121

Powered By Blogger

Wednesday, 22 January 2020

43-ാംവയസ്സില്‍ വിരമിക്കാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിക്കണം

40 വയസ്സുള്ള ദുബായിയിൽ ജോലി ചെയ്യുന്ന വിനോദ് കൃഷ്ണൻ 43 വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. നിലവിൽ പ്രതിമാസം രണ്ടു ലക്ഷം രൂപയാണ് വരുമാനം. ജീവിത ചെലവാകട്ടെ 25,000 രൂപയും. 65വയസ്സുവരെ ജീവിക്കുമെന്നാണ് വിനോദ് കൃഷ്ണൻ പ്രതീക്ഷിക്കുന്നത്. വിരമിച്ചശേഷം ജീവിക്കുന്നതിന് നിലവിൽ 50 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. വിരമിച്ചശേഷം കൂടുതൽ യാത്രചെയ്യണം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്നൊക്കെയാണ് ആഗ്രഹം. ഈ സാഹചര്യത്തിൽ വിരമിച്ചശേഷം ജീവിക്കാൻ എത്രരൂപകൂടി നിക്ഷേപിക്കണമെന്നാണ് വിനോദിന്റെ ചോദ്യം. നിലവിൽ 40 വയസ്സുള്ള നിങ്ങൾക്ക് വിരമിക്കാൻ ഇനി മൂന്നുവർഷംമാത്രമാണ് മുന്നിലുള്ളത്. നിലവിലെ ജീവിത ചെലവ് 25,000 രൂപയാണ്. മൂന്നുവർഷം കഴിയുമ്പോൾ ആറുശതമാനം പണപ്പെരുപ്പ നിരക്ക്കൂടി ചേരുമ്പോൾ ഇത് 29,775 രൂപയാകും. ഇതുപ്രകാരം വിരമിച്ചശേഷം വാർഷിക ചെലവ് 3,57,305 രൂപയാകും. വിരമിച്ചശേഷം ആറുശതമാനമാണ് പണപ്പെരുപ്പം കണക്കാക്കിയിട്ടുള്ളത്. 65 വയസ്സുവരെയാണ് നിങ്ങൾ ജീവിക്കുമെന്ന് കണക്കാക്കിയിട്ടുള്ളത്. നിലവിലെ ജീവിതസാഹചര്യമനുസരിച്ച് 80വയസ്സുവരെയങ്കിലും ജീവിക്കുമെന്ന് പ്രതീക്ഷിക്കണം. ഇതുപ്രകാരം വിരമിച്ചശേഷം 37 വർഷത്തേയ്ക്കുള്ള നിക്ഷേപം മുന്നിൽകാണണം. ഇതുപ്രകാരം 43 വയസ്സാകുമ്പോൾ നിങ്ങൾക്ക് 1,11,15803 രൂപകണ്ടെത്തേണ്ടിവരും. അതിനായി നിങ്ങൾ ഇതിനകം 50 ലക്ഷംരൂപ നിക്ഷേപിച്ചിട്ടുണ്ട്. അത് വളരെ ശ്ലാഘനീയംതന്നെ. ഈ നിക്ഷേപത്തിന് എട്ടുശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ, മൂന്നുവർഷംകഴിയുമ്പോൾ 62,98,560 രൂപയായി നിക്ഷേപം വളർന്നിട്ടുണ്ടാകും. ബാക്കി കണ്ടെത്തേണ്ടത് 48,17,243 രൂപയാണ്. ഇതിനായി നിങ്ങൾ പ്രതിമാസം നിക്ഷേപിക്കേണ്ടത്1,18,053 രൂപയാണ്. ഒറ്റത്തവണയായാണെങ്കിൽഇപ്പോൾ 38,24,083 രൂപയാണ് നിക്ഷേപിക്കേണ്ടിവരിക. പ്രതിമാസം 1,18,053 രൂപ വീതം മികച്ച ഷോർട്ട് ടേം ഫണ്ടിൽ മൂന്നുവർഷം നിക്ഷേപിച്ചാൽ 43-ാമത്തെ വയ്സ്സിൽ പ്രതീക്ഷിച്ചതുപോലെ നിങ്ങൾക്ക് വിരമിക്കാം. ഷോർട്ട് ടേം ഫണ്ടിൽനിന്ന് ശരാശരി എട്ട് ശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. വിരമിച്ചശേഷം വിരമിച്ചശേഷം അതുവരെ നിങ്ങൾ സമാഹരിച്ച തുകയിൽനിന്ന് ആദ്യത്തെ മൂന്നു വർഷത്തെ ചെലവിനുള്ള 10,71,915 രൂപ സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കുക. അതിൽനിന്ന് മാസാമാസം ചെലവിനുള്ള തുക പിൻവലിക്കുക. ബാക്കിയുള്ള 1,00,43,888 രൂപ മൂന്നോ നാലോ ഷോർട്ട് ടേം ഫണ്ടിൽ നിക്ഷേപിക്കാം. ഇതിൽനിന്ന് 7 ശതമാനം വരുമാനം പ്രതീക്ഷിക്കാം. അതുപ്രകാരം നിങ്ങൾക്ക് 7 ലക്ഷം രൂപ ആദ്യത്തെവർഷം അധികമായി ലഭിക്കും. മാസാമാസം എസ്ടിപി(സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ)വഴി ജീവിത ചെലവിനുള്ള നിശ്ചിത തുക(29,775 രൂപ) പിൻവലിക്കാം. അതിനാൽ തുടർന്നുള്ള വർഷങ്ങളിൽ നിക്ഷേപത്തിൽനിന്ന് അത്രയും അധികതുക ലഭിക്കില്ല. അത് കുറഞ്ഞുകുറഞ്ഞുവരും. ശ്രദ്ധിക്കേണ്ടത്: 40 വയസ്സിൽ 20,000 രൂപ ജീവിത ചെലവുള്ള നിങ്ങൾ 43-ാംവയസ്സിൽ വിരമിക്കുമ്പോൾ ചെലവ് നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ നിൽക്കില്ല. പണപ്പെരുപ്പവും നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കും. ആദായനികുതിയും നൽകേണ്ടിവരും. വയസ്സുകൂടുന്തോറും ആരോഗ്യസംരക്ഷണത്തിനാണ് കൂടുതൽ തുക ചെലവാകുക. നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന അധികതുക ആരോഗ്യസംരക്ഷണത്തിനും യാത്രയ്ക്കുമായി ചെലവഴിക്കാം.സന്തോഷകരമായ ഭാവി ജീവിതം ആശംസിക്കുന്നു.

