121

Powered By Blogger

Wednesday, 1 December 2021

പെട്രോൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി. കൗൺസിൽ

കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജി.എസ്.ടി. കൗൺസിൽ നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അറിയിച്ചത്. തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദർശൻവേദി നൽകിയ ഹർജിയിലാണ് വിശദീകരണം. ഇതിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്. പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്ന വിഷയം ജി.എസ്.ടി.കൗൺസിൽ പരിഗണിച്ചിരുന്നുവെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. വിശദമായ ചർച്ച ആവശ്യമാണെന്നും അതിനാൽ മഹാമാരിയുടെ കാലത്ത് പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് അറിയിച്ചത്. ഇതാണ് ഹൈക്കോടതിയുടെ അതൃപ്തിക്ക് കാരണമായത്. Content Highlights : Petrol cannot be included in GST says GST Council

from money rss https://bit.ly/31jk9KL
via IFTTT

Related Posts:

  • സെന്‍സെക്‌സ് 428 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: ശുഭകരമായ ആഗോള കാരണങ്ങൾ ഓഹരി സൂചികകൾക്ക് കരുത്തേകി. നിഫ്റ്റി 12,100നടുത്താണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 428 പോയന്റ് നേട്ടത്തിൽ 41,008.71ലും നിഫ്റ്റി 114.90 പോയന്റ് ഉയർന്ന് 12086.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയ… Read More
  • സംസ്ഥാന സര്‍ക്കാരിന് ചാകര: അടുത്തവര്‍ഷം 1000 കോടി കിട്ടുംതൃശ്ശൂർ: പുതിയ സാന്പത്തിക വർഷാരംഭം മുതൽ കേരളത്തിന് കോളടിക്കും. മാർച്ച് 31-ന് കേരളത്തിലൂടെയുള്ള ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടി രൂപയോളം കിട്ടും. കൊച്ചിമുതൽ മംഗ… Read More
  • ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കംമുംബൈ: ആദ്യ വ്യാപാരത്തിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സെൻസെക്സിൽ ഇൻഫോസിസാണ് ഏറ്റവും നഷ്ടത്തിൽ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സലിൽ പരീഖിനെതിരെ വീണ്ടു… Read More
  • സെന്‍സെക്‌സില്‍ 197 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞ ദിവസം റെക്കോഡ് ഉയരംകുറിച്ച ഓഹരി വിപണിയിൽ നഷ്ടത്തോടെയാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 197 പോയന്റ് നഷ്ടത്തിൽ 41755ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 12298ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ വിപണികളിലെ നഷ്ട… Read More
  • വായനയിലൂടെ ആശയവും പണവും സൃഷ്ടിക്കപ്പെടുമോ...?അമ്പതുകളുടെ അവസാനത്തിലെത്തിയപ്പോൾ എപ്പോഴോ ഒരു സ്ത്രീ കൈയിൽ കിട്ടിയ മാസിക വായിക്കുകയായിരുന്നു... അതിലെ ഒരു വരി മനസ്സിലുടക്കി: 'ദൈവം ഓരോരുത്തർക്കും ഓരോരോ കഴിവുകൾ നൽകിയിട്ടുണ്ട്. അത് പരമാവധി ഉപയോഗിച്ച് മറ്റുള്ളവർക്കുംകൂടി ഉപകാരപ… Read More