ന്യൂഡൽഹി: രാജ്യം പൂർണമായി അടച്ചിട്ടതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും ആവശ്യകത 60 ശതമാനം കുറഞ്ഞു. ഇതേതുടർന്ന് വിപണിയിൽനിന്ന് മൊത്തവിതരണക്കാർ പിൻവാങ്ങിയതായി കച്ചവടക്കാർ പറയുന്നു. ഹോട്ടലുകൾ, ധാബകൾ, റസ്റ്ററന്റുകൾ എന്നിവ അടഞ്ഞതോടെയാണ് വില്പനയിൽകാര്യമായ കുറവുണ്ടായത്. രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ചരക്കുനീക്കംമാത്രമാണ് നടക്കുന്നത്. പലസംസ്ഥാനങ്ങളും അന്യസംസ്ഥാന വാഹനങ്ങൾ കടത്തിവിടാതായതോടെ മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു. രാജ്യത്തെ ഏറ്റവുംവലിയ ഉള്ളിമൊത്തവിപണിയായ നാസിക്കിലെ ലസൽഗോവിലെ മാർക്കറ്റ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു. ആവശ്യകതകുറഞ്ഞതോടെ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.
from money rss https://bit.ly/2xW7XAO
via IFTTT
from money rss https://bit.ly/2xW7XAO
via IFTTT