121

Powered By Blogger

Wednesday, 7 July 2021

വസ്ത്രവ്യാപാര മേഖല പ്രതിസന്ധിയിൽ

കൊച്ചി:സംസ്ഥാനത്തെ വസ്ത്രവ്യാപാര മേഖല കഴിഞ്ഞ അഞ്ചു വർഷക്കാലമായി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ. നോട്ട് നിരോധനം, തയ്യാറെടുപ്പുകളില്ലാതെ നടപ്പാക്കിയ ജി.എസ്.ടി., നിപ, രണ്ട് മഹാ പ്രളയങ്ങൾ, കോവിഡ് എന്നിങ്ങനെ തുടർച്ചയായി നേരിട്ട പ്രതിസന്ധികൾ മേഖലയെ അക്ഷരാർത്ഥത്തിൽ തളർത്തിയിരിക്കുകയാണ്. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വലിയൊരു ജനവിഭാഗം ഭാവി സംബന്ധിച്ച ആശങ്കയിലാണൈന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന 90 ശതമാനത്തിലധികം സ്ഥാപനങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നതായി അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമേ സാമ്പത്തികമായി സുരക്ഷിതമാണെന്ന് പറയാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ, വിവാഹ സീസണുകളെയും മറ്റ് ആഘോഷങ്ങളെയും ആശ്രയിച്ചാണ് ടെക്സ്റ്റൈൽസ് വില്പനയുടെ 90 ശതമാനവും നടക്കുന്നത്. സീസൺ മുന്നിൽ കണ്ട് സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങൾ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതോടെ വിൽക്കാനാകാതെ വരികയും മാസങ്ങൾ കഴിഞ്ഞ് കട തുറക്കുമ്പോൾ ഡെഡ് സ്റ്റോക്കാകുകയും ചെയ്യുന്നു. ഈ അവസരം മുതലെടുത്ത് ലാഭമുണ്ടാക്കുന്നത് ഓൺലൈൻ സ്റ്റോറുകളാണെന്നും വ്യാപാരികൾ പറയുന്നു. ഈ പ്രതിസന്ധികൾ കണക്കിലെടുത്ത് ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും ഉപജീവനം ഉറപ്പാക്കിക്കൊണ്ടുള്ള പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

from money rss https://bit.ly/3hEYp0s
via IFTTT