121

Powered By Blogger

Wednesday, 14 August 2019

കടംതീര്‍ക്കാന്‍ കഫേ കോഫി ഡേ ആസ്തികള്‍ വില്‍ക്കുന്നു

ബെംഗളൂരു:കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ (സി.ഡി.ഇ.എൽ.) ഉടമസ്ഥതയിൽ ബെംഗളൂരുവിലുള്ള ഗ്ലോബൽ ടെക് പാർക്ക് വിൽക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്സ്റ്റോണിനാണ് ഗ്ലോബൽ ടെക് പാർക്ക് കൈമാറുന്നത്. 2,600-3,000 കോടി രൂപയുടേതാണ് വില്പന കരാർ. കടബാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് കഫേ കോഫി ഡേ ബെംഗളൂരുവിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ 90 ഏക്കറിലായി പരന്നുകിടക്കുന്ന ടെക് പാർക്ക് വിൽക്കുന്നത്. ഗ്ലോബൽ വില്ലേജ് ടെക് പാർക്കിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിന് കോഫി ഡേ ഡയറക്ടർ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു. കോഫി ഡേയുടെ പ്രവർത്തനം നിർത്തിയ അനുബന്ധ സ്ഥാപനമായ ആൽഫ ഗ്രെപ് സെക്യൂരിറ്റീസിന്റെയും ഓഹരി വില്പനയ്ക്ക് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തിനുള്ളിൽ വില്പന പൂർത്തീകരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാർച്ച് 31-ലെ കണക്ക് പ്രകാരം കോഫി ഡേയുടെ കടബാധ്യത 7,653 കോടി രൂപയാണ്. 11,259 കോടി രൂപയാണ് ഗ്രൂപ്പിന്റെ മൊത്തം ആസ്തി. കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മരണത്തോടെയാണ് കമ്പനിയുടെ കടബാധ്യത സംബന്ധിച്ച വിവരങ്ങൾ പുറംലോകം അറിയുന്നത്. ഇതേത്തുടർന്ന്, കടം തീർക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കമ്പനിക്കകത്ത് നടക്കുന്നത്. ബ്ലാക്സ്റ്റോണുമായുള്ള ഇടപാട് വിജയിച്ചാൽ കോഫി ഡേയുടെ കടത്തിൽ പകുതിയോളം കുറവുണ്ടാകും. സിദ്ധാർത്ഥയുടെ മരണത്തോടെ ഓഹരി വിപണിയിൽ കനത്ത നഷ്ടമാണ് കോഫി ഡേയ്ക്കുണ്ടായത്. ഈ ഇടിവ് തുടരുകയാണ്. 4.95 ശതമാനം ഇടിഞ്ഞ് 66.25 രൂപയ്ക്കാണ് കോഫി ഡേ ഓഹരികൾ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. Content Highlights:Cafe coffee day sell bangalore tech park

from money rss http://bit.ly/2yYJ0Cb
via IFTTT