121

Powered By Blogger

Tuesday, 21 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കൂടി 35,080 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാന്റെയുടെ കടബാധ്യത ഉയർത്തിയ ആശങ്കയുടെ അനിശ്ചിതത്വങ്ങൾക്കിടയിലാണിത്. പവന് 280 രൂപ കൂടി 35,080 ആയി. ഗ്രാമിന് 35 രൂപ കൂടി 4385 ആയി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1776 ആയി ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,603 നിലവാരത്തിലാണ്. വരാനിരിക്കുന്ന യു.എസ് ഫെഡർ റിസർവ് നിരക്കിൽ മാറ്റം വരുത്തുന്നതിനെ ആശ്രയിച്ചാകും സ്വർണവിലയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കുക. Content Highlights: gold price in kerala increase by 280 ruppees

from money rss https://bit.ly/3zwnfX2
via IFTTT

പ്രത്യാശയില്ലാതെ തുടക്കം; സെന്‍സെക്‌സ് 33 പോയന്റ് താഴ്ന്നു വ്യാപാരം ആരംഭിച്ചു

മുംബൈ: അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളെ തുടർന്ന് സെൻസെക്സ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 33 പോയന്റ് താഴ്ന്ന 58,971 ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന 17,550 ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാന്റെയുടെ കടബാധ്യതയിൽ നിക്ഷേപകർ കരുതെലടുത്തതും വരാനിരിക്കുന്ന യു.എസ് ഫെഡറൽ റിസർവ് പണനയവുമെല്ലാമാണ് വിപണിയിലെ ചലനങ്ങൾക്ക് കാരണമായത്. എച്ച്സിഎൽടെക്, ഐടിസി, എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിനാൻസ്, സൺഫാർമ, മാരുതി, കൊട്ടക് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, ടൈറ്റാൻ, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ്ബാങ്ക്, നെസ്ലേ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.75 ശതമാനവും 0.92 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, ഐടി, എഫ്എംസിജിസി, മെറ്റൽ, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ ലാഭത്തിലും ബാങ്ക് സെക്ടർ നഷ്ടത്തിലുമാണ്. Content Highlights; sensex starts down 33 points and nifty 11 points down

from money rss https://bit.ly/3hSdEUQ
via IFTTT

നേട്ടം തിരിച്ചുപിടിച്ച് വിപണി: സെൻസെക്‌സ് 514 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം അപ്പാടെ തിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 17,500ന് മുകളിൽ ക്ലോസ് ചെയ്തു. അനുകൂലമല്ലാത്ത ആഗോള സാഹചര്യത്തിലും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണിനേട്ടമാക്കിയത്. സെൻസെക്സ് 514.34 പോയന്റ് നേട്ടത്തിൽ 59,005.27ലും നിഫ്റ്റി 165.10 പോയന്റ് ഉയർന്ന് 17,562ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നെങ്കിലും ഉച്ചക്കുശേഷംവിപണി സ്ഥിരതനിലനിർത്തി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ സൂചിക സമ്മർദംനേരിട്ടു. റിയാൽറ്റി, മെറ്റൽ, ഐടി സൂചികകൾ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.2ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2XKpeKK
via IFTTT

ആമസോണിനെതിരെ കൈക്കൂലി ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി: ആമസോൺ ഇന്ത്യയുടെ നിയമകാര്യപ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സർക്കാർ. കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് പേരുവെളിപ്പെടുത്താതെയുള്ള പരാതി നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. ഒരു ഓൺലൈൻ പോർട്ടലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ആരോപണം ഗൗരവമായി കാണുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആമസോൺ ലീഗൽ ഫീസായി നൽകിയ തുകയിൽ ഒരുഭാഗം നിയമകാര്യപ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്കായി നൽകിയെന്നാണ് പരാതി. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ സീനിയർ കോർപ്പറേറ്റ് കോൺസൽ അവധിയിൽ പ്രവേശിച്ചു. വിദേശത്ത് സർക്കാരുദ്യോഗസ്ഥർക്ക് കൈക്കൂലിനൽകിയെന്ന തരത്തിലുള്ള ആരോപണം അമേരിക്കൻ കമ്പനി വളരെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.