from money rss http://bit.ly/37iksUo
via IFTTT

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകില്ല

അഹമ്മദാബാദ്: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ തൽക്കാലം അസാധുവാകില്ല. ആധാർ കേസിൽ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തിൽ നിർബന്ധംപാടില്ല. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്. പാനുമായി ആധാർ ബന്ധിപ്പിക്കുന്നതിന് സർക്കാർ ഏഴുതവണയാണ് തിയതി നീട്ടി നൽകിയത്. നിലവിൽ മാർച്ച് 31ആണ് അവസാന തിയതി. കോടതി ഉത്തരവ് വന്നതോടെ ഈ തിയതി അപ്രസക്തമായി. നിലവിൽ ഇതുവരെ പാൻ ബന്ധിപ്പിക്കാത്ത ആദായ നികുതി ദായകർക്ക് ആശ്വാസവുമായി. ആദായ നികുതി നിയമം സെക്ഷൻ 139 എഎ(2)പ്രകാരം എല്ലാവരും ആധാർ നമ്പർ ആദായനികുതി വകുപ്പിനെ അറയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാൻ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിർദേശിച്ചത്.

from money rss http://bit.ly/37kwNY7
via IFTTT

ഏഴ് ലക്ഷംരൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി അഞ്ച് ശതമാനമാക്കിയേക്കും

മുംബൈ: മധ്യവർഗക്കാർക്ക് ആശ്വാസമായി ഇത്തവണത്തെ ബജറ്റിൽ ആദായ നികുതി കാര്യമായിതന്നെ കുറച്ചേക്കും. രണ്ടര ലക്ഷം മുതൽ ഏഴുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാകും നികുതിയെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു. നിലവിൽ 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് നിലവിൽ 20 ശതമാനമാണ് നികുതി. എന്നാൽ 7 ലക്ഷം മുതൽ 10 ലക്ഷംവരെ വരുമാനമുള്ളവർക്ക് നികുതി 10 ശതമാനമാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് നിലവിൽ 30 ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുള്ളവർക്ക് നികുതി 20 ശതമാനമായി കുറയുമെന്നും പറയുന്നു. 20 ലക്ഷം മുതൽ 10 കോടി രൂപവരെ വരുമാനമുള്ളവർക്ക് 30ശതമാനമാകും നികുതി. 10 കോടിക്ക് മുകളിലുള്ളവർക്ക് 35 ശതമാനവും. പുതിയ നികുതി സ്ലാബുകൾ നിലവിൽവരുന്നതോടെ 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം വാർഷികവരുമാനമുള്ളവർക്ക് കൂടുതൽതുക ലാഭിക്കാം. യഥാക്രമം 60,000, 1.1 ലക്ഷം, 1.6 ലക്ഷം എന്നിങ്ങനെയാണ് ശരാശരി നേട്ടമുണ്ടാകുക. FM may propose 5% tax on income up to Rs 7 lakh

