121

Powered By Blogger

Tuesday, 8 February 2022

പാഠം 161| 12 ലക്ഷം രൂപവരെയുള്ള ശമ്പളത്തിന് ആദായ നികുതി ഒഴിവാക്കാം: അതിനുള്ള വഴികളിതാ

വിലക്കയറ്റം ഉയരുന്നതുകണക്കിലെടുത്ത് ആദായ നികുതിയിനത്തിൽ കൂടുതൽ ഇളവുകൾ ശമ്പളവരുമാനക്കാർ പ്രതീക്ഷിച്ചെങ്കിലും ബജറ്റിൽ അനകൂല സമീപനമുണ്ടായില്ല. 2.5 ലക്ഷമെന്ന അടിസ്ഥാന സ്ലാബിൽ ഇത്തവണയും മാറ്റമൊന്നുംവരുത്തിയില്ല. നിലവിലുള്ള നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി പരമാവധി ആനുകൂല്യംനേടാനുള്ള സാധ്യത തേടുകയെന്നതാണ് അടുത്തവഴി. നടപ്പ് സാമ്പത്തിക വർഷത്തെ നികുതി ആനുകൂല്യത്തിനുള്ള അവസരം പ്രയോജനപ്പെടുത്താൻ ഇനിയുള്ളത് രണ്ടുമാസത്തിൽതാഴെമാത്രം. മാർച്ച് 31നുമുമ്പ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനായില്ലെങ്കിൽ അടുത്തവർഷത്തേയ്ക്കുള്ള പദ്ധതി സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിൽതന്നെ തുടങ്ങുകയുമാകാം. ഈ സാഹചര്യത്തിൽ 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക്, ആനൂകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ഒരു രൂപപോലും ആദായ നികുതി നൽകാതെ പരമാവധിനേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഈ പാഠത്തിൽ മുന്നോട്ടുവെയ്ക്കുന്നത്. നികുതിയിളവ് ഇങ്ങനെ ഇനം തുക ശമ്പളം 12 ലക്ഷം സ്റ്റാന്റേഡ് ഡിഡക് ഷൻ 50,000 പ്രൊഫഷൻ ടാക്സ് 2,500 ബാക്കിയുള്ള മൊത്തം തുക 11,47,500 80സി 1,50,000 തൊഴിലുടമയുടെ എൻപിഎസ് വിഹിതം 1,00,000 എൻപിഎസ് നിക്ഷേപം 50,000 ഭവന വായ്പ പലിശ/ വീട്ടുവാടക 2,00,000 ആരോഗ്യ ഇൻഷുറൻസ് 75,000 ആശ്രിതരുടെ ചികിത്സ ചെലവ്(80ഡിഡിബി) 1,00,000 ബാക്കിയുള്ള തുക 4,72,500* *റിബേറ്റുള്ളതിനാൽ അഞ്ചുലക്ഷം രൂപയ്ക്കുതാഴെയുള്ള തുകയ്ക്ക് ആദായനികുതിയില്ല. 1. സ്റ്റാന്റേഡ് ഡിഡക് ഷൻ: 50,000 രൂപ ശമ്പളവരുമാനക്കാരായ നികുതിദായകർക്ക് ആശ്വാസമേകി 2018-19 സാമ്പത്തിക വർഷം മുതലാണ് സ്റ്റാന്റേഡ് ഡിഡക് ഷൻ അനുദിച്ചത്. ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ റീഇംബേഴ്സ്മെന്റ് എന്നീ ആനുകൂല്യങ്ങൾ പിൻവലിച്ചുകൊണ്ടാണ് നിശ്ചിത നിരക്കുലുള്ള ഈ കിഴിവ് അനുവദിച്ചത്. 2020ലാണ് ഈ ഇളവ് 40,000 രൂപയിൽനിന്ന് 50,000 രൂപയായി ഉയർത്തിയത്. 2. പ്രൊഫഷണൽ ടാക്സ്: 2,500 രൂപ തൊഴിൽനികുതിയിനത്തിൽ ശമ്പളവരുമാനക്കാരൻ അടയ്ക്കുന്ന തുകയ്ക്കാണ് ഈയിനത്തിൽ കഴിവ് ലഭിക്കുക. വകുപ്പ് 16(iii) പ്രകാരം 2,500 രൂപയാണ് ഇളവ്. 3. വകുപ്പ് 80സി: 1.50,000 രൂപ ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും സാമ്പത്തിക വർഷം നടത്തന്ന നിക്ഷേപങ്ങൾക്കും മറ്റം 1.50 ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കും. നിക്ഷേപങ്ങൾ: ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ട്, യുലിപ്, പിപിഎഫ്, ഇപിഎഫ്, എൻപിഎസ്, എൻഎസ് സി, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, സുകന്യ സമൃദ്ധി യോജന, അഞ്ചുവർഷ ബാങ്ക് എഫ്ഡി. ഇൻഷുറൻസ്: ടേം ഇൻഷുറൻസ്, എൻഡോവ്മെന്റ്, മണിബാക്ക് പോളികൾ മുതലായവ. മറ്റുള്ളവ: ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള തിരിച്ചടവ്, കുട്ടികളുടെ ട്യൂഷൻഫീസ് തുടങ്ങിയവ. 4. ദേശീയ പെൻഷൻ സിസ്റ്റം: 50,000 രൂപ 2015-16ലെ ബജറ്റിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി എൻപിഎസിലെ നിക്ഷേപത്തിന് 80സിസിഡി(1ബി) പ്രകാരം 50,000 രൂപയുടെ അധിക നികുതി ആനുകൂല്യം പ്രഖ്യാപിച്ചത്. 