121

Powered By Blogger

Monday, 6 April 2020

ആരോഗ്യ പ്രവർത്തകർക്ക് ഇളവുമായി ജിയോജിത്

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഹരി ഇടപാട് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇടപാടുകാരായ ആരോഗ്യ പ്രവർത്തകർക്ക് 2020-21 വർഷത്തെ വാർഷിക മെയ്ന്റനൻസ് ചാർജും (എ.എം.സി.) ബ്രോക്കറേജ് ചാർജും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. കോവിഡ്-19 പകരാതിരിക്കാൻ നിതാന്ത ജാഗ്രതയോടെ ആരോഗ്യ സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ജിയോജിതിന്റെ ഈ വാഗ്ദാനം. ആരോഗ്യ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന ഒരു ഡിക്ലറേഷനും ഒപ്പം ഫോട്ടോ പതിച്ച പ്രൊഫഷണൽ ഐ.ഡി. പ്രൂഫും profilechange@geojit.com എന്ന മെയിലിൽ അയയ്ക്കണം. 'ആരോഗ്യ മേഖലയിലെ ഹീറോകൾക്കുള്ള ആദരം' എന്ന സബ്ജക്ടിലാണ് മെയിൽ അയയ്ക്കേണ്ടത്.

from money rss https://bit.ly/39I0lPO
via IFTTT

Related Posts:

  • സെൻസെക്‌സിൽ 430 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെമുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. സെൻസെക്സ് 430 പോയന്റ് നഷ്ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയ… Read More
  • ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി അദാനിമുംബൈ: ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ൽ ഇതുവരെ 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായിരിക്ക… Read More
  • വിലകൂടുന്നു: സ്വർണം പവന് 35,760 രൂപയായിമൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി.… Read More
  • സെൻസെക്‌സിൽ 687 പോയന്റ് നഷ്ടം: നിഫ്റ്റി 14,850ന് താഴെമുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 687 പോയന്റ് താഴ്ന്ന് 50,104ലിലും നിഫ്റ്റി 202 പോയന്റ് നഷ്ടത്തിൽ 14,828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികൾ നേട്ടത്തില… Read More
  • യുഎസിലെ സാമ്പത്തികനയമാറ്റം ഇന്ത്യക്ക് കനത്ത ആഘാതമാകും?ആഗോള സമ്പദ് വ്യവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വിനാശകരമായ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിട്ട വർഷമായിരുന്നു 2020. സമ്പദ് വ്യവസ്ഥകളെ താങ്ങിനിർത്താൻ ലോകത്തിലെ വിവധ സർക്കാരുകളും കേന്ദ്രബാങ്കുകളും പല നടപടികളും കൈക്… Read More