121

Powered By Blogger

Wednesday 7 July 2021

ഇന്ധന വിലവർധന എങ്ങനെയാണ് സമ്പദ്ഘടനയുടെ നടുവൊടിക്കുന്നത്?

സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് തടസ്സമായി രാജ്യത്തെ വിലക്കയറ്റ നിരക്കുകൾ കുതിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വിലക്കയറ്റത്തിന്റെ സൂചിക മുകളിലേയ്ക്കാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് തയ്യാറായിക്കഴിഞ്ഞു. ഉപഭോക്തൃ വിലസൂചികയനുസരിച്ച് കണക്കാക്കുന്ന പണപ്പെരുപ്പ നിരക്ക് ഇന്ത്യയിൽ മെയ് മാസം 6.30 ശതമാനമായിരുന്നു. വിലക്കയറ്റ ഘടനയിലെ മുകൾത്തട്ട് പരിധി 6 ശതമാനമായിരിക്കെയാണ് അതിനെയും മറികടന്നുള്ള വർധന. ലോക്ഡൗണും മറ്റുനിയന്ത്രണങ്ങളുംമൂലം വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളാണ് വിലവർധനവിന്റെ പ്രധാന കാരണം. കഴിഞ്ഞവർഷം ഏപ്രിലിൽ വിലക്കയറ്റ നിരക്ക് 7.22 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ ഇതേ മാസത്തെ മൊത്തവില സൂചിക 1.57 ശതമാനം വിപരീത വളർച്ചയാണു കാണിച്ചത്. ഇപ്പോൾ വലക്കയറ്റ സമ്മർദ്ദം മൊത്തവില നിലവാരത്തേയും ബാധിച്ചിട്ടുണ്ട്. 2021 മെയ് മാസം മൊത്തവില സൂചികയിൽ 13 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. 2020 മെയ്മാസം -3.37 ശതമാനമായിരുന്ന മൊത്തവില സൂചിക ഇരട്ട അക്കത്തിലേക്കു കുതിക്കാനിടയാക്കിയത് അടിത്തറയിൽ ഉണ്ടായ താഴ്ച കാരണമാണ്. എണ്ണവിലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന വിലകൾ വർധിക്കാൻ വലിയതോതിൽ കാരണമായിട്ടുണ്ട്. മൊത്തവില സൂചികയിലെ വിവധഘടകങ്ങൾ അപഗ്രഥിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. ഉദാഹരണത്തിന് അസംസ്കൃത എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും വിലയിൽ 56.06 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെയപേക്ഷിച്ച് 2021 മെയ്മാസം ധാതു എണ്ണകളുടെ വിലയിൽ 81.16 ശതമാനം വളർച്ചയുണ്ടായി. ഈ പശ്ചാത്തലത്തിൽ എണ്ണവില വർധനയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മൊത്തത്തിൽ ചൂടുപിടിപ്പിക്കാൻ കെൽപുണ്ടെന്നു മനസിലാക്കി ഇരട്ടി ജാഗ്രത പുലർത്തേണ്ടതുണ്ട്. എണ്ണവില വർധനവിന്റെ പ്രത്യാഘാതങ്ങൾ പലതാണ്. ഗതാഗത ചെലവുകളുടെ വർധന, അസംസ്കൃത ഉൽപന്നങ്ങളുടെ വിലക്കയറ്റം, ഭക്ഷ്യ വിലക്കയറ്റം തുടങ്ങി വിവധ രംഗങ്ങളിൽ വിലകുതിക്കാൻ ഇതിടയാക്കും. ചില്ലറ വിപണനരംഗത്തും വിലക്കയറ്റത്തിന് ഇന്ധനവിലയിലെ വർധനവ് കാരണമാകുന്നുണ്ട്. അതായത് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികൾ കൂടുതൽ പണം നൽകേണ്ടിവരികയാണ്. വിലക്കയറ്റ നിരക്ക് 4 ശതമാനം, +/2 ശതമാനം എന്ന ലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുന്ന റിസർവ് ബാങ്ക് വലിയ ആശയക്കുഴപ്പമാകും നേരിടേണ്ടിവരിക. വളർച്ചാ നിരക്കുവർധനയെ സഹായിക്കുന്നതിനൊപ്പം വിലക്കയറ്റ നിരക്കും നിയന്ത്രിക്കുന്നതിനുള്ള വഴികൾ റിസർവ് ബാങ്ക് കണ്ടെത്തേണ്ടി വരും. വിലക്കയറ്റനിരക്കിലെ വർധന, ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉൽപാദന നിശ്ചലതയും നാണയപ്പെരുപ്പവും നേരിടുകയാണോ എന്ന സംവാദത്തിലേക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചിട്ടുണ്ട്. ആഭ്യന്തര സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിലായിരിക്കേ പലിശനിരക്കു വർധിപ്പിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടിവരും. പണപ്പെരുപ്പനിരക്ക് ഇന്നത്തെ ഉയരത്തിൽ തുടർന്നാൽ സമ്പദ് വ്യവസ്ഥയിൽ യഥാർത്ഥ പലിശനിരക്ക് വിപരീതമായിത്തീരും. ഇന്ധന വിലവർധനയുടെ വിപരീത ഫലങ്ങൾ വീണ്ടെടുപ്പിന്റെ പാതയിൽ നീങ്ങുന്ന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചേടത്തോളം താങ്ങാവുന്നതല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് വിലകുറയ്ക്കാൻ അതിവേഗശ്രമം ഉണ്ടായേതീരൂ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/36l54ro
via IFTTT

