121

Powered By Blogger

Wednesday, 14 August 2019

കടംതീര്‍ക്കാന്‍ കഫേ കോഫി ഡേ ആസ്തികള്‍ വില്‍ക്കുന്നു

ബെംഗളൂരു:കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ (സി.ഡി.ഇ.എൽ.) ഉടമസ്ഥതയിൽ ബെംഗളൂരുവിലുള്ള ഗ്ലോബൽ ടെക് പാർക്ക് വിൽക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്സ്റ്റോണിനാണ് ഗ്ലോബൽ ടെക് പാർക്ക് കൈമാറുന്നത്. 2,600-3,000 കോടി രൂപയുടേതാണ് വില്പന കരാർ. കടബാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് കഫേ കോഫി ഡേ ബെംഗളൂരുവിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ 90 ഏക്കറിലായി പരന്നുകിടക്കുന്ന ടെക് പാർക്ക് വിൽക്കുന്നത്. ഗ്ലോബൽ വില്ലേജ് ടെക് പാർക്കിന്റെ...

പത്തുവർഷത്തിനിടെ മുംബൈ വിട്ടത് ഒമ്പതുലക്ഷംപേർ

മുംബൈ:മഹാനഗരമായ മുംബൈവിട്ട് ജനം ജീവിതച്ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് ചേക്കേറുന്നു. 10 വർഷത്തിനിടെ ഒമ്പതുലക്ഷംപേരാണ് മുംബൈവിട്ട് സമീപജില്ലകളിലേക്കു കുടിയേറിയത്. താനെ ജില്ലയിലേക്കുമാത്രം എട്ടുലക്ഷത്തോളംപേരാണ് താമസംമാറിയത്. ഒരുലക്ഷംപേർ റായ്ഗഡ് ജില്ലയിലേക്കും. 2011-ലെ കാനേഷുമാരിപ്രകാരമുള്ള കണക്കാണിത്. ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരാണ് കൂടുതലായി മുംബൈ വിടുന്നത്. 2001 മുതൽ 2011 വരെ താനെയിൽ 29.3 ലക്ഷംപേരാണ് കൂടുതലായെത്തിയത്. ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയ്ക്കുള്ള...