from money rss http://bit.ly/2RkgO6F
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നുദിവസം നഷ്ടത്തിലായിരുന്ന വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 250 പോയന്റും നിഫ്റ്റി 63 പോയന്റും ഉയർന്നു. സെൻസെക്സ് ഓഹരികളിൽ ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ഇൻഫോസിസ് തുടങ്ങിയവ 1.5 ശതമാനം മുതൽ 2.5 ശതമാനംവരെ നേട്ടത്തിലാണ്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി 2.5ശതമാനവും എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി 3.5ശതമാനവും നേട്ടത്തിലാണ്. ഡിസംബർ പാദത്തിൽ മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതാണ് ഓഹരികൾക്ക് നേട്ടമായത്. വാഹന ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. ബജാജ് ഓട്ടോ, എംആൻഡ്എം, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. Sensex edges higher

from money rss http://bit.ly/3axh6Pg
via IFTTT

ലുലു ഗ്രൂപ്പ് കർണാടകത്തിൽ 2,100 കോടി രൂപ നിക്ഷേപിക്കും

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് കർണാടകത്തിൽ 30 കോടി ഡോളറിന്റെ (ഏതാണ്ട് 2,100 കോടി രൂപ) നിക്ഷേപം നടത്തും. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപം പ്രഖ്യാപിച്ചത്. ബെംഗളൂരുവിലും ഉത്തര കർണാടകത്തിലുമായി രണ്ടു ലോജിസ്റ്റിക് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ദാവോസിൽനിന്ന് ഫോണിലൂടെ 'മാതൃഭൂമി'യോടു പറഞ്ഞു. ബെംഗളൂരുവിലെ രാജാജി നഗറിൽ നിർമാണത്തിലിരിക്കുന്ന ലുലു മാൾ 2020 ജൂലായോടെ സജ്ജമാകും. ബെംഗളൂരുവിലോ മംഗലാപുരത്തോ മറ്റൊരു ഷോപ്പിങ് മാൾ കൂടി തുടങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ, ഗ്രൂപ്പിനു കീഴിലുള്ള 'ട്വന്റി14 ഹോൾഡിങ്സ്' ബെംഗളൂരുവിൽ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ ആരംഭിക്കുന്നുണ്ട്. 2020 നവംബറിൽ ബെംഗളൂരുവിൽ നടക്കുന്ന 'ഇൻവെസ്റ്റ് കർണാടക' ആഗോള നിക്ഷേപക സംഗമത്തിലേക്കുള്ള ആദ്യ ക്ഷണക്കത്ത് മുഖ്യമന്ത്രി െയദ്യൂരപ്പ യൂസഫലിക്ക് കൈമാറി. ആഗോള കമ്പനികളായ എച്ച്.പി., വോൾവോ, ജനറൽ ഇലക്ട്രിക്കൽസ്, ഡസൗൾട്ട് ഏവിയേഷൻ എന്നിവയുടെ മേധാവികളുമായി യൂസഫലി ദാവോസിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന 'ഇൻവെസ്റ്റ് ഇന്ത്യ' സമ്മേളനത്തിൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അവതരിപ്പിക്കും. നിലവിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കും.

from money rss http://bit.ly/38zrZhw
via IFTTT

മലേഷ്യയിൽനിന്നുള്ള 30,000 ടൺ പാമോയിൽ ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു

മുംബൈ:മലേഷ്യയിൽനിന്നുള്ള സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനുപിന്നാലെ ഇന്ത്യൻ തുറമുഖങ്ങളിലെത്തിയ 30,000 ടൺ പാമോയിൽ കെട്ടിക്കിടക്കുന്നു. പൗരത്വനിയമഭേദഗതി വിഷയത്തിൽ ഇന്ത്യയ്ക്കെതിരേ നിലപാടെടുത്തതിന്റെപേരിൽ ജനുവരി എട്ടിനാണ് മലേഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇന്ത്യയിലെ പാമോയിൽ സംസ്കരണകമ്പനികൾക്ക് അവസരം നൽകുന്നതിന്റെഭാഗമായാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്. നിയന്ത്രണം വരുന്നതിനുമുമ്പ് അയച്ച ചരക്കാണ് ഇപ്പോൾ തുറമുഖങ്ങളിലുള്ളതെന്നാണ് ഇറക്കുമതിമേഖലയിലുള്ളവർ പറയുന്നത്. കൊൽക്കത്ത, മംഗളൂരു തുറമുഖങ്ങളിൽ ചരക്കെത്തിയിട്ടുണ്ട്. നിയമത്തിൽ മാറ്റംവരുത്തുന്നതിനുമുമ്പുള്ള ചരക്കുകൾ സാധാരണ ഇറക്കാൻ അനുമതി ലഭിക്കാറുള്ളതാണ്. എന്നാൽ, സംസ്കരിച്ച പാമോയിലിന്റെ കാര്യത്തിൽ ചില അവ്യക്തതകൾമൂലം അനുമതിലഭിച്ചിട്ടില്ലെന്ന് ഇറക്കുമതിസ്ഥാപനങ്ങൾ പറയുന്നു. അതേസമയം, സംസ്കരിക്കാത്ത പാമോയിൽ ഇറക്കുന്നതിന് തടസ്സമില്ല. ഇന്ത്യയിൽ സോപ്പുനിർമാണത്തിനുൾപ്പെടെയുള്ള സസ്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്. പാമോയിലിന്റെ രണ്ടാമത്തെ വലിയ ഉത്പാദകരായ മലേഷ്യയിൽനിന്നാണ് ഇന്ത്യ കൂടുതൽ ഇറക്കുമതിചെയ്തിരുന്നത്.