സൊമാറ്റോ ഐപിഒ ജൂലായ് 14 മുതൽ: ഓഹരി വില 70-72 രൂപ

ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ ഐപിഒ ജൂലായ് 14ന് തുടങ്ങും. പ്രാഥമിക ഓഹരി വില്പനയിലൂടെ 9,375 കോടി രൂപയാണ് കമ്പനി സമാഹരിക്കാനൊരുങ്ങുന്നത്. ഓഹരിയൊന്നിന് 70-72 രൂപ നിരക്കിലാകും വിലനിശ്ചയിക്കുക. നേരത്തെ 7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെതുടർന്നാണ് ഇഷ്യു സൈസ് വർധിപ്പിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപംനടത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്ജ് ഓഫർ ഫോർ സെയിൽവഴി 700 കോടി യുടെ നിക്ഷേപം തിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈതുക 375 കോടിയായി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ഇൻഫോ എഡ്ജി(18.55%), ഉബർ(9.13%), അലിപേ(8.33%), ആന്റ് ഫിൻ(8.20%), ടൈഗർ ഗ്ലോബൽ(6%), സ്വെക്വേയ ക്യാപിറ്റൽ (5.98%), സഹസ്ഥാപകനായ ദീപീന്ദർ ഗോയൽ (5.51%) തുടങ്ങിയവരാണ് നിലവിൽ കമ്പനിയിലുള്ള പ്രധാന നിക്ഷേപകർ. നിലവിൽ 55,000-60000 കോടി രൂപയാണ് കമ്പനിയുടെ മൂല്യംകണക്കാക്കിയിട്ടുള്ളത്.

from money rss https://bit.ly/3yzz2E5
via IFTTT

നേട്ടമില്ലാതെ സൂചികകൾ: സെൻസെക്‌സ് 53,000ന് മുകളിൽതന്നെ

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെൻസെക്സ് 4 പോയന്റ് നേട്ടത്തിൽ 53,058ലും നിഫ്റ്റി 8 പോയന്റ് താഴ്ന്ന് 15,871ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ബജാജ് ഓട്ടോ, ടൈറ്റാൻ, എസ്ബിഐ, ഭാരതി എയർടെൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് പാദഫലം വ്യാഴാഴ്ച പുറത്തുവിടും. കോവിഡിന്റെ രണ്ടാംതരംഗം ഐടി മേഖലയെ ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ മികച്ച പ്രവർത്തനഫലമാകും പുറത്തവരികയെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

