121

Powered By Blogger

Tuesday, 8 February 2022

ജെഎം ഫിനാന്‍ഷ്യലിന്റെ അറ്റാദായത്തില്‍ 20 ശതമാനം വര്‍ധന

കൊച്ചി: ഇക്വിറ്റി ഷെയറുകളും ബോണ്ടുകളും വിൽക്കുന്ന ജെഎം ഫിനാൻഷ്യൽ മൂന്നാം പാദ അറ്റാദായത്തിൽ മുൻവർഷത്തെയപേക്ഷിച്ച 20 ശതമാനം വളർച്ച നേടി. ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 216.80 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 180.76 കോടി രൂപയായിരുന്നു. ഒരു രൂപ വീതം മുഖവിലയുള്ള ഓഹരികൾക്ക് ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം കമ്പനി ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. മുൻവർഷത്തെയപേക്ഷിച്ച് ഈ രംഗത്തെ വരുമാനത്തിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 361 കോടി രൂപയാണ് ഈ വർഷത്തെ വരുമാനം. ആസ്തികളും സമ്പത്തും കൈകാര്യം ചെയ്യുന്ന വിഭാഗം 38 ശതമാനം വളർച്ച രേഖപ്പെടുത്തുകയും വരുമാനം 187 കോടി രൂപയാക്കി ഉയർത്തുകയും ചെയ്തു. ഇതേ പാദത്തിൽ ഭവന വായ്പ, പ്രയാസമനുഭവിക്കുന്ന സമാന്തര ആസ്തികൾ എന്നീ വിഭാഗങ്ങളിൽ വരുമാന നഷ്ടം ഉണ്ടായി. ആദിത്യ ബിർള സൺലൈഫ് എഎംസി, ഭാര്തി എയർടെൽ, കെഫ്സിയും പിസാഹട്ടും നടത്തുന്ന സഫയർ ഫുഡ്സ് എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ ഓഹരി വിൽപന ജെഎം ഫിനാൻഷ്യലാണു നടത്തുന്നത്. സിഎംഎസ് ഇൻഫോ സിസ്റ്റംസ്, റൂട്ട് മൊബൈൽ, എപിഐ ഹോൾഡിംഗ്സ്, കാർ ദേഖോ തുടങ്ങിയ സ്ഥാപനങ്ങളെ ഐപിഒ കളിലും അവകാശ പ്രശ്നങ്ങളിലും സ്വകാര്യ നിയമനങ്ങളിലും സഹായിക്കുന്നത് ജെഎം ഫിനാൻഷ്യലാണ്.

from money rss https://bit.ly/3ox44tw
via IFTTT