സരോജിനിയെ ആറന്മുള-കുളനട റോഡില്‍ പൈവഴിയ്‌ക്ക്‌ സമീപമാണ്‌ കൊന്നു തള്ളിയത്‌.


ഇരു കൈകളും തോളിന്‌ താഴെ വച്ചു മുറിച്ചു മാറ്റുകയായിരുന്നു. ചോര വാര്‍ന്നൊഴുകിയാണ്‌ സരോജിനി മരിച്ചത്‌. കേസിന്റെ അന്വേഷണം പന്തളം സി.ഐ റെജി ഏബ്രഹാമിനായിരുന്നു. പ്രതിയെ കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ സി.ഐ, അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറമെന്ന്‌ എസ്‌.പിയോട്‌ ശിപാര്‍ശ ചെയ്‌തു. എസ്‌.പി അതിന്‌ മുതിരാതെ അടൂര്‍ ഡിവൈ.എസ്‌.പിക്ക്‌ അന്വേഷണ ചുമതല കൈമാറുകയായിരുന്നു. ഇതുവരെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന്‌ മാത്രമല്ല, കേസില്‍ ഏറ്റവുമധികം സംശയിക്കപ്പെടുന്ന സരോജിനിയുടെ ഭര്‍ത്താവിനെ നേരേ ചൊവ്വേ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം മുതിര്‍ന്നില്ല.


തനിക്കൊന്നുമറിയില്ലെന്ന ഇയാളുടെ മൊഴി രേഖപ്പെടുത്തി വിട്ടയയ്‌ക്കുകയാണ്‌ ചെയ്‌തത്‌. പിന്നീട്‌ ഇയാളെ വിശദമായി ചോദ്യം ചെയ്യാനോ ആ രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനോ പോലീസ്‌ ശ്രമിച്ചില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സംശയിക്കപ്പെടുന്നവരില്‍ ഒന്നാം സ്‌ഥാനത്താണ്‌ സരോജിനിയുടെ ഭര്‍ത്താവുള്ളത്‌. സരോജിനിയുമായി വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു ഇയാള്‍. അവര്‍ കൊല്ലപ്പെടുന്നതിന്‌ മുമ്പുള്ള ദിവസങ്ങളില്‍ ഒന്നു രണ്ടു പ്രാവശ്യം ഇയാള്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന്‌ നാട്ടുകാരില്‍ നിന്ന്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‌ വിവരം ലഭിച്ചിരുന്നുവത്രേ.


ഇയാള്‍ക്ക്‌ പത്തനംതിട്ടയില്‍ ചിലരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതിനൊന്നും ലോക്കല്‍ പോലീസ്‌ മുതിര്‍ന്നിട്ടില്ലെന്നാണ്‌ അറിയുന്നത്‌. സരോജനിയുടെ ശരീരത്തിലുണ്ടാക്കിയ മുറിവുകളാണ്‌ സംശയത്തിന്റെ മുനതീവ്രവാദ സ്വഭാവമുള്ള സംഘടനയിലേക്ക്‌ നീളാന്‍ കാരണമായിട്ടുള്ളത്‌. മൃഗീയമായ രീതിയിലാണ്‌ കൊല നടന്നിട്ടുള്ളത്‌. അന്വേഷണത്തില്‍ ഒരു ചുവട്‌ പോലും മുന്നോട്ട്‌ പോകാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ഉന്നത പോലീസ്‌ അധികാരികളും സംഭവം സൗകര്യപൂര്‍വം വിസ്‌മരിച്ചിരിക്കുകയാണ്‌.


സരോജിനിയുടെ ഘാതകരെ പിന്തുടര്‍ന്ന്‌ ചെന്നാല്‍, പല ദുരൂഹതകളുടെയും ചുരുളഴിയുമെന്നാണ്‌ നാട്ടുകാര്‍ വിശ്വസിക്കുന്നത്‌. നെല്ലിക്കാലാ പിച്ചനാട്ട്‌ കോളനിയിലും സമീപത്തുമുള്ള സാധാരണക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതല്ലാതെ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്‌ഥരുടെ പീഡനവും പ്രതികളെന്ന്‌ സംശയിക്കുന്നവരുടെ അക്രമവും ഭയന്ന്‌ സന്ധ്യ മയങ്ങിയാല്‍ കോളനി നിവാസികള്‍ ഇപ്പോള്‍ പുറത്തേക്ക്‌ ഇറങ്ങാറില്ല.


