121

Powered By Blogger

Wednesday 5 August 2020

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: ചൈനയിലെ 2,500 യു ട്യൂബ് ചാനലുകള്‍ ഒഴിവാക്കി

തെറ്റായ വിവങ്ങൾ നൽകിയതായി കണ്ടെത്തിയ ചൈനയിൽനിന്നുള്ള 2,500 യു ട്യൂബ് ചാനലുകൾ ഗൂഗിൾ ഒഴിവാക്കി. ഏപ്രിൽ മുതൽ ജൂൺവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ ചാനലുകളാണ് നീക്കംചെയ്തതെന്ന് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയവയിലേറെയും. തെറ്റായ വിവരങ്ങൽ പ്രചരിപ്പിച്ചവയാണ് ഒഴിവാക്കിയവയിലേറെയുമെന്ന് ത്രൈമാസ ബുള്ളറ്റിനിൽ പറയുന്നു. അതേസമയം, യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന ആരോപണം ബെയ്ജിങ് നേരത്തെ നിഷേധിച്ചിരുന്നു.

from money rss https://bit.ly/3ie02B0
via IFTTT

വീണ്ടുംകൂടി; സ്വര്‍ണവില പവന് 41,320 രൂപയായി

സംസ്ഥാനത്ത് സ്വർണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വർധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വർധനയാണ് പവൻ വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവൻ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താൽ 5,520 രൂപയുടെ വർധനയാണ് ഇതുവരെയുണ്ടായത്. അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തർക്കവും ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളും ഡോളറിന്റെ മൂല്യവുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

from money rss https://bit.ly/3ibn0IU
via IFTTT

റിസര്‍വ് ബാങ്കിന്റെ വായ്പാനയം: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ആർബിഐയുടെ പണവായ്പ നയം പ്രഖ്യാപക്കാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 114 പോയന്റ് നേട്ടത്തിൽ 37,777ലും നിഫ്റ്റി 28.70 പോയന്റ് ഉയർന്ന് 11130ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 748 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎൽ ടെക്, ഗെയിൽ, കോൾ ഇന്ത്യ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/39YL4vE
via IFTTT

മാന്ദ്യം മറികടക്കാൻ സർക്കാർ-കോർപ്പറേറ്റ് നിക്ഷേപം അനിവാര്യം

മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം വേഗത്തിൽ മറികടക്കാൻ കേന്ദ്രസർക്കാരും വൻകിടകമ്പനികളും കൂടുതൽ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്ന് എസ്.ബി.ഐ. ചെയർമാൻ രജനീഷ് കുമാർ. ലോക് ഡൗണിനുശേഷം സമ്പദ് വ്യവസ്ഥ തുറന്നുകൊടുത്തെങ്കിലും ഇടത്തരക്കാർ ഇപ്പോഴും ജാഗ്രതയോടെയാണ് പണം ചെലവിടുന്നത്. രാജ്യത്ത് പലഭാഗങ്ങളിലുമായി പലതരത്തിൽ ലോക് ഡൗൺ തുടർച്ചയായ അഞ്ചാം മാസവും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു. പശ്ചാത്തലവികസനത്തിന് കൂടുതൽ നിക്ഷേപം കൊണ്ടുവരേണ്ടതുണ്ട്. ഇത് ആളുകളിലേക്ക് കൂടുതൽ പണമെത്തിക്കുകയും ഉപഭോഗം കൂട്ടുകയുംചെയ്യും. അക്കൗണ്ട് വഴി നേരിട്ട് പണം കൈമാറിയത് ഗ്രാമീണ ഉപഭോഗം മെച്ചപ്പെടുത്തിയിരുന്നു. ഇടത്തരക്കാർക്കും സമ്പദ് വ്യവസ്ഥയിൽ നിർണായകപങ്കുണ്ട്. അവരെക്കൂടി വിപണിയിൽ സജീവമാക്കുന്നതിന് നടപടികളുണ്ടാകണം. വായ്പാമൊറട്ടോറിയംകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാൻകഴിയില്ല. വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകാനാണ് ആർ.ബി.ഐ. ഇനി ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. മൊറട്ടോറിയം നീട്ടേണ്ടതില്ലെന്ന അഭിപ്രായം പലതലത്തിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, വായ്പ തിരിച്ചടയ്ക്കാൻ ആളുകൾക്ക് സൗകര്യം നൽകുംവിധം വായ്പകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടാകണം. ഇതുവഴി തിരിച്ചടവുമുടങ്ങിയ വായ്പകൾക്ക് കൂടുതൽ പണം നീക്കിവെക്കുന്നതിൽനിന്ന് ബാങ്കുകൾക്ക് ഇളവുലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/31nSrZJ
via IFTTT

ആഗോള കമ്പനികളില്‍ റിലയന്‍സ് രണ്ടാമതെത്തി

കൊച്ചി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 'ഫ്യൂച്വർബ്രാൻഡ്' സൂചികയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത്. ആഗോള ടെക് കമ്പനിയായ ആപ്പിൾ മാത്രമാണ് റിലയൻസിനു മുന്നിൽ.ധനകാര്യ കരുത്തിനപ്പുറം വരുംകാല കാഴ്ചപ്പാടുകൾ കണക്കിലെടുത്ത് തയ്യാറാക്കുന്ന പട്ടികയാണ് ഇത്. ടെലികോം, റീട്ടെയിൽ മേഖലകളിൽ വൻതോതിൽ വളരുന്നതാണ് കമ്പനിക്ക് കരുത്തായത്.

from money rss https://bit.ly/2PprYWa
via IFTTT

Mammootty Is Free To Give Me Suggestions, Says CBI 5 Writer SN Swamy

Mammootty Is Free To Give Me Suggestions, Says CBI 5 Writer SN Swamy
Mammootty, the megastar is all set to play the CBI officer Sethurama Iyer in the upcoming fifth installment of CBI Series. In a recent interview, CBI 5 writer SN Swamy opened up about his special bond with the megastar. Interestingly, the

* This article was originally published here

ബിസിനസ് അഭിവൃദ്ധിപ്പെടാന്‍ ശക്തമായ നേതൃത്വവും മൂല്യാധിഷ്ടിത പ്രവര്‍ത്തനവും അത്യന്താപേക്ഷിതം

ഓഗസ്റ്റ് 2 നു നടന്ന മാതൃഭൂമി മാക്സഡ് വെബ്ബിനാറിൽ കോവിഡ് മഹാമാരി ലോകോത്തര കോർപറേറ്റുകളുടെയും വ്യവസായ വാണിജ്യ മേഖലകളുടെയും വളർച്ചയെ എങ്ങനെ ബാധിച്ചുവെന്നും ബിസിനസ് നേതാക്കൾക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച നടന്നു. നിസ്സാൻ ഇന്ത്യ ഡിജിറ്റൽ മുൻ മാനേജിങ് ഡയറക്ടർ സുജ ചാണ്ടി ചർച്ചക്ക് നേതൃത്വം നൽകി. ഏകദേശം നൂറിൽപരം പ്രേക്ഷകർ സൂം ആപ്പ് വഴി ഈ ചർച്ചയിൽ പങ്കെടുത്തു. വെബ്ബിനാറിന്റ്റെ റെക്കോർഡഡ് വീഡിയോ യുട്യൂബ് ചാനലിൽ ലഭ്യമാണ്. ലോകമെമ്പാടും സാമ്പത്തിക വളർച്ചാ നിരക്ക് 12 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഏകദേശം 8 ത്രില്ല്യൻ ഡോളർ വിലമതിക്കുന്ന ബിസിനസ് നഷ്ടം വൈറസ് കാരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഏറെ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തു ട്രാവൽ, ടൂറിസം തുടങ്ങിയ വ്യവസായങ്ങളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പ്രവർത്തനം ഏകദേശം സ്തംഭിച്ച നിലയിലാണ്. 2021 ജൂണോടുകൂടി ബിസിനസ് സാധാരണ നിലയിലേക്ക് എത്തും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇതു വരെ കാണാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ ബിസിനസ് നേതാക്കളുടെ ആദ്യത്തെ കടമ്പ ഇതിനെ അതിജീവിക്കുക എന്നതാണ്. ജീവനക്കാരുടെ ആരോഗ്യ പരിപാലനവും ഉപഭോക്തൃ സേവനവും ചെലവ് ചുരുക്കലും ആണ് ഈ ഘട്ടത്തെ പ്രധാന ലക്ഷ്യം. അടുത്ത പടിയായി എങ്ങനെ തങ്ങളുടെ സംരംഭത്തെ പുനരുജ്ജീവിപ്പിച്ചു ഘട്ടം ഘട്ടമായി അഭിവൃദ്ധിയിലേക്കു നയിക്കാം എന്നതായിരിക്കും അവരുടെ അടുത്ത ലക്ഷ്യം. ഇതിനായി വിതരണ ശൃംഖല പുനഃസംഘടിപ്പിക്കുവാനും, പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുവാനും, പുതിയ വിപണികൾ കണ്ടെത്തുവാനും, ബിസിനസ് പങ്കാളികളെ കണ്ടെത്തുവാനും ബിസിനസ് നേതാക്കൾ ശ്രദ്ധിക്കണമെന്നു സുജ അഭിപ്രായപ്പെട്ടു. മാറി വരുന്ന ഉപഭോക്ത്ര അഭിരുചികളും ഡിജിറ്റൽ പേയ്മെന്റ്റ് തുടങ്ങിയ സേവനങ്ങളുടെ വളർന്നു വരുന്ന ജനസമ്മിതിയും മനസ്സിലാക്കി ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കാനും കോർപറേറ്റുകൾ തയ്യാറാകണമെന്ന് അവർ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനും താത്കാലിക ബിസിനസ് മാന്ദ്യത മറികടന്നു അഭിവൃദ്ധിപ്പെടാനും ശക്തമായ നേതൃത്വം, മൂല്യാധിഷ്ടിതമായ പ്രവർത്തനം, സുതാര്യമായ ആശയവിനിമയം എന്നിവ കോർപറേറ്റുകൾക്കു അത്യന്താപേക്ഷിതമാണെന്നും ചോദ്യോത്തര വേളയിൽ സുജ ചാണ്ടി പറഞ്ഞു. Content highlights :mathrubhumi maxed webinar series talk on suja chandi