from money rss http://bit.ly/3av5wUV
via IFTTT

വിദേശമദ്യത്തിനും സിഗരറ്റിനും നിയന്ത്രണം: വിമാനത്താവളത്തിലെ വരുമാനം 650 കോടി കുറയും

മുംബൈ:ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നികുതിയിളവു നൽകി (ഡ്യൂട്ടി ഫ്രീ) വിദേശമദ്യവും സിഗററ്റും വിൽക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ വിമാനത്താവള കമ്പനികൾക്ക് വർഷം 650 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് പ്രൈവറ്റ് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. വ്യോമയാനേതര വരുമാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഈ രംഗത്തേക്കെത്തിയ പുതിയ കമ്പനികൾക്ക് നിലനിൽക്കാനാവില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ഇത് കമ്പനികളുടെ വായ്പാ തിരിച്ചടവിനെയും സാമ്പത്തികശേഷിയെയും ബാധിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ അറൈവൽ ലോഞ്ചിൽ നികുതിയിളവുള്ള വിദേശമദ്യം ഒരു യാത്രക്കാരന് ഒരു കുപ്പിയായി നിജപ്പെടുത്താനാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശ. നിലവിലിത് രണ്ടു കുപ്പിയാണ്. കൂടാതെ സിഗററ്റ് കാർട്ടൺ വിൽപ്പന പൂർണമായി ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ 100 എണ്ണമുള്ള ഒരു കാർട്ടൺ നികുതിയിളവിൽ ലഭിക്കും. ബജറ്റിനു മുന്നോടിയായി ധനമന്ത്രാലയത്തിനുള്ള ശുപാർശയിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ വിൽക്കുന്ന മദ്യത്തിന്റെ ഇറക്കുമതി ആകെ ഇറക്കുമതിയുടെ 0.021 ശതമാനംമാത്രമാണെന്ന് അസോസിയേഷൻ പറയുന്നു. നിയന്ത്രണം കൊണ്ടുവരുന്നത് കള്ളക്കടത്തിനു കാരണമാകുമെന്നും ഇവർ സൂചിപ്പിച്ചു. വിമാനത്താവളനടത്തിപ്പുകമ്പനികളുടെ വ്യോമയാനേതര വരുമാനത്തിന്റെ 15-20 ശതമാനം ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെയാണ് ലഭിക്കുന്നത്. ഇതിൽ 75-80 ശതമാനം വരെ മദ്യവും സിഗററ്റുമാണ്. ഈ വരുമാനം കുറയുന്നത് പുതിയ കമ്പനികളുടെ സാമ്പത്തികനിലയെയും അവരുടെ വായ്പാ തിരിച്ചടവിനെയും ബാധിച്ചേക്കും. ഫ്ളൂഘാഫെൻ സൂറിക്ക് എ.ജി. എന്ന യൂറോപ്യൻ വിമാനത്താവളക്കമ്പനി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയത്. ഉത്തർപ്രദേശിലെ ജൂവർ വിമാനത്താവളത്തിലാണ് ഇവർക്ക് കരാർ ലഭിച്ചത്. അദാനി ഗ്രൂപ്പിന് ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലഭിച്ചിട്ടുണ്ട്.

from money rss http://bit.ly/2NS0SXr
via IFTTT

സെന്‍സെക്‌സ് 208 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 208.43 പോയന്റ് നഷ്ടത്തിൽ 41,115,38ലും നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 12,106.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1399 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളും ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ബാധിച്ചത്. കോൾ ഇന്ത്യ, ഒഎൻജിസി, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ തുടങ്ങിയ ഓഹരികളായിരുന്നു പ്രധാനമായും നഷ്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, നെസ് ലെ, ടിസിഎസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex down 208 pts

from money rss http://bit.ly/30Gmtaq
via IFTTT