സരോജനിയുടെ കൊലപാതകത്തിനു പിന്നില്‍ ഗൂഢാ ലോചന നടന്നതായി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. പോലീസിന്‌ മേല്‍ ഉന്നത സ്വാധീനം ചെലുത്തി കേസ്‌ തേച്ച്‌ മായ്‌ച്ച്‌ കളയാനാണ്‌ ഇപ്പോഴത്തെ നീക്കമെന്നും ആരോപണമുണ്ട്‌. സരോജനിയെ കൊന്നിട്ട്‌ തീവ്രവാദ സംഘടനയ്‌ക്ക്‌ ഒന്നും നേടാനില്ല. എന്നാല്‍ കൊലപാതകി ധൈര്യമായി കൃത്യം നിര്‍വഹിക്കാന്‍ തയാറായത്‌ ഇക്കൂട്ടരുടെ സംരക്ഷണം ലഭിക്കുമെന്നു കരുതിയാണ്‌.










from kerala news edited

via IFTTT

പാലാ ജൂബിലി തിരുനാള്‍; ഭക്‌തി സാന്ദ്രമായി പട്ടണ പ്രദക്ഷിണം











Story Dated: Tuesday, December 9, 2014 07:00


പാലാ. ആയിരം നക്ഷത്ര ദീപങ്ങളുടെ ദീപപ്രഭയില്‍ കൊടി തോരണങ്ങളാല്‍ വര്‍ണ്ണ മേലാപ്പ്‌ ചാര്‍ത്തിയ പാലാ നഗരത്തിന്‌ നിറസന്ധ്യയില്‍ അമലോത്ഭവമാതാവിന്റെ ജൂബിലിതിരുനാള്‍ പകര്‍ന്ന്‌് നല്‍കിയത്‌ ആത്മീയ നിര്‍വൃതിയുടെ നിമിഷങ്ങള്‍. തിരുനാളിന്റെ ഏറ്റവും വലിയ ആത്മീയചൈത്യമായമാതാവിന്റൈ പ്രൗഢമായ പ്രദക്ഷിണത്തോടെ പാലാ ജൂബിലി തിരുനാളിന്‌ കോടിയിറങ്ങി. വൈകിട്ട്‌ നഗര വീഥയില്‍ നടന്ന ഭക്‌തി സാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണത്തിന്‌ സ്‌്ത്രീകളും കുട്ടികളുമടക്കം ആയിരകണക്കിന്‌്്‌ വിശ്വാസികള്‍ പങ്കെടുത്തു.


ടൗണ്‍ കപ്പേളയില്‍ നിന്ന്‌ അമലോത്‌ഭവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊുള്ള പ്രദക്ഷിണം വൈകിട്ട്‌ 5 മണിയോടെ ആരംഭിച്ചു. മുത്തുക്കുടകളും വാദ്യമേളങ്ങളും തിരുനാള്‍ പ്രദക്ഷിണത്തിന്‌ കൊഴുപ്പേകി. കുരിശുപളളിയില്‍ നിന്നും പ്രദക്ഷിണം ളാലം പഴയപള്ളി റോഡില്‍ക്കൂടി മാര്‍ക്കറ്റ്‌് ജംങ്‌്ഷനിലെ പന്തലില്‍ എത്തി ലദീഞ്ഞും പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന്‌്്‌ ടി ബി റോഡ്‌ ,കട്ടക്കയം റോഡ്‌, വഴി ളാലം പഴയ പാലം ജംങ്‌ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ലദീഞ്ഞിനു ശേഷം ദീപാലംകൃതമായ പ്രധാന വീഥിയിലൂടെ ജൂബിലി പന്തലില്‍ തിരിച്ചെത്തി.


തുടര്‍ന്ന്‌്്‌ ഡോ.സെബാസ്‌റ്റ്യന്‍ കുറ്റിയാനിക്കല്‍ തിരുനാള്‍ സന്ദേശം നല്‌കി. മാര്‍.ജോസഫ്‌ കല്ലറങ്ങാട്ട്‌് കുര്‍ബ്ബാനയുടെ ആശീര്‍വാദം നിര്‍വ്വഹിച്ചു. രാവിലെ മാര്‍ ജോസഫ്‌് കല്ലറങ്ങാട്ടി ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന സുറിയാനി കുര്‍ബ്ബാനയോടെയാണ്‌്്‌ തിരുനാളിന്റെ ആത്മീയ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്‌്. മാര്‍ ജേക്കബ്ബ്‌് മുരിക്കന്റെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബ്ബാനയ്‌ക്ക്‌ ശേഷം പ്രഛന്ന വേഷ മത്സരവും തുടര്‍ന്ന്‌ ബൈബിള്‍ ടാബ്‌ളോ മത്സരവും നടന്നു.










from kerala news edited

via IFTTT

അഷ്‌ടമിത്തിരക്കിനിടയില്‍ ജനങ്ങളെ വലച്ച്‌ പോലീസിന്റെ വാഹനപരിശോധന











Story Dated: Tuesday, December 9, 2014 07:00


വൈക്കം : ജനത്തിരക്കിനിടയില്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനപരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ നിര്‍ദ്ദേശം വൈക്കത്ത്‌ അട്ടിമറിക്കപ്പെടുന്നു. സ്‌േറ്റഷനിലെ അഡീ. എസ്‌.ഐയുടെ നേതൃത്വത്തിലാണ്‌ അഷ്‌ടമി ആഘോഷിക്കാനെത്തുന്നവരെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധനയുടെ പേരില്‍ വലയ്‌ക്കുന്നത്‌. സംഭവത്തെക്കുറിച്ച്‌ സി.ഐ, എസ്‌.ഐ എന്നിവര്‍ക്ക്‌ ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഹെല്‍മെറ്റ്‌, സീറ്റ്‌ബെല്‍റ്റ്‌ എന്നിവയുടെ പേരിലാണ്‌ തിരക്കേറിയ സമയങ്ങളില്‍ ഇവര്‍ പരിശോധന നടത്തുന്നത്‌.


വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന വന്‍ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. അഷ്‌ടമിത്തിരക്കിനിടയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും കണ്ടില്ലാതെയാണ്‌ അഡീ. എസ്‌.ഐയുടെ നേതൃത്വത്തില്‍ പരിശോധനാ മാമാങ്കം. പിഴ നല്‍കിയാലും യാത്രക്കാരോട്‌ മോശമായ രീതിയിലാണ്‌ അഡീ. എസ്‌.ഐ പെരുമാറുന്നതെന്നും പരാതിയുണ്ട്‌.










from kerala news edited

via IFTTT

മതമൈത്രിയുടെ എരുമേലിയില്‍ നിന്നും അന്നദാനത്തിനായി അമ്പലപ്പുഴയില്‍











Story Dated: Tuesday, December 9, 2014 07:00


കാഞ്ഞിരപ്പള്ളി: മതമൈത്രിയുടെ സന്ദേശമുയര്‍ത്തി എരുമേലി താഴത്തുവീട്ടില്‍ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടത്തി. തുടര്‍ച്ചായ അഞ്ചാം വര്‍ഷവും എരുമേലിയിലെ പുരാതന മുസ്ലിം കുടുംബമായ താഴത്തുവീട്ടില്‍ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴയില്‍ അന്നദാനത്തിന്‌ എത്തിയത്‌ കാലത്തിനും മായ്‌ക്കാനാകാത്ത സൗഹൃദത്തിന്റെ സ്‌മരണ പുതുക്കല്‍ കൂടിയായി.


അമ്പലപ്പുഴ പേട്ടതുള്ളല്‍ ഭക്‌തസംഘത്തിന്റെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരും എരുമേലിയില്‍ നിന്നും വാവര്‌ സ്വാമിയുടെ പ്രതിനിധിയായി അമ്പലപ്പുഴ സംഘത്തിനൊപ്പം പോയിരുന്ന താഴത്തുവീട്ടില്‍ ഹസന്റാവുത്തറും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടര്‍ച്ചയായി ആരംഭിച്ച അന്നദാനം ഹസന്റാവുത്തറുടെ മരണശേഷവും കുടുംബാംഗങ്ങള്‍ തുടരുകയായിരുന്നു. അയ്യപ്പഭക്‌തരും അമ്പലപ്പുഴ ഭക്‌തസംഘം പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ അന്നദാനത്തില്‍ പങ്കെടുത്തു.


സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, താഴത്തുവീട്ടില്‍ കുടുംബാംഗങ്ങളായ ടി.എച്ച്‌.ആസാദ്‌, റഹ്‌മത്തുള്ള, റസാ ഹബീബ്‌, ഇസ്‌മായില്‍ ഹസന്‍ എന്നിവര്‍ അന്നദാനത്തിന്‌ നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളിലും അന്നദാനത്തിന്‌ അമ്പലപ്പുഴയില്‍ എത്തുമെന്ന്‌ ടി.എച്ച്‌.ആസാദ്‌ പറഞ്ഞു. അമ്പലപ്പുഴ പേട്ടതുള്ളല്‍ നടക്കുന്ന ജനുവരി 11ന്‌ താഴത്തുവീട്ടില്‍ പ്രത്യേക സ്വീകരണവും ഭക്‌തജനങ്ങള്‍ക്ക്‌ ഒരുക്കാറുണ്ട്‌.










from kerala news edited

via IFTTT

റോഡ്‌ ശുചികരിച്ചു











Story Dated: Tuesday, December 9, 2014 01:40


എലവഞ്ചേരി: യുവമോര്‍ച്ച കാരക്കാട്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വച്‌ഛ്ഭാരത്‌ പദ്ധതിയുടെ ഭാഗമായി കാരക്കാട്‌ റോഡ്‌ ശുചികരിക്കുകയും കുഴികള്‍ മണ്ണിട്ട്‌ നികത്തുകയും ചെയ്‌തു. ബി.ജെ.പി പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി പ്രദീപ്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ബലരാമന്‍, രഞ്‌ജിത്‌ പ്രസംഗിച്ചു. പ്രവീണ്‍, ജിബിന്‍, മഹേഷ്‌, നിധീഷ്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT