121

Powered By Blogger

Wednesday, 5 August 2020

ബിസിനസ് അഭിവൃദ്ധിപ്പെടാന്‍ ശക്തമായ നേതൃത്വവും മൂല്യാധിഷ്ടിത പ്രവര്‍ത്തനവും അത്യന്താപേക്ഷിതം

ഓഗസ്റ്റ് 2 നു നടന്ന മാതൃഭൂമി മാക്സഡ് വെബ്ബിനാറിൽ കോവിഡ് മഹാമാരി ലോകോത്തര കോർപറേറ്റുകളുടെയും വ്യവസായ വാണിജ്യ മേഖലകളുടെയും വളർച്ചയെ എങ്ങനെ ബാധിച്ചുവെന്നും ബിസിനസ് നേതാക്കൾക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച നടന്നു. നിസ്സാൻ ഇന്ത്യ ഡിജിറ്റൽ മുൻ മാനേജിങ് ഡയറക്ടർ സുജ ചാണ്ടി ചർച്ചക്ക് നേതൃത്വം നൽകി. ഏകദേശം നൂറിൽപരം പ്രേക്ഷകർ സൂം ആപ്പ് വഴി ഈ ചർച്ചയിൽ പങ്കെടുത്തു. വെബ്ബിനാറിന്റ്റെ റെക്കോർഡഡ് വീഡിയോ യുട്യൂബ് ചാനലിൽ ലഭ്യമാണ്. ലോകമെമ്പാടും സാമ്പത്തിക വളർച്ചാ നിരക്ക് 12 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഏകദേശം 8 ത്രില്ല്യൻ ഡോളർ വിലമതിക്കുന്ന ബിസിനസ് നഷ്ടം വൈറസ് കാരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഏറെ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തു ട്രാവൽ, ടൂറിസം തുടങ്ങിയ വ്യവസായങ്ങളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പ്രവർത്തനം ഏകദേശം സ്തംഭിച്ച നിലയിലാണ്. 2021 ജൂണോടുകൂടി ബിസിനസ് സാധാരണ നിലയിലേക്ക് എത്തും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇതു വരെ കാണാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ ബിസിനസ് നേതാക്കളുടെ ആദ്യത്തെ കടമ്പ ഇതിനെ അതിജീവിക്കുക എന്നതാണ്. ജീവനക്കാരുടെ ആരോഗ്യ പരിപാലനവും ഉപഭോക്തൃ സേവനവും ചെലവ് ചുരുക്കലും ആണ് ഈ ഘട്ടത്തെ പ്രധാന ലക്ഷ്യം. അടുത്ത പടിയായി എങ്ങനെ തങ്ങളുടെ സംരംഭത്തെ പുനരുജ്ജീവിപ്പിച്ചു ഘട്ടം ഘട്ടമായി അഭിവൃദ്ധിയിലേക്കു നയിക്കാം എന്നതായിരിക്കും അവരുടെ അടുത്ത ലക്ഷ്യം. ഇതിനായി വിതരണ ശൃംഖല പുനഃസംഘടിപ്പിക്കുവാനും, പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുവാനും, പുതിയ വിപണികൾ കണ്ടെത്തുവാനും, ബിസിനസ് പങ്കാളികളെ കണ്ടെത്തുവാനും ബിസിനസ് നേതാക്കൾ ശ്രദ്ധിക്കണമെന്നു സുജ അഭിപ്രായപ്പെട്ടു. മാറി വരുന്ന ഉപഭോക്ത്ര അഭിരുചികളും ഡിജിറ്റൽ പേയ്മെന്റ്റ് തുടങ്ങിയ സേവനങ്ങളുടെ വളർന്നു വരുന്ന ജനസമ്മിതിയും മനസ്സിലാക്കി ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കാനും കോർപറേറ്റുകൾ തയ്യാറാകണമെന്ന് അവർ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനും താത്കാലിക ബിസിനസ് മാന്ദ്യത മറികടന്നു അഭിവൃദ്ധിപ്പെടാനും ശക്തമായ നേതൃത്വം, മൂല്യാധിഷ്ടിതമായ പ്രവർത്തനം, സുതാര്യമായ ആശയവിനിമയം എന്നിവ കോർപറേറ്റുകൾക്കു അത്യന്താപേക്ഷിതമാണെന്നും ചോദ്യോത്തര വേളയിൽ സുജ ചാണ്ടി പറഞ്ഞു. Content highlights :mathrubhumi maxed webinar series talk on suja chandi

from money rss https://bit.ly/3i7hh6X
via IFTTT