121

Powered By Blogger

Wednesday, 22 January 2020

മലേഷ്യയിൽനിന്നുള്ള 30,000 ടൺ പാമോയിൽ ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു

മുംബൈ:മലേഷ്യയിൽനിന്നുള്ള സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനുപിന്നാലെ ഇന്ത്യൻ തുറമുഖങ്ങളിലെത്തിയ 30,000 ടൺ പാമോയിൽ കെട്ടിക്കിടക്കുന്നു. പൗരത്വനിയമഭേദഗതി വിഷയത്തിൽ ഇന്ത്യയ്ക്കെതിരേ നിലപാടെടുത്തതിന്റെപേരിൽ ജനുവരി എട്ടിനാണ് മലേഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇന്ത്യയിലെ പാമോയിൽ സംസ്കരണകമ്പനികൾക്ക് അവസരം നൽകുന്നതിന്റെഭാഗമായാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്. നിയന്ത്രണം വരുന്നതിനുമുമ്പ് അയച്ച ചരക്കാണ് ഇപ്പോൾ തുറമുഖങ്ങളിലുള്ളതെന്നാണ് ഇറക്കുമതിമേഖലയിലുള്ളവർ പറയുന്നത്. കൊൽക്കത്ത, മംഗളൂരു തുറമുഖങ്ങളിൽ ചരക്കെത്തിയിട്ടുണ്ട്. നിയമത്തിൽ മാറ്റംവരുത്തുന്നതിനുമുമ്പുള്ള ചരക്കുകൾ സാധാരണ ഇറക്കാൻ അനുമതി ലഭിക്കാറുള്ളതാണ്. എന്നാൽ, സംസ്കരിച്ച പാമോയിലിന്റെ കാര്യത്തിൽ ചില അവ്യക്തതകൾമൂലം അനുമതിലഭിച്ചിട്ടില്ലെന്ന് ഇറക്കുമതിസ്ഥാപനങ്ങൾ പറയുന്നു. അതേസമയം, സംസ്കരിക്കാത്ത പാമോയിൽ ഇറക്കുന്നതിന് തടസ്സമില്ല. ഇന്ത്യയിൽ സോപ്പുനിർമാണത്തിനുൾപ്പെടെയുള്ള സസ്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്. പാമോയിലിന്റെ രണ്ടാമത്തെ വലിയ ഉത്പാദകരായ മലേഷ്യയിൽനിന്നാണ് ഇന്ത്യ കൂടുതൽ ഇറക്കുമതിചെയ്തിരുന്നത്.

from money rss http://bit.ly/3av5wUV
via IFTTT