121

Powered By Blogger

Thursday, 12 December 2019

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ചെയ്യേണ്ടകാര്യങ്ങള്‍

പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ)ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ സാധ്യമാകില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ, പണമായി 50,000 രൂപയിലധികം നിക്ഷേപിക്കാൻ തുടങ്ങിയവെക്കെല്ലാം പാൻ നിർബന്ധമാണ്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ പകർപ്പ് സംഘടിപ്പിക്കാൻ അധികം ബുദ്ധിമുട്ടില്ല. 50 രൂപ മുടക്കിയാൽ മതി. പാൻ വീണ്ടുലഭിക്കാൻ സ്വീകരിക്കേണ്ടമാർഗങ്ങൾ എൻഎസ്ഡിഎൽ(NSDL e-gov)വഴിയോ അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോർട്ടൽവഴിയോ അപേക്ഷിച്ച് പാൻ ലഭിച്ചവർക്കാണ് പകർപ്പ് ലഭിക്കുക.അപേക്ഷ സ്വീകരിച്ച് പാൻ അനുവദിക്കാൻ രണ്ട് സ്ഥാപനങ്ങളെയാണ് സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ളത്. എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രസ്ട്രക്ചർ, യുടിഐ ഇൻഫ്രസ്ട്രക്ചർ ടെക്നോളജി സർവീസസ് എന്നീ സ്ഥാപനങ്ങളാണിവ. പകർപ്പിനായി അപക്ഷിക്കണമെങ്കിൽ ഇ-മെയിൽ ഐഡിയോ മൊബൈൽ നമ്പറോ നേരത്തെ നൽകിയിട്ടുണ്ടാകണം. ഒടിപി നൽകിയാൽമാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. പകർപ്പ് ലഭിക്കാൻ http://bit.ly/2rJukGZ എന്ന സൈറ്റിൽ പോകുക. ഹോം പേജിൽ റീ പ്രിന്റ് ഓഫ് പാൻ കാർഡ് -ൽ ക്ലിക്ക് ചെയ്യുക. ഹോം പേജിൽ ലിങ്ക് കണ്ടില്ലെങ്കിൽ, സർവീസസ് ൽ പോയി പാൻ സെലക്ട് ചെയ്യുക. അപ്പോൾ പുതിയൊരു വെബ് പേജ് തുറന്നുവരും. താഴേയ്ക്കുവരുമ്പോൾ റീ പ്രിന്റ് ഓഫ് പാൻ കാർഡ് എന്ന ലിങ്ക് കാണാം. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുതിയൊരു വെബ് പേജ് തുറന്നുവരും. പെർമനെന്റ് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ജനന തിയതി എന്നിവ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. ബോക്സിൽ ടിക് ചെയ്യുക. കാപ്ചെ നൽകി സബ്മിറ്റ് ചെയ്യുക. അപ്പോൾ നിങ്ങളുടെ മാസ്ക് ചെയ്ത വ്യക്തിവിവരങ്ങൾ തെളിഞ്ഞുവരും. ഇ-മെയിലിലോ മൊബൈലിലോ ഏതിലാണ് ഒടിപി ലഭിക്കേണ്ടതെന്ന് സെലക്ട് ചെയ്യുക. ആവശ്യമെങ്കിൽ രണ്ടിലും ലഭിക്കും. തുടർന്ന് ബോക്സിൽ ക്ലിക്ക് ചെയ്യുക. ഒടിപി ജനറേറ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക. മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന ഒടിപി നൽകുക(ഒടിപിക്ക് 10 മിനുട്ടുവരെ കാലാവധിയുണ്ടാകും). ഒടിപി നൽകി സബ്മിറ്റ് ചെയ്യുക. ഒടിപി ശരിയായി നൽകിതായി കണ്ടെത്തിയാൽ പണമടയ്ക്കാനുള്ള നിർദേശംവരും. പേ കൺഫേം ൽ ക്ലിക്ക് ചെയ്താൽ പണമടയ്ക്കാനുള്ള പേജിലേയ്ക്ക് പോകും. ഓൺലൈനായി പണമടയ്ക്കുക. നികുതി ഉൾപ്പടെ 50 രൂപയാണ് നൽകേണ്ടത്. വിദേശ വിലാസത്തിലേയ്ക്കാണ് പാൻ കാർഡ് ലഭിക്കേണ്ടതെങ്കിൽ നികുതിയടക്കം 959 രൂപയാണ് അടയ്ക്കേണ്ടിവരിക(നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽമാത്രമാണ് കാർഡ് തപാലിൽ ലഭിക്കുക). പണം അടച്ചുകഴിഞ്ഞാൽ, പണമിടപാട് വിവരങ്ങൾ സ്ക്രീനിൽ തെളിയും. പേയ്മെന്റ് റസീപ്റ്റ് പ്രിന്റെടുക്കാനും കഴിയും. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അക്നോളേജ്മെന്റ് നമ്പർ ലഭിക്കും. ആവശ്യമെങ്കിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഇതോടൊപ്പം ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരിക്കൽ പാൻകാർഡ് ലഭിച്ചവർക്ക് മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക. നേരത്തെ ലഭിച്ച പാൻകാർഡിലുള്ള വിവരങ്ങൾതന്നെയായിരിക്കും പുതിയതിലും ഉണ്ടാകുക. ഈ സൗകര്യം ഉപയോഗിച്ച് പാനിലെ വിവരങ്ങൾ മാറ്റാൻ കഴിയില്ല. പാനിലുള്ള പേര്, വിലാസം ഉൾപ്പടെയുള്ളവ പഴയതുതന്നെയായിരിക്കും. ആദായനികുതി വകുപ്പിൽ ലഭ്യമായ ഏറ്റവും പുതിയ വിലാസത്തിലായിരിക്കും പാൻ കാർഡ് തപാലിൽ അയയ്ക്കുക. Things to do to get a copy if you lose your PAN card

