വിപണിയുടെ കുതിപ്പിനിടെ ന്യൂഫണ്ട് ഓഫർ(എൻഎഫ്ഒ)വഴി പരമാവധി നിക്ഷേപം സമാഹരിക്കാൻ എഎംസികൾ വിതരണക്കാർക്ക് വൻതുക കമ്മീഷൻ നൽകുന്നു. വൻകിട വിതരണക്കാർക്കും വെൽത്ത് മാനേജുമെന്റ് സ്ഥാപനങ്ങൾക്കുമാണ് വിപണനത്തിനായി ട്രയൽ കമ്മീഷൻ ഇനത്തിൽ വൻതുക നൽകുന്നത്. അതിന്റെ നേട്ടം ഫണ്ട് കമ്പനികൾ സ്വന്തമാക്കുകയുംചെയ്തു. ആറുമാസത്തിനിടെ 20,000 കോടിയോളം രൂപയാണ് വിവിധ ഫണ്ടുകളിലായി സമാഹരിക്കാൻ എഎംസികൾക്കായത്. ഇടനിലക്കാർക്ക് സാധാരണ 75 ബേസിസ് പോയന്റാണ്(ഒരുശതമാനത്തിന് തുല്യമാണ് 100 ബേസിസ് പോയന്റ്) ട്രയൽ കമ്മീഷനായി നൽകുന്നത്. അതായത് മുക്കാൽശതമാനം. ഈതുകയാണ് ഒരുശതമാനവും 1.10ശതമാനവുമായി ഉയർത്തിയത്. കമ്മീഷൻ തുകയിൽ വർധനവുണ്ടായതോടെ വൻതോതിലാണ് എൻഎഫ്ഒകളുടെ വിപണനംനടക്കുന്നതെന്ന് ഈമേഖലയിലുള്ളവർ പറയുന്നു. ഈയിടെ വിപണിയിലെത്തിയ ഐസിഐസിഐ പ്രൂഡൻഷ്യൽ ഫ്ളക്സി ക്യാപ് സ്കീം എൻഎഫ്ഒവഴി സമാഹരിച്ചത് 10,200 കോടി രൂപയാണ്. വിപണി മികച്ചനേട്ടമുണ്ടാക്കുമ്പോഴാണ് ഐപിഒകളും ന്യൂഫണ്ട് ഓഫറുകളും വ്യാപകമായി നിക്ഷേപകർക്കുമുന്നിലെത്തുക. ശരാശരി നേട്ടം കണക്കിലെടുത്താൽ, ലാർജ് ക്യാപ് ഫണ്ടുകൾ 45ശതമാനവും മിഡ് ക്യാപ് ഫണ്ടുകൾ 75ശതമാനവും സ്മോൾ ക്യാപ് ഫണ്ടുകൾ 105ശതമാനവും ഒരുവർഷത്തിനിടെ ആദായംനൽകിയതായി കാണാം. പരമാവധി കമ്മീഷൻ നേടുന്നതിന്റെ ഭാഗമായി നിലവിൽ ഫണ്ടുകളിലുള്ള നിക്ഷേപം പുതിയ ഫണ്ടുകളിലേയ്ക്ക് മാറ്റാനും ചില വിതരണക്കാർ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. നിക്ഷേപംനടത്തിയ ഉടനെതന്നെ ഇടനിലക്കാർക്ക് നേരിട്ട് കമ്മീഷൻ ലഭിക്കുമെന്നതാണ് എൻഎഫ്ഒയുടെ പ്രത്യേകത. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇിന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം മ്യൂച്വൽ ഫണ്ടുകൾ വിതരണക്കാർക്ക് കമ്മീഷൻ ഇനത്തിൽ വിതരണംചെയ്തത് 6,617 കോടി രൂപയാണ്. ഇതിനുമുമ്പത്തെ വർഷം ഇത് 6,148 കോടി രൂപയായിരുന്നു. 7.63ശതമാനമാണ് വർധന. കമ്മീഷൻ ഒഴിവാക്കി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താനും അവസരമുണ്ട്. ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾവഴി നിക്ഷേപിച്ചാൽ ഇടനിലക്കാരുടെ കമ്മീഷൻ പൂർണമായും ഒഴിവാക്കാൻ കഴിയൂം. നിക്ഷേപതുകയിൽ വർധനവുവരുന്നതിനാൽ ദീർഘകാലയലവിൽ മികച്ചനേട്ടം നിക്ഷേപകന് അതിലൂടെ ലഭിക്കുകയുംചെയ്യും. AMCs pay more trial commissions to raise huge sums on NFO
from money rss https://bit.ly/3C89X5R
via IFTTT
from money rss https://bit.ly/3C89X5R
via IFTTT