121

Powered By Blogger

Wednesday, 1 December 2021

ചുരുങ്ങിയ നിക്ഷേപം 1000 രൂപ: 15 ലക്ഷംരൂപയിലേറെ നേടാം

ജനകീയമായ നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസുകൾ വാഗ്ദാനംചെയ്യുന്നുണ്ട്. വിപണിയുടെ നഷ്ടസാധ്യതകളൊന്നുമില്ലാതെ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപ പദ്ധതികളാണ് സ്മോൾ സേവിങ്സ് സ്കീമുകൾ. ബാങ്ക് നിക്ഷേപത്തേക്കാളും താരതമ്യേന ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് നൽകുന്നത്. സ്ഥിര നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഈ പദ്ധതികൾ. അഞ്ചുവർഷംകൊണ്ട് 15.55 ലക്ഷം രൂപയിലേറെ സമ്പാദിക്കാൻ ലഘു സമ്പാദ്യ പദ്ധതികൾവഴികഴിയും. ജോലിയിൽനിന്ന് വിരമിച്ച നിക്ഷേപകർക്കിടയിൽ ജനകീയമായ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. സുരക്ഷിതമാണെന്നുമാത്രമല്ല, ഉയർന്ന പലിശയാണ് പദ്ധതി വാഗ്ദാനംചെയ്യുന്നത്. പലിശ സീനിയർ സിറ്റിസൺസ് സ്കീമിന് 7.4ശതമാനം പലിശയാണ് നൽകുന്നത്. മൂന്നുമാസത്തിലൊരിക്കലാണ് പലിശ നിരക്ക് പരിഷ്കരിക്കുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നുമാസംകൂടമ്പോൾ 27,750 രൂപവീതം പലിശലഭിക്കും. ഇതുപ്രകാരം അഞ്ചുവർഷകാലാവധിയെത്തുമ്പോൾ പലിശയിനത്തിൽമാത്രം 5.55 ലക്ഷം രൂപയാകും ലഭിക്കുക. പരമാവധി 15 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ കഴിയുക. പങ്കാളിയുടെ പേരിലും 15 ലക്ഷംകൂടി നിക്ഷേപിക്കാൻ അനുവദിക്കും. പലിശനിരക്കിലെ വ്യതിയാനം നിക്ഷേപ കാലാവധി അഞ്ചുവർഷമാണ് കാലാവധിയെങ്കിലും മൂന്നുവർഷംകൂടി നീട്ടാൻ കഴിയും. പദ്ധതിയിലെ നിക്ഷേപത്തിന് 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. അടുത്തുള്ള പോസ്റ്റോഫീസിൽപോയി ഫോം പൂരിപ്പിച്ച് രേഖകൾ സഹിതംനൽകി അക്കൗണ്ട് തുടങ്ങാം. പോസ്റ്റോഫീസിനക്കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകൾവഴിയും അക്കൗണ്ട് ആരംഭിക്കാം. ആർക്കൊക്കെചേരാം? 60വയസ് പൂർത്തിയായ ഇന്ത്യൻ പൗരനായിരിക്കണം. വിആർഎസ് എടുത്തവരാണെങ്കിൽ 55 വയസ്സായാൽമതി. 50വയസ്സിന് താഴെയുള്ള വിമുക്തഭടന്മാർക്കും പദ്ധതിയുടെ ഭാഗമാകാം.

from money rss https://bit.ly/3xJ6Srb
via IFTTT

പെട്രോൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി. കൗൺസിൽ

കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജി.എസ്.ടി. കൗൺസിൽ നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അറിയിച്ചത്. തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദർശൻവേദി നൽകിയ ഹർജിയിലാണ് വിശദീകരണം. ഇതിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്. പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്ന വിഷയം ജി.എസ്.ടി.കൗൺസിൽ പരിഗണിച്ചിരുന്നുവെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. വിശദമായ ചർച്ച ആവശ്യമാണെന്നും അതിനാൽ മഹാമാരിയുടെ കാലത്ത് പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് അറിയിച്ചത്. ഇതാണ് ഹൈക്കോടതിയുടെ അതൃപ്തിക്ക് കാരണമായത്. Content Highlights : Petrol cannot be included in GST says GST Council

