121

Powered By Blogger

Tuesday, 8 February 2022

സെന്‍സെക്‌സില്‍ 340 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,350ന് മുകളില്‍

മുംബൈ: നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ രണ്ടാം ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,300ന് മുകളിലെത്തി. സെൻസെക്സ് 340 പോയന്റ് ഉയർന്ന് 58,149ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തിൽ 17,358ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ടൈറ്റാൻ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐഒസി, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പവർഗ്രിഡ് കോർപ്, ടാറ്റ പവർ, എസിസി, ബോഷ്, നൈക, അരബിന്ദോ ഫാർമ, ബെർജർ പെയിന്റ്സ് തുടങ്ങിയ കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Sensex gains 340 pts, Nifty above 17,350.

from money rss https://bit.ly/3BfFp1V
via IFTTT