from money rss https://bit.ly/3AIfdMW
via IFTTT

വസ്ത്രവ്യാപാര മേഖല പ്രതിസന്ധിയിൽ

കൊച്ചി:സംസ്ഥാനത്തെ വസ്ത്രവ്യാപാര മേഖല കഴിഞ്ഞ അഞ്ചു വർഷക്കാലമായി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ. നോട്ട് നിരോധനം, തയ്യാറെടുപ്പുകളില്ലാതെ നടപ്പാക്കിയ ജി.എസ്.ടി., നിപ, രണ്ട് മഹാ പ്രളയങ്ങൾ, കോവിഡ് എന്നിങ്ങനെ തുടർച്ചയായി നേരിട്ട പ്രതിസന്ധികൾ മേഖലയെ അക്ഷരാർത്ഥത്തിൽ തളർത്തിയിരിക്കുകയാണ്. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വലിയൊരു ജനവിഭാഗം ഭാവി സംബന്ധിച്ച ആശങ്കയിലാണൈന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന 90 ശതമാനത്തിലധികം സ്ഥാപനങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നതായി അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമേ സാമ്പത്തികമായി സുരക്ഷിതമാണെന്ന് പറയാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ, വിവാഹ സീസണുകളെയും മറ്റ് ആഘോഷങ്ങളെയും ആശ്രയിച്ചാണ് ടെക്സ്റ്റൈൽസ് വില്പനയുടെ 90 ശതമാനവും നടക്കുന്നത്. സീസൺ മുന്നിൽ കണ്ട് സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങൾ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതോടെ വിൽക്കാനാകാതെ വരികയും മാസങ്ങൾ കഴിഞ്ഞ് കട തുറക്കുമ്പോൾ ഡെഡ് സ്റ്റോക്കാകുകയും ചെയ്യുന്നു. ഈ അവസരം മുതലെടുത്ത് ലാഭമുണ്ടാക്കുന്നത് ഓൺലൈൻ സ്റ്റോറുകളാണെന്നും വ്യാപാരികൾ പറയുന്നു. ഈ പ്രതിസന്ധികൾ കണക്കിലെടുത്ത് ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും ഉപജീവനം ഉറപ്പാക്കിക്കൊണ്ടുള്ള പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

from money rss https://bit.ly/3hEYp0s
via IFTTT

സെൻസെക്‌സ് 53,000ന് മുകളിൽ ക്ലോസ് ചെയ്തു: ടാറ്റ സ്റ്റീൽ 5% നേട്ടമുണ്ടാക്കി

മുംബൈ: തുടക്കത്തിലെ തളർച്ചയിൽനിന്നുയർന്ന് സൂചികകൾ. സെൻസെക്സ് 193.58 പോയന്റ് ഉയർന്ന് 53,054.76ലും നിഫ്റ്റി 61.40 പോയന്റ് നേട്ടത്തിൽ 15,879.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലിനെക്കൂടാതെ ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടൈറ്റാൻ കമ്പനി, ഒഎൻജിസി, മാരുതി സുസുകി, എസ്ബിഐ ലൈഫ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. റിയാൽറ്റി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗം ഓഹരികൾ സമ്മർദംനേരിട്ടു. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 193 pts, ends above 53,000

from money rss https://bit.ly/3wo1nfh
via IFTTT

വിലകുറഞ്ഞ സ്മാർട്‌ഫോൺ നിർമിക്കാൻ നിർമാതാക്കളെതേടി ജിയോ

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോൺ ജിയോഫോൺ നെക്സ്റ്റ് നിർമിക്കുന്നതിന് പ്രാദേശിക, ആഗോള കമ്പനികളെ ജിയോ സമീപിച്ചതായി റിപ്പോർട്ട്. സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയയ ഫ്ളെക്സ്, കാർബൺ മൊബൈൽ ഫോണുകളുടെ നിർമാതാക്കളായ യുടിഎൽ എന്നീ കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ചർച്ച അവസാനഘട്ടത്തിലാണെന്നും ഇന്ത്യയിലുളള പ്ലാന്റുകളിലായും ഫോൺ നിർമിക്കുകയെന്നും ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അതേസമയം, കമ്പനികൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ഈയിടെ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും വിലകുറഞ്ഞ സ്മാർട്ഫോൺ സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. 5000 രൂപക്കുതാഴെയാകും വിലയെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. 50കോടി പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഫോൺ നെക്സ്റ്റ് അവതരിപ്പിക്കുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോ പുതിയ ഫോൺ വികസിപ്പിക്കുന്നത്. ഇന്ത്യൻ ഭാഷകളിലേയ്ക്ക് വിവർത്തനംചെയ്യാനുള്ള സൗകര്യം, മികച്ച ക്യാമറ, ഓഗ്മന്റഡ് റിയാൽറ്റി തുടങ്ങിയ സവിശേഷതകൾ ഫോണിലുണ്ടാകുമെന്നും വർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/2UuSAed
via IFTTT