from money rss https://bit.ly/31jk9KL
via IFTTT

സെന്‍സെക്‌സില്‍ 244 പോയന്റ് നേട്ടം: നിഫ്റ്റി 17,250നരികെ |Market Opening

മുംബൈ: സൂചികകളിൽ രണ്ടാമത്തെ ദിവസവും നേട്ടത്തോടെ തുടക്കം. സെൻസെക്സ് 244 പോയന്റ് ഉയർന്ന് 57,929ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തിൽ 17,243ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടൈറ്റാൻ, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഭാരതി എയർടെൽ, മാരുതി സുസുകി, ബജാജ് ഓട്ടോ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ബജാജ് ഫിൻസർവ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. അതേസമയം, നിഫ്റ്റി മെറ്റൽ, ബാങ്ക് സൂചികകൾ സമ്മർദത്തിലാണ്. നിഫ്റ്റി ഓട്ടോ, ഫാർമ സൂചികകളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3Ej8vhu
via IFTTT

ഡിസംബറിന്റെ നേട്ടം: സെൻസെക്‌സ് 620 പോയന്റ് ഉയർന്നു, നിഫ്റ്റി 17,150ന് മുകളിലെത്തി

മുംബൈ: ഡിസംബറിലെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. ഐടി, ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,150ന് മുകളിലെത്തി. നടപ്പ് സാമ്പത്തികവർഷം രണ്ടാം പാദത്തിലെ ആഭ്യന്തര മൊത്തം ഉത്പാദനം 8.4ശതമാനമായി വർധിച്ചതാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിച്ച് സമ്പദ്ഘടന കുതിപ്പിന്റെ പാതയിലായത് വിപണി നേട്ടമാക്കി. ജിഎസ്ടി വരുമാനത്തിലെ കുതിപ്പും അതിന് തെളിവായി. ഒമിക്രോൺ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള വിപണികളും മികച്ചനേട്ടത്തിലായിരുന്നു. 619.92 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,684.79ലാണ് സൂചിക ക്ലോസ്ചെയ്തത്. നിഫ്റ്റി 183.70 പോയന്റ് ഉയർന്ന് 17,166.90ലുമെത്തി. ഇൻഡസിൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ ക്ലോസ്ചെയ്തത്. സിപ്ല, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഫാർമ ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.27ശതമാവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 620 pts, Nifty ends above 17,150.

from money rss https://bit.ly/31lrkSz
via IFTTT

ജി.എസ്.ടി വരുമാനത്തിൽ കുതിപ്പ്: നവംബറിൽ 1.30ലക്ഷംകോടിയായി

ഏപ്രിൽ രേഖപ്പെടുത്തിയ റെക്കോഡ് വരുമാനത്തിനുശേഷം നവംബറിൽ ജിഎസ്ടിയിനത്തിൽ സർക്കാരിനുലഭിച്ചത് 1,31,526 കോടി രൂപ. ഏപ്രിലിൽ 1,39,708 കോടിയായിരുന്നു വരുമാനം. ഇതോടെ രണ്ടാമത്തെ മാസമാണ് ജിഎസ്ടി കളക് ഷൻ 1.30 ലക്ഷംകോടി കവിയുന്നത്. കേന്ദ്ര ജിഎസ്ടിയിനത്തിൽ 23,978 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 31,127 കോടിയും സംയോജിതജിഎസ്ടിയായി 66,815 കോടി രൂപയുമാണ് നവംബറിൽ ലഭിച്ചത്. കഴിഞ്ഞ നവംബറിലെ വരുമാനത്തെ അപേക്ഷിച്ച് 25ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. 2019-20നെ അപേക്ഷിച്ച് 27ശതമാനവും. നവംബറിൽ ഇറക്കുമതിയിൽനിന്നുള്ള വരുമാനം 43ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള വരുമാനത്തിലാകട്ടെ വർധന 20ശതമാനവുമാണ്. ജിഎസ്ടി നടപ്പാക്കിയശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക് ഷനാണ് നവംബറിലേത്. സമ്പദ് വ്യവസ്ഥയുടെ തരിച്ചുവരവിന്റെ ശക്തമായ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വർധനവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കിയ പരിഷ്കാരങ്ങളുടെയും നയങ്ങളുടെയും ഭരണപരമായ നടപടികളുടെയും ഫലമാണ് ജിഎസ്ടി വരുമാനത്തിൽ വർധനവുണ്ടായതെന്നും മന്ത്രാലയം പറയുന്നു. ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,000 കോടി അനുവദിക്കുകയുംചെയ്തു. GST collection hits the second-highest level of Rs 1.3 lakh crore in November.

from money rss https://bit.ly/3xFubBY
via IFTTT