from money rss https://bit.ly/3i7hh6X
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകൾ ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 24.58 പോയന്റ് താഴ്ന്ന് 37,663.33ലും നിഫ്റ്റി 6.40 പോയന്റ് നഷ്ടത്തിൽ 11107.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1611 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 994 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. യുപിഎൽ, എച്ച്ഡിഎഫ്സിലൈഫ്, പവർഗ്രിഡ് കോർപ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഊർജം, ഫാർമ ഓഹരികൾ വിൽപന സമ്മർദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2PszE9W
via IFTTT

ദേശീയ വിപണിയില്‍ സ്വര്‍ണവില 55,000 രൂപയും ആഗോള വിപണിയില്‍ 2000 ഡോളറും മറികടന്നു

ചരിത്രത്തിലാദ്യമായി ദേശീയ വിപണിയിൽ സ്വർണവില 55,000വും ആഗോളവിപണിയിൽ 2000 ഡോളറും മറികടന്നു. യുഎസ് ഫെഡ് റിസർവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉത്തേജനപാക്കേജ് അപര്യാപ്തമെന്ന വിലയിരുത്തലാണ് വിലയിൽ ഉടനെയൊരു കുതിപ്പുണ്ടാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന്(31.10 ഗ്രാം)2,022.42 ഡോളറലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സാകട്ടെ 2,039 ഡോളർ നിലവാരത്തിലുമാണ്. ഡൽഹിയിൽ 10 ഗ്രാം തനിത്തങ്ക(24കാരറ്റ്)ത്തിന്റെ വില 53,760 രൂപനിലവാരത്തിലെത്തി.ചെന്നൈയിൽ 56,820 രൂപയും മുംബൈയിൽ 53,310 രൂപയുമാണ് വില. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഓഗസ്റ്റ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 513 രൂപ ഉയർന്ന് 55,064 നിലവാരത്തിലെത്തി. 54,551 രൂപയിലായിരുന്നു കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ദിനവ്യാപാരത്തിൽ ബുധനാഴ്ച വില 55,200 രൂപവരെ ഉയർന്നിരുന്നു. എംസിഎക്സ് ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സിൽ 55,680 നിലവാരത്തിൽ പ്രതിരോധമുണ്ടായേക്കാമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവൻ ഹരീഷ് വി വിലയിരുത്തുന്നു. സപ്പോർട്ട് നിലവാരം 53,460 രൂപയുമാണ്. സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്തതും കോവിഡ് വ്യാപനം തുടരുന്നതുമാണ് സ്വർണവിലയിലെ കുതിപ്പിന് കാരണമായി അദ്ദേഹം വിലയിരുത്തുന്നത്. കേരളത്തിൽ ബുധനാഴ്ച പവൻ വിലയിൽ 520 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ എട്ടുഗ്രാം സ്വർണത്തിന് 40,800 രൂപയായി. ഗ്രാമിന് 5,100 രൂപയുമാണ് വില. യുഎസ് ചൈന തർക്കങ്ങളും കോവിഡ് വ്യാപനവുംമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യമേറിയതാണ് വിലവർധന പുതിയ ഉയരത്തിലെത്തിയത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ തളർച്ചയും ആഗോള വിപണിയിൽ വിലവർധനവിന് കാരണമായി.

from money rss https://bit.ly/3i9AIfd
via IFTTT