121

Powered By Blogger

Wednesday, 9 February 2022

ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപം ഇപ്പോള്‍ തിരിച്ചെടുക്കാം: യൂണിറ്റിന് 4,813 രൂപ ലഭിക്കും, നേട്ടം 85%

2016ൽ പുറത്തിറക്കിയ ഗോൾഡ് ബോണ്ടിലെ നിക്ഷേപം പിൻവലിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. എട്ടുവർഷമാണ് കാലാവധിയെങ്കിലും അഞ്ചുവർഷമെത്തിയാൽ പിൻവലിക്കാൻ ബോണ്ടിൽ വ്യവസ്ഥയുണ്ട്. ഫെബ്രുവരി എട്ടിന് അഞ്ചുവർഷം പൂർത്തിയായതിനാലാണ് നിക്ഷേപം പിൻവലിക്കാനുള്ള അവസരം ലഭിച്ചത്. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,813 രൂപയാണ് പിൻവലിക്കൽ തുകയായി നിശ്ചയിച്ചിട്ടുള്ളത്.2,600 രൂപ നിലവാരത്തിലായിരുന്നു 2016 ജനുവരിയിൽ ഈ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. ഇതുപ്രകാരം നിക്ഷേപതുകയിൽ 85ശതമാനമാണ് വർധന. മുൻആഴ്ചയിലെ(തിങ്കൾ-വെള്ളി) 24 കാരറ്റ് സ്വർണത്തിന്റെ ക്ലോസിങ് നിരക്കിന്റെ ശരാശരിയെടുത്താണ് വില നിശ്ചയിക്കുക. ഇതുപ്രകാരമാണ് അഞ്ചുവർഷമെത്തിയ ഗോൾഡ് ബോണ്ട് യൂണിറ്റിന്റെ വില നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഫിസിക്കൽ രൂപത്തിലുള്ള സ്വർണത്തിനു പകരമായാണ് സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്. അഞ്ചുവർഷം പൂർത്തിയായാൽ അന്നത്തെ വിലയ്ക്ക് ബോണ്ട് തിരികെകൊടുത്ത് പണമാക്കാം. എട്ടുവർഷം പൂർത്തിയായശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ലഭിക്കുന്ന ആദായം പൂർണമായും നികുതി വിമുക്തമാണ്. മൂലധനനേട്ടത്തിനുപുറമെ, 2.5ശതമാനം വാർഷിക പലിശയും നിക്ഷേപകർക്ക് ലഭിക്കും. വർഷത്തിൽ രണ്ടുതവണയായി പലിശ ബാങ്കിൽ വരവുവെയ്ക്കുകയാണ് ചെയ്യുക. ഈതുകയ്ക്ക് ആദായനികുതി ബാധ്യതയുണ്ട്. മൊത്തം വരുമാനത്തോടു ചേർത്താണ് ഓരോ വർഷവും ആദായ നികുതി നൽകേണ്ടത്.

from money rss https://bit.ly/34txke7
via IFTTT

Related Posts:

  • ഗാന്ധിജിയുടെ 'ബിസിനസ് താല്‍പര്യങ്ങള്‍'ഗാന്ധിജിയെ ഏതെങ്കിലുംതരത്തിൽ ബിസിനസിനോട് ബന്ധപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുള്ളവർ ധാരാളമുണ്ടാകും. ബിസിനസ് എന്നാൽ അമിത ലാഭക്കൊതി മാത്രമാണെന്ന് കരുതുന്നവരുമുണ്ടാകും. എന്നാൽ, സ്വകാര്യ ബിസിനസിനോടും ബിസിനസുകാരോടും അലർജിയുള്ള ആളായ… Read More
  • വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: വന്‍ അപ്രാപ്യംമുംബൈ:റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) സർവേ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ.യ… Read More
  • കേന്ദ്ര ബജറ്റ്: പ്രതിഫലിക്കും, ദേശീയാഭിലാഷങ്ങളും പ്രാദേശികമോഹങ്ങളുംഇത്തവണ സാമ്പത്തികവളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുന്ന നയപരിപാടികളുടെ പ്രഖ്യാപനമാവും നിർമലാ സീതാരാമനിൽനിന്നുണ്ടാവുക. ധനക്കമ്മി നിയന്ത്രിക്കുക, സാമ്പത്തികവളർച്ചയുടെ വേഗം വർധിപ്പിക്കുക, കാർഷികവളർച്ച ത്വരപ്പെടുത്തുക, കയറ്റുമതി വർധി… Read More
  • ടിസിഎസില്‍ ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 100 കടന്നുബെംഗളുരു: ടാറ്റ കൺസൾട്ടൻസി സർവീസിലെ 100 ലേറെ ജോലിക്കാർ കോടീശ്വരന്മാരായി. ഇവർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ. 2016-17 സാമ്പത്തിക വർഷത്തിൽ ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതിക… Read More
  • നിഫ്റ്റി 11,850നുമുകളില്‍ ക്ലോസ് ചെയ്തുമുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,850ന് മുകളിലെത്തി. സെൻസെക്സിലെ നേട്ടം 86.18 പോയന്റാണ്. 39,615.90ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. 26.90 പോയന്റാണ് നിഫ്റ്റി ഉയർന്നത്. ബിഎസ്ഇയിലെ… Read More