ദുബായിയിലെ കൺസ്ട്രക് ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജു ജേക്കബ് കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിൽ തിരിച്ചെത്തിയത്. കോവിഡിനെതുടർന്ന് പ്രതിസന്ധിയിലായപ്പോഴാണ് അദ്ദേഹം ജോലി ചെയ്തിരുന്ന ഇസ്രായേൽ കമ്പനി പൂട്ടിയത്. 15 വർഷത്തോളം വിദേശത്ത് ജോലി ചെയ്തതിന്റെ നീക്കിയിരിപ്പ് കയ്യിലുണ്ട്. വീടുവെയ്ക്കണം, മക്കൾക്ക് മികച്ച ഉന്നതവിദ്യാഭ്യാസം നൽകണം. ജീവിതം മുന്നോട്ടുകൊണ്ടുപോകണം..എന്നിങ്ങനെ നിരവധികാര്യങ്ങളാണ് മുന്നിലുള്ളത്. നാട്ടിൽ തറവാടിനോട് ചേർന്ന് ഭാഗമായി ലഭിച്ച സ്ഥലമുണ്ട്. നഗരത്തിൽ സെന്റിന് 10 ലക്ഷം രൂപവരെ വിലയുള്ള അഞ്ച് സെന്റ് ഭൂമി വാങ്ങി 50 ലക്ഷം മുടക്കി വീടുവെയ്ക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി വിവിധ നിക്ഷേപ പദ്ധതികളിലായി അദ്ദേഹം പണം നീക്കിവെച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ വരുമാനമില്ലാതായിരിക്കയാണ്. അത് മറികടക്കാൻ നാട്ടിലൊരു സംരംഭം തുടങ്ങണമെന്ന ചിന്ത മനസിലുണ്ട്. വീടുവെയ്ക്കുന്നകാര്യവും ഒഴിവാക്കാനവില്ല. വീടുവെയ്ക്കാൻ യോജിച്ച സമയം സ്വന്തം താമസത്തിനാണ് വീടുവെയ്ക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് ഏറ്റവും യോജിച്ച സമയമാണിപ്പോൾ. നിക്ഷേപമായി കരുതി രണ്ടാമതൊരുവീടാണ് മനസിലുള്ളതെങ്കിൽ അത് ഉപേക്ഷിക്കുകയാകും ഉചിതം. കാരണം ഭാവിയിൽ അതിൽനിന്ന് ലഭിക്കുന്ന വരുമാനവും മൂലധനനേട്ടവും പരിമിതമായിരിക്കുമെന്നതുതന്നെ. പണമാക്കാൻ ബുദ്ധിമുട്ടുള്ള നിക്ഷേപ ആസ്തിയായി റിയൽ എസ്റ്റേറ്റ് മാറിക്കഴിഞ്ഞു. പലിശ നിരക്കുകൾ കുറയുന്നു ഭവനവായ്പയുടെ പലിശ നിരക്ക് ഇപ്പോൾ 15 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഉത്സവ ആനുകൂല്യമായി എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവ അധിക പലിശയിളവും പ്രൊസസിങ് നിരക്കൊഴിവും പ്രഖ്യാപിച്ചിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 30 ലക്ഷം രൂപവരെയുള്ള ഭവനവായ്പയ്ക്ക് 6.90ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. 30 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്കാണെങ്കിൽ ഏഴുശതമാനം മുതലാണ് പലിശ. മികച്ച സിബിൽ സ്കോർ ഉള്ളവർക്ക് 75 ലക്ഷത്തിനുമുകളിലുള്ള വായ്പകൾക്ക് പലിശയിൽ കാൽശതമാനം കുറവും വാഗ്ദാനം ചെയ്തിട്ടുണ്ട്(പട്ടിക കാണുക) Home Laon Interest Rate Bank Name <Rs30 Lakh Rs 30-75 Lakh Rs 75 Lakh SBI 6.90-7.35 7.95-7.5 7.2-7.6 Canara Bank 6.9-8.9 6.9-8.9 6.9-8.9 Union Bank of India 6.7-7.1 6.7-7.1 6.95-7.15 PNB 7.10-7.5 7.10-7.65 7.25-7.75 HDFC Bank 6.95-7.5 6.95-7.75 6.95-7.85 ICICIBank 6.90-7.85 6.90-7.85 7.00-8.05 Axis Bank 7.75-8.55 7.75-8.55 7.75-855 Federal Bank 7.90-7.95 7.90-8.00 7.95-8.05 South Indian Bank 7.90-9.40 7.90-9.40 7.90-9.55 ഭൂമിയുടെ വില ഇടിയുന്നു കോവിഡിനുമുമ്പെ ഭൂമിടപാടുകൾ സ്തംഭിച്ച സ്ഥിതിയിലായിരുന്നു. ഏപ്രിലിൽ പ്രവാസികളിൽ പലരും നാട്ടിൽ തിരിച്ചെത്തിയപ്പോൾ വിപണിയിൽ ഉണർവ് പ്രകടമായെങ്കിലും പിന്നീട് സാഹചര്യം പഴയതിലും വഷളായി. കയ്യിൽ പണമുള്ള പലരും വൻതുക മുടക്കി വീടുവെയ്ക്കാനോ ഭൂമി വാങ്ങിയിടാനോ താൽപര്യംകാണിച്ചില്ല. ഇതോടെ ഭൂമിവിലയിൽ 50ശതമാനത്തിലേറെ ഇടിവുണ്ടാവുകയും ചെയ്തു. 