from money rss https://bit.ly/3EF99GX
via IFTTT

രാജ്യത്തെ വിപണിമൂല്യം മൂന്നുവർഷത്തിനുള്ളിൽ അഞ്ച് ലക്ഷംകോടി ഡോളർ മറികടക്കും

രാജ്യത്തെവിപണിമൂല്യം വൈകാതെ അഞ്ച് ലക്ഷംകോടി ഡോളർ പിന്നിടുമെന്ന് ഗോൾഡ്മാൻ സാക്സ്. ഇപ്പോഴത്തെ 3.5 ലക്ഷം കോടി ഡോളറിൽനിന്ന് മൂന്നുവർഷംകൊണ്ടാണ് ഈനേട്ടമുണ്ടാകുകയെന്നും ഗോൾഡ്മാന്റെ അനസില്റ്റുകൾ പറയുന്നു. നിക്ഷേപകർ വൻതോതിൽ വിപണിയിലേക്ക് പണമൊഴുക്കുന്നത് തുടരും. അതോടെ വിപണിമൂല്യത്തിന്റെകാര്യത്തിൽ അഞ്ചാമത്തെരാജ്യമാകും ഇന്ത്യ. മൂന്നുവർഷത്തിനുള്ളിൽ 400 ബില്യൺ ഡോളർ ഐപിഒവഴി വിപണിയിലെത്തുമെന്നും ഗോൾഡ്മാൻ സാക്സിലെ അനലിസ്റ്റായ സുനിൽ കൗൾ വിലയിരുത്തുന്നു. ഈവർഷംമാത്രം 10 ബില്യൺ ഡോളറാണ് ഐപിഒവഴി സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. അടുത്ത രണ്ടുവർഷം ഈ മുന്നേറ്റം നിലനിർത്താൻ കമ്പനികൾക്കാകും. 36 മാസത്തിനുള്ളിൽ 150 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റ്ചെയ്യുമെന്നുമാണ് ഇൻവസ്റ്റ്മന്റ് ബാങ്കിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3lMDlXJ
via IFTTT

പ്രകൃതി വാതക വില കുതിക്കുന്നു; പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലേക്ക്

