121

Powered By Blogger

Saturday, 18 September 2021

ആഗോള കാരണങ്ങൾ പിന്തുണ പിൻവലിക്കുമോ? അടുത്തയാഴ്ചയിലെ വിപണിയുടെ നീക്കംഅറിയാം

റെക്കോഡ് കുതിപ്പിന്റെ ഒരാഴ്ചകൂടി ഓഹരി വിപണി പിന്നിട്ടു. സെൻസെക്സ് ഇതാദ്യമായി 59,737വും നിഫ്റ്റി 17,793ഉം പിന്നിട്ടു. ശാന്തതക്കുപിന്നാലെ കൊടുങ്കാറ്റുതന്നെയായാരുന്നു അക്ഷരാർത്ഥത്തിൽ രൂപപ്പെട്ടത്. സെൻസെക്സിന് 710.82(1.21ശതമാനം)പോയന്റും നിഫ്റ്റിക്ക് 215.95(1.24ശതമാനം)പോയന്റും പോയആഴ്ച കൂട്ടിച്ചേർക്കാനായി. ശരാശരി ഒരുശതമാനംവീതംനേട്ടം. മികച്ചനേട്ടത്തിൽനിന്നുള്ള ലാഭമെടുക്കലാണ് വെള്ളിയാഴ്ച വിപണിയെ സമ്മർദത്തിലാക്കിയത്. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും ടെലികോം, ബാങ്കിങ്, ഓട്ടോമൊബൈൽ സെക്ടറുകളിൽ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളുമാണ് വിപണിയെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൈകാര്യംചെയ്യാൻ ബാഡ് ബാങ്ക് തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയതാണ് പൊതുമേഖല ബാങ്കുകളെ തുണച്ചത്. ഒടുവിൽ കനത്ത ലാഭമെടുപ്പ് രൂപപ്പെട്ടപ്പോൾ വെള്ളിയാഴ്ച ബാങ്കിങ് സെക്ടർതന്നെയാണ് റാലിയുടെ ട്രാക്ക് തെറ്റിച്ചത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ 13ശതമാനത്തിലേറെ ഉയർന്നു. പൊതുമേഖല ബാങ്ക് അഞ്ച് ശതമാനവും. അതേസമയം, നിഫ്റ്റി മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം നഷ്ടംനേരിട്ടു. പോയ ആഴ്ചയിൽ വിദേശ നിക്ഷേപകർ 6,545.51 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,292.49 കോടി രൂപയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കുകയുംചെയ്തു. വരുംആഴ്ച പലിശ നിരക്ക് വർധന, ഉത്തേജന പദ്ധതികളിൽനിന്നുള്ള പിന്മാറ്റം എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി ലോകമെമ്പാടുമുള്ള നിക്ഷേപകർ അടുത്തയാഴ്ചയിലെ യുഎസ് ഫെഡ് റിസർവിന്റെ എഫ്ഒഎംസി(ഫെഡറൽ ഓപ്പൺ മാർക്ക് കമ്മറ്റി) യോഗ(സെപ്റ്റംബർ 21-22)തീരുമാനത്തിന് കാതോർക്കുകയാണ്. ബോണ്ട് വാങ്ങൽ ആസൂത്രിതമായി കുറച്ചതും പലിശനിരക്ക് സംബന്ധിച്ച കാഴ്ചപ്പാടും വിപണിയുടെ നീക്കങ്ങളെ സ്വാധീനിച്ചേക്കാമെങ്കിലും പണപ്പെരുപ്പത്തിലെ വ്യതിയാനങ്ങളും ഡെൽറ്റ വകഭേഗത്തിന്റെ തീവ്രവ്യാപനവും പരിഗണിച്ചുകൊണ്ടുള്ള തീരുമാനമാകും സമിതി സ്വീകരിച്ചേക്കുക. ഇക്കാര്യങ്ങൾ മുന്നിൽകണ്ടുകൊണ്ടുമാത്രം വിപണിയിൽ ഇടപെടുക. മികച്ച മൺസൂൺ ലഭ്യതയും ഉത്പാദനമേഖലയിലെ മുന്നേറ്റവുംസാമ്പത്തിക സൂചകങ്ങളുംരാജ്യത്തെ സൂചികകൾക്ക് മികച്ച പിന്തുണനൽകുന്നുണ്ട്. കോവിഡ് പ്രതിരോധകുത്തിവെപ്പിലെ അതിവേഗമുന്നേറ്റവും രോഗവ്യാപനത്തിലെ കുറവും വിപണിയിൽ ആത്മവിശ്വാസമുയർത്താൻ പര്യാപ്തമാണ്. വ്യവസായോത്പാദനത്തിലും റീട്ടെയിൽ സെയിൽസിലുമുണ്ടായ ഇടിവ് ചൈനയെ സമ്മർദത്തിലാഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ മെറ്റൽ സെക്ടറിൽ അത് പ്രതിഫലിക്കുകയുംചെയ്തു. ഈ സാഹചര്യത്തിൽ, ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാകുമോയെന്നതിലാണ് കാര്യം. ചൈനക്ക് ബദൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്തമേഖലകളിൽ സർക്കാർ തുടരെതുടരെ ആനുകൂല്യ പദ്ധതി അവതരിപ്പിക്കുന്നത്. ചൈനയിൽനിന്നുള്ള അത്രതന്നെ സുഖകരമല്ലാത്ത റിപ്പോർട്ടുകൾ നേട്ടമാക്കാൻ ആഭ്യന്തര വിപണിക്കാകുകമോയെന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

from money rss https://bit.ly/3znAkSu
via IFTTT