റെക്കോഡ് കുതിപ്പിന്റെ ഒരാഴ്ചകൂടി ഓഹരി വിപണി പിന്നിട്ടു. സെൻസെക്സ് ഇതാദ്യമായി 59,737വും നിഫ്റ്റി 17,793ഉം പിന്നിട്ടു. ശാന്തതക്കുപിന്നാലെ കൊടുങ്കാറ്റുതന്നെയായാരുന്നു അക്ഷരാർത്ഥത്തിൽ രൂപപ്പെട്ടത്. സെൻസെക്സിന് 710.82(1.21ശതമാനം)പോയന്റും നിഫ്റ്റിക്ക് 215.95(1.24ശതമാനം)പോയന്റും പോയആഴ്ച കൂട്ടിച്ചേർക്കാനായി. ശരാശരി ഒരുശതമാനംവീതംനേട്ടം. മികച്ചനേട്ടത്തിൽനിന്നുള്ള ലാഭമെടുക്കലാണ് വെള്ളിയാഴ്ച വിപണിയെ സമ്മർദത്തിലാക്കിയത്. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും ടെലികോം,...