ഏറെക്കാലം താഴ്ന്നുനിന്ന സ്വർണവില കോവിഡ് വ്യാപനത്തോടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയതോടെ നിക്ഷേപകരിൽ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധിപേർ മുന്നോട്ടുവരുന്നുണ്ട്. ആദായനികുതി നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ സ്വർണമിടപാടുകൾ സ്വാഭവികമായും നികുതിവലയ്ക്കകത്തായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വർണംവിറ്റ് പണമാക്കുമ്പോഴുള്ള നികുതി ബാധ്യത നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കാൻ നാലുമാർഗങ്ങൾ ജുവൽറികളിൽനിന്ന് നാണയമായോ, ആഭരണമായോ വാങ്ങാം. ഗോൾഡ് മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ഇടിഎഫ്. ഡിജിറ്റൽ ഗോൾഡ്. ഗോൾഡ് ബോണ്ട്. ഏത് തരത്തിലാണ് സ്വർണത്തിൽ നിക്ഷേപിച്ചിട്ടുള്ളത് അതിനനുസരിച്ചാണ് വിൽക്കുമ്പോഴുള്ള ബാധ്യത കണക്കാക്കേണ്ടത്. നാണയം, ആഭരണം നാണയമായും ആഭരണമായും നിക്ഷേപിക്കുന്ന രീതിയാണ് ഏറെപ്പേർക്കുംപ്രിയം. ജനകീയമായ നിക്ഷേപരീതിയുമാണത്. എത്രകാലം കൈവശം വെച്ചശേഷം വിൽക്കുന്നു എന്നതിനനുസരിച്ചാണ് നികുതി ബാധ്യതയുള്ളത്. മൂന്നുവർഷത്തിൽതാഴെ കാലം കൈവശംവെച്ചശേഷം വിൽപന നടത്തിയാൽ ഹ്രസ്വകല മൂലധനനേട്ടത്തിനുള്ള നികുതിയാണ് നൽകേണ്ടത്. നിങ്ങളുടെ വരുമാനത്തോടൊപ്പംചേർത്ത് ബാധകമായ നികുതി സ്ലാബിനനസുരിച്ചാണിത് കണക്കാക്കേണ്ടത്. മൂന്നുവർഷത്തിൽക്കൂടുതൽകാലം കൈവശംവെച്ചശേഷമാണ് വിൽക്കുന്നതെങ്കിൽ ദീർഘകാല മൂലധനനേട്ടത്തിനുള്ള നികുതിയാകും ബാധകമാകുക. അതായത്, ലാഭമായി ലഭിച്ചതുകയ്ക്ക് ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കും. പണപ്പെരുപ്പ നിരക്ക് കിഴിച്ച് വരുന്നതുകയ്ക്ക് 20ശതമാനം നികുതിനൽകിയാൽമതി. ഗോൾഡ് മ്യൂച്വൽ ഫണ്ട്, ഇടിഎഫ് ഗോൾഡ് ഇടിഎഫിലെത്തുന്ന പണം ഫിസിക്കൽ ഗോൾഡിലാണ് ഇടിഎഫ് നിക്ഷേപം നടത്തുന്നത്. മ്യൂച്വൽ ഫണ്ടാകട്ടെ, ഗോൾഡ് ഇടിഎഫിലുമാണ് നിക്ഷേപം നടത്തുന്നത്. ഇവ രണ്ടിൽനിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനുള്ള നികുതി മുകളിൽ വ്യക്തമാക്കിയതിന് സമാനമാണ്. ഡിജിറ്റൽ ഗോൾഡ് സ്വർണത്തിൽ നിക്ഷേപിക്കുന്നതിനുള്ള പുതിയ രീതായണ് ഡിജിറ്റൽ ഗോൾഡ്. ചെറിയതുകയ്ക്കുപോലും നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാങ്കുകൾ, മൊബൈൽ വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ എന്നിവയൊക്കെയാണ് സേഫ്ഗോൾഡ് പോലുള്ളവയുമായുള്ള കൂട്ടുകെട്ടിലൂടെ ഡിജിറ്റൽ നിക്ഷേപരീതി അവതരിപ്പിച്ചിട്ടുള്ളത്. വാങ്ങിയ ആപ്പുവഴിതന്നെ വിൽക്കാനും കഴിയും. ഫിസിക്കൽ ഗോൾഡ്, മ്യൂച്വൽ ഫണ്ട്, ഇടിഎഫ് എന്നിവയ്ക്ക് ബാധകമായ നികുതിതന്നെയാണ് ഇവിടെയും നൽകേണ്ടിവരിക. ഗോൾഡ് ബോണ്ട് ഒരു ഗ്രാം സ്വർണത്തിന് തുല്യമായ വിലയ്ക്കാണ് കാലാകാലങ്ങളിൽ കേന്ദ്ര സർക്കാരിനുവേണ്ട് റിസർവ് ബാങ്ക് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്. എട്ടുവർഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചുവർഷത്തിനുശേഷം വിൽക്കാൻകഴിയും. ഓഹരി വിപണിവഴി എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുമാകാം. എട്ടുവർഷക്കാലാവധി പൂർത്തിയാക്കിയശേഷം വിൽക്കുമ്പോഴുള്ള മൂലധനനേട്ടത്തിന് ഒരുരൂപപോലും നികുതി നൽകേണ്ടതില്ലെന്നതാണ് പ്രത്യേകത. എന്നാൽ അഞ്ചുവർഷംകഴിയുമ്പോഴോ കാലാവധിയെത്തുംമുമ്പ് ഓഹരി വിപണിവഴി വിൽക്കുമ്പോഴോ മൂലധന നേട്ടത്തിന് നികുതി ബാധകമാണ്. മുകളിൽ വിശദമാക്കിയതുപ്രകാരം അപ്പോൾ നികുതി നൽകേണ്ടിവരും. സ്വർണത്തിന്റെ മൂല്യവർധനയ്ക്കുപുറമെ, ഗോൾഡ് ബോണ്ടിൽ നിക്ഷേപിച്ചാൽ 2.5ശതമാനം വാർഷിക പലിശയും ലഭിക്കും. ആറുമാസംകൂടുമ്പോൾ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഈതുക വരവുവയെക്കുക. ഈ തുകയ്ക്ക് നിങ്ങളുടെ വരുമാനമടിസ്ഥാനമാക്കിയുള്ള നികുതി സ്ലാബിനനുസരിച്ച് നികുതി നൽകേണ്ടതാണ്. How gold jewellery, digital gold, gold mutual funds, ETFs, Gold Bonds are taxed
from money rss https://bit.ly/3l3Perr
via IFTTT
from money rss https://bit.ly/3l3Perr
via IFTTT