121

Powered By Blogger

Wednesday, 1 December 2021

ഡിസംബറിന്റെ നേട്ടം: സെൻസെക്‌സ് 620 പോയന്റ് ഉയർന്നു, നിഫ്റ്റി 17,150ന് മുകളിലെത്തി

മുംബൈ: ഡിസംബറിലെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. ഐടി, ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,150ന് മുകളിലെത്തി. നടപ്പ് സാമ്പത്തികവർഷം രണ്ടാം പാദത്തിലെ ആഭ്യന്തര മൊത്തം ഉത്പാദനം 8.4ശതമാനമായി വർധിച്ചതാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിച്ച് സമ്പദ്ഘടന കുതിപ്പിന്റെ പാതയിലായത് വിപണി നേട്ടമാക്കി. ജിഎസ്ടി വരുമാനത്തിലെ കുതിപ്പും അതിന് തെളിവായി. ഒമിക്രോൺ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള വിപണികളും മികച്ചനേട്ടത്തിലായിരുന്നു. 619.92 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,684.79ലാണ് സൂചിക ക്ലോസ്ചെയ്തത്. നിഫ്റ്റി 183.70 പോയന്റ് ഉയർന്ന് 17,166.90ലുമെത്തി. ഇൻഡസിൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ ക്ലോസ്ചെയ്തത്. സിപ്ല, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഫാർമ ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.27ശതമാവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 620 pts, Nifty ends above 17,150.

from money rss https://bit.ly/31lrkSz
via IFTTT