121

Powered By Blogger

Wednesday, 22 January 2020

43-ാംവയസ്സില്‍ വിരമിക്കാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിക്കണം

40 വയസ്സുള്ള ദുബായിയിൽ ജോലി ചെയ്യുന്ന വിനോദ് കൃഷ്ണൻ 43 വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. നിലവിൽ പ്രതിമാസം രണ്ടു ലക്ഷം രൂപയാണ് വരുമാനം. ജീവിത ചെലവാകട്ടെ 25,000 രൂപയും. 65വയസ്സുവരെ ജീവിക്കുമെന്നാണ് വിനോദ് കൃഷ്ണൻ പ്രതീക്ഷിക്കുന്നത്. വിരമിച്ചശേഷം ജീവിക്കുന്നതിന് നിലവിൽ 50 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. വിരമിച്ചശേഷം കൂടുതൽ യാത്രചെയ്യണം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്നൊക്കെയാണ് ആഗ്രഹം. ഈ സാഹചര്യത്തിൽ വിരമിച്ചശേഷം ജീവിക്കാൻ എത്രരൂപകൂടി നിക്ഷേപിക്കണമെന്നാണ് വിനോദിന്റെ ചോദ്യം. നിലവിൽ 40 വയസ്സുള്ള നിങ്ങൾക്ക് വിരമിക്കാൻ ഇനി മൂന്നുവർഷംമാത്രമാണ് മുന്നിലുള്ളത്. നിലവിലെ ജീവിത ചെലവ് 25,000 രൂപയാണ്. മൂന്നുവർഷം കഴിയുമ്പോൾ ആറുശതമാനം പണപ്പെരുപ്പ നിരക്ക്കൂടി ചേരുമ്പോൾ ഇത് 29,775 രൂപയാകും. ഇതുപ്രകാരം വിരമിച്ചശേഷം വാർഷിക ചെലവ് 3,57,305 രൂപയാകും. വിരമിച്ചശേഷം ആറുശതമാനമാണ് പണപ്പെരുപ്പം കണക്കാക്കിയിട്ടുള്ളത്. 65 വയസ്സുവരെയാണ് നിങ്ങൾ ജീവിക്കുമെന്ന് കണക്കാക്കിയിട്ടുള്ളത്. നിലവിലെ ജീവിതസാഹചര്യമനുസരിച്ച് 80വയസ്സുവരെയങ്കിലും ജീവിക്കുമെന്ന് പ്രതീക്ഷിക്കണം. ഇതുപ്രകാരം വിരമിച്ചശേഷം 37 വർഷത്തേയ്ക്കുള്ള നിക്ഷേപം മുന്നിൽകാണണം. ഇതുപ്രകാരം 43 വയസ്സാകുമ്പോൾ നിങ്ങൾക്ക് 1,11,15803 രൂപകണ്ടെത്തേണ്ടിവരും. അതിനായി നിങ്ങൾ ഇതിനകം 50 ലക്ഷംരൂപ നിക്ഷേപിച്ചിട്ടുണ്ട്. അത് വളരെ ശ്ലാഘനീയംതന്നെ. ഈ നിക്ഷേപത്തിന് എട്ടുശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ, മൂന്നുവർഷംകഴിയുമ്പോൾ 62,98,560 രൂപയായി നിക്ഷേപം വളർന്നിട്ടുണ്ടാകും. ബാക്കി കണ്ടെത്തേണ്ടത് 48,17,243 രൂപയാണ്. ഇതിനായി നിങ്ങൾ പ്രതിമാസം നിക്ഷേപിക്കേണ്ടത്1,18,053 രൂപയാണ്. ഒറ്റത്തവണയായാണെങ്കിൽഇപ്പോൾ 38,24,083 രൂപയാണ് നിക്ഷേപിക്കേണ്ടിവരിക. പ്രതിമാസം 1,18,053 രൂപ വീതം മികച്ച ഷോർട്ട് ടേം ഫണ്ടിൽ മൂന്നുവർഷം നിക്ഷേപിച്ചാൽ 43-ാമത്തെ വയ്സ്സിൽ പ്രതീക്ഷിച്ചതുപോലെ നിങ്ങൾക്ക് വിരമിക്കാം. ഷോർട്ട് ടേം ഫണ്ടിൽനിന്ന് ശരാശരി എട്ട് ശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. വിരമിച്ചശേഷം വിരമിച്ചശേഷം അതുവരെ നിങ്ങൾ സമാഹരിച്ച തുകയിൽനിന്ന് ആദ്യത്തെ മൂന്നു വർഷത്തെ ചെലവിനുള്ള 10,71,915 രൂപ സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കുക. അതിൽനിന്ന് മാസാമാസം ചെലവിനുള്ള തുക പിൻവലിക്കുക. ബാക്കിയുള്ള 1,00,43,888 രൂപ മൂന്നോ നാലോ ഷോർട്ട് ടേം ഫണ്ടിൽ നിക്ഷേപിക്കാം. ഇതിൽനിന്ന് 7 ശതമാനം വരുമാനം പ്രതീക്ഷിക്കാം. അതുപ്രകാരം നിങ്ങൾക്ക് 7 ലക്ഷം രൂപ ആദ്യത്തെവർഷം അധികമായി ലഭിക്കും. മാസാമാസം എസ്ടിപി(സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ)വഴി ജീവിത ചെലവിനുള്ള നിശ്ചിത തുക(29,775 രൂപ) പിൻവലിക്കാം. അതിനാൽ തുടർന്നുള്ള വർഷങ്ങളിൽ നിക്ഷേപത്തിൽനിന്ന് അത്രയും അധികതുക ലഭിക്കില്ല. അത് കുറഞ്ഞുകുറഞ്ഞുവരും. ശ്രദ്ധിക്കേണ്ടത്: 40 വയസ്സിൽ 20,000 രൂപ ജീവിത ചെലവുള്ള നിങ്ങൾ 43-ാംവയസ്സിൽ വിരമിക്കുമ്പോൾ ചെലവ് നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ നിൽക്കില്ല. പണപ്പെരുപ്പവും നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കും. ആദായനികുതിയും നൽകേണ്ടിവരും. വയസ്സുകൂടുന്തോറും ആരോഗ്യസംരക്ഷണത്തിനാണ് കൂടുതൽ തുക ചെലവാകുക. നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന അധികതുക ആരോഗ്യസംരക്ഷണത്തിനും യാത്രയ്ക്കുമായി ചെലവഴിക്കാം.സന്തോഷകരമായ ഭാവി ജീവിതം ആശംസിക്കുന്നു.

from money rss http://bit.ly/37iksUo
via IFTTT