121

Powered By Blogger

Wednesday, 7 July 2021

വിലകുറഞ്ഞ സ്മാർട്‌ഫോൺ നിർമിക്കാൻ നിർമാതാക്കളെതേടി ജിയോ

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോൺ ജിയോഫോൺ നെക്സ്റ്റ് നിർമിക്കുന്നതിന് പ്രാദേശിക, ആഗോള കമ്പനികളെ ജിയോ സമീപിച്ചതായി റിപ്പോർട്ട്. സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയയ ഫ്ളെക്സ്, കാർബൺ മൊബൈൽ ഫോണുകളുടെ നിർമാതാക്കളായ യുടിഎൽ എന്നീ കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ചർച്ച അവസാനഘട്ടത്തിലാണെന്നും ഇന്ത്യയിലുളള പ്ലാന്റുകളിലായും ഫോൺ നിർമിക്കുകയെന്നും ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അതേസമയം, കമ്പനികൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ഈയിടെ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും വിലകുറഞ്ഞ സ്മാർട്ഫോൺ സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. 5000 രൂപക്കുതാഴെയാകും വിലയെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. 50കോടി പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഫോൺ നെക്സ്റ്റ് അവതരിപ്പിക്കുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോ പുതിയ ഫോൺ വികസിപ്പിക്കുന്നത്. ഇന്ത്യൻ ഭാഷകളിലേയ്ക്ക് വിവർത്തനംചെയ്യാനുള്ള സൗകര്യം, മികച്ച ക്യാമറ, ഓഗ്മന്റഡ് റിയാൽറ്റി തുടങ്ങിയ സവിശേഷതകൾ ഫോണിലുണ്ടാകുമെന്നും വർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/2UuSAed
via IFTTT