121

Powered By Blogger

Friday, 21 August 2020

നിഫ്റ്റി 11,350ന് മുകളില്‍: സെന്‍സെക്‌സ് 214 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്നുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 214 പോയന്റ് നേട്ടത്തിൽ 38,434.72ലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 11,371.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1836 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 971 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ-യൂറോപ്യൻ ഓഹരികളിലെ മുന്നേറ്റമാണ് രാജ്യത്തെ വിപണിയുടെ നേട്ടത്തിനുപിന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് സെൻസെക്സിന് കരുത്തുപകർന്നത്. റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ലോഹം, ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, ധനകാര്യം, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.57ശതമാനവും സ്മോൾ ക്യാപ് 1.41ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2QdKTU9
via IFTTT