from money rss http://bit.ly/36wL7Mq
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടന സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 12042ലുമെത്തി. യുഎസ്-ചൈന വ്യാപാര യുദ്ധംസംബന്ധിച്ച ആശങ്കകൾ അകന്നതാണ് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നത്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടത്തിൽ. ബാങ്കിങ് ഓഹരികളിൽ യൂക്കോ ബാങ്ക് 12 ശതമാനവും കോർപ്പറേഷൻ ബാങ്ക് 11 ശതമാനവും യെസ് ബാങ്ക് 2.5ശതമാനവും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും സിൻഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും എസ്ബിഐ 1.5ശതമാനവും ഉയർന്നു. ലോഹക്കമ്പനികളുടെ ഓഹരികളിൽ വേദാന്തയും ഹിൻഡാൽകോയും സെയിലും ടാറ്റ സ്റ്റീലും നാൽകോയും ഒരു ശതമാനംമുതൽ നാലുശതമാനംവരെ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബിന്റെ ഓഹരി വില നാലുശതമാനം താഴ്ന്നു. ഭാരതി എയർടെൽ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബാജാജ് ഓട്ടോ, യുപിഎൽ, സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം നവംബറിൽ 5.54 ശതമാനമായി ഉയർന്നത് വിപണിയെ ബാധിച്ചില്ല. sensex gains 273 pts

from money rss http://bit.ly/34gYrTx
via IFTTT

സെന്‍സെക്‌സ് 169 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 169.14 പോയന്റ് ഉയർന്ന് 40581.71ലും നിഫ്റ്റി 61.60 പോയന്റ് നേട്ടത്തിൽ 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1035 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഫാർമ, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഫോസിസ്, ഒഎൻജിസി, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. 2020ലും നിരക്ക് വർധിപ്പിക്കേണ്ടെന്ന യുഎസ് ഫെഡ് റിസർവ് സൂചിപ്പിച്ചത് വിപണികൾക്ക് കരുത്തുപകർന്നു. Sensex gains 169 pts

from money rss http://bit.ly/2PdNOwn
via IFTTT

രാജ്യത്തെ ആദ്യത്തെ കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം

മുംബൈ: ഇന്തയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിൽ(ഭാരത് ബോണ്ട് ഇടിഎഫ്)ഇപ്പോൾ നിക്ഷേപിക്കാം. എൻഎഫ്ഒ വ്യാഴാഴ്ച തുടങ്ങി. ഡിസംബർ 20വരെ അപേക്ഷിക്കാം. സർക്കാർ മുൻകയ്യെടുത്ത് തുടങ്ങിയിട്ടുള്ള ഇടിഎഫ് കൈകാര്യം ചെയ്യുന്നത് ഈഡെൽവെയ്സ് എഎംസിയാണ്. രണ്ട് കാലാവധികളിലാണ് ഇടിഎഫ് പുറത്തിറക്കുന്നത്. മൂന്നുവർഷവും പത്തുവർഷവും. ട്രിപ്പിൾ എ-റേറ്റിങ് ഉള്ള പൊതുമേഖല കമ്പനികളുടെ കടപ്പത്രങ്ങളിലാണ് നിക്ഷേപം. മൂന്നുവർഷ കാലയളവിലുള്ള ഇടിഎഫ് വാഗ്ദാനം ചെയ്യുന്നത് 6.7ശതമാനം വാർഷിക ആദായമാണ്. പത്തുവർഷ കാലാവധിയിലുള്ള ഇടിഎഫിന് 7.6ശതമാനവും ആദായം ലഭിക്കും. കൂടുതലറിയാം

from money rss http://bit.ly/2PDSwCM
via IFTTT

25,000 രൂപയിലധികം നിക്ഷേപിക്കാന്‍ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഇനി കഴിയും

25,000 രൂപയിലധികമുള്ള ചെക്കുകൾ ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്കിനി അക്കൗണ്ടിൽ വരവുവെയ്ക്കാൻ നൽകാം. നേരത്തെ 25,000 രൂപവരെയുള്ള നിക്ഷേപംമാത്രമാണ് മറ്റ് പോസ്റ്റ് ഓഫീസുകളിൽ സ്വീകരിച്ചിരുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ്(ആർഡി) എന്നിവയ്ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. അക്കൗണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾവഴി 25,000 രൂപയിലധികം നിക്ഷേപിക്കാൻ കഴിയാത്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ നിരവധി പരാതികൾ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതോടെ രാജ്യത്തെ ഏതുപോസ്റ്റ് ഓഫീസിൽനിന്നും നിങ്ങളുടെ അക്കൗണ്ടിലേയ്ക്കുള്ള 25,000 രൂപയിലധികം മൂല്യമുള്ള ചെക്ക് നിക്ഷേപിക്കാം. എന്നാൽ, ചെക്കുവഴി 25,000 രൂപയാണ് ഇങ്ങനെ പിൻവലിക്കാൻ കഴിയുകയുള്ളൂ. കൂടുതൽ തുക പിൻവലിക്കണമെങ്കിൽ അക്കൗണ്ടുള്ള നിങ്ങളുടെ പോസ്റ്റ് ഓഫീസിൽതന്നെ പോകേണ്ടിവരും. Now deposit more than Rs 25,000 in your account at non-post office home branch

from money rss http://bit.ly/2RFGBqJ
via IFTTT