80സി ഉൾപ്പടെ രണ്ടുവകുപ്പുകളിലായി എൻപിഎസിലെ നിക്ഷേപത്തിന് മൊത്തം രണ്ടുലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. 5. തൊഴിലുടമയുടെ വിഹിതത്തിനുള്ള കിഴിവ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി തൊഴിലുടമ എൻപിഎസിലേയ്ക്ക് അടയ്ക്കുന്ന വിഹിതത്തിന് (80സിസിഡി-2)നികുതിയിളവ് അവകാശപ്പെടാം. സംസ്ഥാന സർക്കാർ ജീവനക്കാർക്കാകട്ടെ ഇളവിനുള്ള പരിധി 14ശതമാനമായി ഉയർത്തിയിട്ടുണ്ട്. നിലവിൽ കേരള സർക്കാരിന്റെ വിഹിതം 10ശതമാനമാണ്. വിഹിതം ഉയർത്തിയാൽമാത്രമെ കൂടുതൽ ആനുകൂല്യം ഈയനത്തിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കൂ. ഇപിഎഫിന് പകരം എൻപിഎസാണ് പല സ്വാകര്യ സ്ഥാപനങ്ങളും തിരഞ്ഞെടുത്തിട്ടുള്ളത്. കോസ്റ്റ് ടു കമ്പനി(സി.ടി.സി) മാതൃകയിൽ കോർപറേറ്റുകൾ ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്ന ശമ്പളത്തിൽ ഈതുകയും ഉൾപ്പെടും.ശരാശരി ഒരു ലക്ഷം രൂപ കിഴിവ് കണക്കാക്കാം. തൊഴിലുടമയുമായി സംസാരിച്ച് ഈയനത്തിലെ തുക ഉയർത്തിയാൽ അധിക ആനുകൂല്യം സ്വന്തമാക്കുകയുംചെയ്യാം. 6. ഭവനവായ്പ പലിശ/ വീട്ടു വാടക അലവൻസ് ഭവന വായ്പയുടെ പലിശയിലേയ്ക്കായി ഒരുവർഷം അടയ്ക്കുന്ന രണ്ടുലക്ഷം രൂപയ്ക്കുവരെ നികുതിയിളവ് അവകാശപ്പെടാം. വായ്പയെടുത്ത് അഞ്ചുവർഷത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കിയിരിക്കണം. വകുപ്പ് 24 പ്രകാരമാണ് ഈയിനത്തിൽ നികുതി ആനുകൂല്യം ലഭിക്കുക. വാടകയ്ക്ക് താമസിക്കുന്നവർക്കാകട്ടെ എച്ച്ആർഎ കിഴിവ് ലഭിക്കും. അച്ഛന്റെയോ അമ്മയുടെയോ പേരിലുള്ള വീട്ടിലാണ് താമസമെങ്കിലും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. വാടകക്കരാർ, വാടക രസീത്, ഒരു ലക്ഷം രൂപയ്ക്കുമുകളിലാണ് വാടക നൽകുന്നതെങ്കിൽ വീട്ടുടമയുടെ പാൻ എന്നിവയും വേണ്ടിവരും. 7. മെഡിക്കൽ ഇൻഷുറൻസ്: 25,000 രൂപ സ്വന്തമായോ കുടുംബത്തിനോ എടുത്തിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് നികുതിയിളവ് ലഭിക്കും. 80ഡി പ്രകാരം ഈയിനത്തിൽ ലഭിക്കുന്ന പരമാവധിയിളവ് 25,000 രൂപയാണ്. 8. മെഡിക്കൽ ഇൻഷുറൻസ്(മുതിർന്നവർ): 50,000 രൂപ മുതിർന്ന പൗരന്മാരായ അച്ഛനമ്മമാർക്കുള്ള ആരോഗ്യ ഇൻഷുറൻസിന് 50,000 രൂപവരെ ഇളവ് ലഭിക്കും. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. വകുപ്പ് 80 ഡി പ്രകാരമാണ് ഈ ഇളവും ലഭിക്കുക. 9. ആശ്രിതരുടെ ചികിത്സ നിശ്ചിതരോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് 80ഡിഡിബി പ്രകാരം ഇളവ് ലഭിക്കും. നികുതിദായകന്റെ ആശ്രിതരായ വ്യക്തികളുടെ ചികിത്സയ്ക്കാണ് ഈ വകുപ്പ് പ്രകാരം ആനുകൂല്യം ലഭിക്കുക. ഓരോ വർഷവും ചികിത്സയ്ക്ക് ആവശ്യമായിവരുന്ന തുകയാണ് ആനൂകൂല്യത്തിന് പരിഗണിക്കുക.60 വയസ്സിന് താഴെയാണെങ്കിൽ 40,000 രൂപവരെയും അതിന് മുകളിലാണെങ്കിൽ ഒരു ലക്ഷം രൂപവരെയും കിഴിവ് അവകാശപ്പെടാം. feedback to: antonycdavis@gmail.com കുറിപ്പ്: മുകളിൽ കൊടുത്തിട്ടുള്ള കിഴിവുകൾ ഏതൊക്കെ പ്രയോജനപ്പെടുത്താമെന്ന് വിലയിരുത്തി പരമാവധി കിഴിവുനേടാൻ ശ്രമിക്കുക. പഴയ നികുതി വ്യവസ്ഥ സ്വീകരിച്ചാലാണ് ഇളവുകൾ ലഭിക്കുക. മുൻവർഷം പുതിയ നികുതി വ്യവസ്ഥ പ്രകാരമാണ് റിട്ടേൺ ഫയൽ ചെയ്തതെങ്കിലും ഒരോവർഷവും ഏത് രീതി സ്വീകരിക്കാനും ശമ്പള വരുമാനക്കാർക്ക് അവസരമുണ്ട്.

from money rss https://bit.ly/3Jd2uFd
via IFTTT