2016ൽ പുറത്തിറക്കിയ ഗോൾഡ് ബോണ്ടിലെ നിക്ഷേപം പിൻവലിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. എട്ടുവർഷമാണ് കാലാവധിയെങ്കിലും അഞ്ചുവർഷമെത്തിയാൽ പിൻവലിക്കാൻ ബോണ്ടിൽ വ്യവസ്ഥയുണ്ട്. ഫെബ്രുവരി എട്ടിന് അഞ്ചുവർഷം പൂർത്തിയായതിനാലാണ് നിക്ഷേപം പിൻവലിക്കാനുള്ള അവസരം ലഭിച്ചത്. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,813 രൂപയാണ് പിൻവലിക്കൽ തുകയായി നിശ്ചയിച്ചിട്ടുള്ളത്.2,600 രൂപ നിലവാരത്തിലായിരുന്നു 2016 ജനുവരിയിൽ ഈ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. ഇതുപ്രകാരം നിക്ഷേപതുകയിൽ 85ശതമാനമാണ് വർധന. മുൻആഴ്ചയിലെ(തിങ്കൾ-വെള്ളി) 24 കാരറ്റ് സ്വർണത്തിന്റെ ക്ലോസിങ് നിരക്കിന്റെ ശരാശരിയെടുത്താണ്...