ന്യൂയോർക്ക് ഉൽപന്ന എക്സ്ചേഞ്ചായ നൈമെക്സിൽ പ്രകൃതി വാതകവില ഏഴുവർഷത്തെ ഉയരത്തിലെത്തി. യുഎസിലെ തീവ്രകാലാവസ്ഥയും ഹൈഡ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ വിതരണതടസങ്ങളുമാണ് വിലയിലെ കുതിപ്പിനുതുടക്കമിട്ടത്. ഈ ശിശിരകാലത്ത് വാതകത്തിന് ദൗർലഭ്യം നേരിടുമെന്നതോന്നലും കഴിഞ്ഞ വർഷം മഹാമാരിയെത്തുടർന്നുണ്ടായ മാന്ദ്യത്തിൽനിന്നുള്ള ഉയിർപ്പ് ഉപഭോഗത്തിൽ സൃഷ്ടിച്ചവർധനയും വിലഇനിയും വർധിക്കാനിടയാക്കുമെന്ന് വ്യാപാരികൾ കണക്കുകൂട്ടുന്നു. വർഷാരംഭത്തിലെ വിലയേക്കാൾ ഇരട്ടിയാണ് നൈമെക്സ് സൂചികയിൽ പ്രകൃതി വാതകത്തിന്റെ വില. ആദ്യപാദത്തിൽ സ്ഥിരമായിനിന്ന വില ക്രമേണ വിതരണതടസങ്ങളും ഉപഭോഗ വർധനയും ചേർന്നപ്പോൾ കൂടാനിടയാക്കി. മുംബൈ വിവിധോൽപന്ന എക്സ്ചേഞ്ചായ എംസിഎക്സിലും 2008 ഓഗസ്റ്റിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയായ 414.80 ലേക്കാണുയർന്നത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തെതുടർന്ന് ആഗോള തലത്തിൽ പ്രകൃതി വാതകവില ഒരുമില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 1.59 ഡോളറായി ഇടിഞ്ഞിരുന്നു.1995 നു ശേഷമുണ്ടായ ഏറ്റവുംകുറഞ്ഞ വിലയായിരുന്നു ഇത്. ഖനനത്തിൽ വന്നകുറവും വ്യവസായരംഗത്ത് ഉടനീളമുണ്ടായ പരമാവധി നിക്ഷേപവും ആഗോള ഉൽപാദനം കുറച്ചു. ഉൽപാദനവർധനയ്ക്കു മുമ്പുതന്നെ ഉപഭോഗം വർധിച്ചതാണ് വിലയിൽ ഇപ്പോൾ കാണുന്ന കുതിപ്പു സൃഷ്ടിച്ചത്. യുഎസാണ് പ്രകൃതി വാതകത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകർ. മഹാമാരിയെത്തുടർന്നുണ്ടായ അടച്ചിടലും കുറഞ്ഞവിലയും അവിടെ ഉൽപാദനം കുറയാനിടയാക്കി. 2020 ജൂണിൽ യുഎസിലെ പ്രകൃതിവാതക ഉൽപാദനം 2019 ഡിസമ്പറിലെ 85 ബില്യൺ ക്യുബിക്ക് മീറ്ററിൽനിന്ന് ഒറ്റയടിക്ക് 75 മില്യൺ ക്യുബിക് മീറ്റായി കുറഞ്ഞു. ഇക്കാലത്ത് റിഗ്ഗുകളുടെ എണ്ണത്തിലും കുറവുവന്നു. ഉൽപാദനത്തിലെകുറവ് യുഎസിലെ കയറ്റുമതിയിലും കുറവു വരുത്തി. ഉൽപാദനത്തിന്റെ 10 ശതമാനം അവർ കയറ്റുമതി ചെയ്യാറുണ്ട്. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് യുഎസിൽനിന്ന് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത്. ആഗോള തലത്തിൽ ഉൽപാദനം കുറഞ്ഞതുകാരണം പ്രധാന ഉപഭോക്താക്കളായ യുഎസിലും യൂറോപ്പിലും പ്രകൃതി വാതകത്തിന്റെ സംഭരണത്തിലും കുറവുണ്ടായി. അഞ്ചുവർഷത്തെ ശരാശരിയേക്കാൾ 7.6 ശതമാനംകുറവാണ് യുഎസിലെ സംഭരണം. ഉൽപാദനതടസ്സവും കഴിഞ്ഞ ശിശിരകാലത്തെ അസാധാരണമായ തണുപ്പും ബാക്കിയുണ്ടായിരുന്നവ മിക്കവാറും ഉപയോഗിച്ചു തീരനിടയാക്കുകയും ചെയ്തു. യുഎസിന്റെ പലഭാഗങ്ങളിലും സാധാരണയിൽ കവിഞ്ഞ ചൂടനുഭവപ്പെട്ടതുകാരണം വൈദ്യുതി ഉൽപാദനത്തിന്റെ ആവശ്യം വർധിപ്പിച്ചതും ഡിമാന്റു വർധിക്കാനിടയാക്കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പെസഫിക്കിൽ രൂപംകൊണ്ട ഉഷ്ണ വാതവും ബ്രസീലിലുണ്ടായ വരൾച്ചയും ജലവൈദ്യുത അണക്കെട്ടുകളിൽനിന്നുള്ള ഉൽപാദനം കുറയാനിടയാക്കിയതും ഡിമാന്റുവർധിക്കാൻ കാരണമായി. കഴിഞ്ഞ കുറേമാസങ്ങളായി വൈദ്യുതിമേഖലയ്ക്കു വെളിയിൽ നിന്നുള്ള ഡിമാൻും കൂടുതലായിരുന്നു. കോവിഡനന്തരം ചൈനയിൽനിന്നുള്ള ഡിമാന്റും കുത്തനെ വർധിക്കുകയുണ്ടായി. വ്യവസായ, ഗാർഹിക ഉപഭോക്താക്കളിൽനിന്നുള്ള വർധിച്ച ആവശ്യവും ചൈനയിൽ പ്രകൃതി വാതകത്തിന്റെ ഇറക്കുമതി വർധിക്കാനിടയാക്കി. ദീർഘകാല അടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പരിഗണനകളും ചൈനയിലെ പ്രകൃതിവാതക ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. കൂടിയവില നിലനിൽക്കുന്നതുകാരണം ഖനനവും ഉൽപാദനവും വർധിക്കാനിടയാക്കുമെന്നതിനാൽ അടുത്ത വർഷത്തോടെ വിപണിയിൽ സന്തുലനം കൈവരുമന്നാണു കരുതുന്നത്. റിപ്പോർട്ടുകൾപ്രകാരം വൈദ്യുതി ഉൽപാദനത്തിന് വിലകൂടിയ പ്രകൃതിവാതകത്തിനുപകരം വിലകുറഞ്ഞ കൽക്കരി ഉപയോഗിക്കാൻ തുടങ്ങുകയാണ്. പ്രകൃതി വാതകത്തിന്റെ ഡിമാന്റുകുറയാൻ ഈനീക്കം ഇടയാക്കുമെന്നും കരുതപ്പെടുന്നു. യുഎസിൽ ഊർജ്ജ ഉപഭോഗകണക്കുകളനുസരിച്ച് അവരുടെ ഉപഭോഗത്തിന്റെ 38 ശതമാനവും ഉപയോഗിക്കപ്പെടുന്നത് വൈദ്യുതി ഉൽപാദനത്തിനാണ്. വിലയുടെ കാര്യത്തിൽ 4.20 ഡോളറിന്റെ താങ്ങു നിലനിൽക്കുകയാണെങ്കിൽ നൈമെക്സ് സൂചികയിൽ കുതിപ്പു തുടരാനിടയുണ്ടെന്നാണു കണക്കാക്കുന്നത്. എന്നാൽ താങ്ങ് 3.84 ഡോളറിൽ താഴെയായാൽ വിലകുറയാനിടയാക്കും. എംസിഎക്സിൽ 428 രൂപ, 452 രൂപ എന്നീ ക്രമത്തിലാണ് പ്രധാന പ്രതിരോധം. കുറഞ്ഞ പിൻമാറ്റ നിരക്ക് 320 രൂപയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3hSNEIS
via IFTTT