50 ലക്ഷത്തിൽതാഴെയുള്ള വീടുകളാണ് അല്പമെങ്കിലും വിറ്റുപോകുന്നത്. വസ്തുവിൽ നിക്ഷേപിക്കുന്നതിന് മുൻകാലങ്ങളിൽ വൻതോതിൽ കള്ളപ്പണമൊഴുകിയതാണ് വില കുമിളപോലെ ഉയരാനിടയാക്കിയത്. അതിന് നിയന്ത്രണംവന്നതോടെ ഇടപാടുകൾ ഒന്നുംതന്നെ നടക്കാതായി. സ്വന്തമായി താമസിക്കാൻ ഇടമന്വേഷിക്കുന്നവർപോലും കൊക്കിലൊതുങ്ങാവുന്ന വിലയിലാണ് സ്ഥലം അന്വേഷിക്കുന്നത്. ലഭിച്ചില്ലെങ്കിൽ വാങ്ങൽ നീട്ടിവെയ്ക്കുകയാണ് പലരും. രണ്ടാമതൊരു വീടെന്ന മധ്യവർഗ്ഗക്കാരുടെ സ്വപ്നത്തിന് പലരും താക്കോലിട്ട് പൂട്ടി. വസ്തുവിന് വിലകുറഞ്ഞ സാഹചര്യത്തിൽ ഭൂമിവാങ്ങി വീടുവെയ്ക്കാൻ താൽപര്യമുള്ളവർക്ക് സുവർണവാസരമാണിപ്പോൾ. ഭവനവായ്പാ പലിശയിലെ കുറവും പരമാവധി പ്രയോജനപ്പെടുത്താം. വായ്പ നേട്ടമാക്കാനും വഴികളുണ്ട് ഒരുരൂപപോലും പലിശ നൽകാതെ വായ്പ നേട്ടമാക്കിമാറ്റുന്നതിനും അവസരമുണ്ട്. ഇ.എം.ഐക്ക് ബദലായി പ്രതിമാസം നിക്ഷേപം നടത്തിയാണ് ഭവന വായ്പ പലിശയും മുതലുമടക്കം തിരിച്ചുപിടിക്കാൻ കഴിയുക. ഉദാഹരണത്തിന്, 30 ലക്ഷം രൂപ 20 വർഷക്കാലയളവിൽ ഏഴുശതമാനം പലിശനിരക്കിൽ വായ്പയെടുത്തെന്നുകരുതുക. പ്രതിമാസം തിരിച്ചടയ്ക്കേണ്ടിവരിക 23,253 രൂപയാണ്. ഇതുപ്രകാരം കാലാവധിയെത്തുമ്പോൾ മൊത്തം അടച്ചിട്ടുണ്ടാകുക 55,82,152 രൂപയാണ്. പലിശമാത്രം 25,82,152 രൂപ. പലിശ പൂർണമായും മുതിലിന്റെ ഒരുഭാഗവും തിരിച്ചുപിടിക്കുന്നത് എങ്ങനയാണെന്നുനോക്കാം. ഇഎംഐ അടയ്ക്കുന്നതോടൊപ്പം പ്രതിമാസം 5000 രൂപവീതം മികച്ച ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ വായ്പ കാലയളവായ 20 വർഷം നിക്ഷേപിക്കുക. 12ശതമാനം ആദായപക്രാരം 20വർഷം കഴിയുമ്പോൾ ലഭിക്കുക 49,95,740 രൂപയാണ്. 12 ലക്ഷം രൂപമാത്രമാണ് നിക്ഷേപിച്ചിട്ടുണ്ടാകുക. ഭവനവായ്പയുടെ പലിശ കുറയുമ്പോൾ സമാന്തരമായി മികച്ചരീതിയിൽ നിക്ഷേപം നടത്തുന്നതുവഴിയാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിയുന്നത്. Multi Cap, Large & MidCap Funds Fund 15 Yr Return* Since Launch* SBI Focused Equity 14.1% 18.27% Canara Robeco Emerging Equities 15.86 % 16.6% *Return as on Nov, 03, 2020.എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനംതുടങ്ങിയത്. ശ്രദ്ധിക്കുക:നിലവിലെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനചരിത്രം വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും ആദായം ദീർഘകാലയളവിൽ നേടാൻകഴിയുമെന്നകാര്യത്തിൽ സംശയമില്ല.ഫണ്ടുകളിൽ നിക്ഷേപിച്ച് ഒന്നോ രണ്ടോവർഷംകഴിയുമ്പോൾ ആദായംനോക്കി നിക്ഷേപം പിൻവലിക്കരുത്. ദീർഘകാലത്തേയ്ക്കാണ് ഈനേട്ടം വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കുക. feedbacks ot: antonycdavis@gmail.com അധികമായി പണം നിക്ഷേപിക്കുന്നതിനോട് വിയോജിപ്പുള്ളവരോട് ഒരുകാര്യം. നിലവിൽ കുറഞ്ഞ പലിശനിരക്കാണ് ഭവനവായ്പയ്ക്ക് ഈടാക്കുന്നത്. ഒരുവർഷംമുമ്പുവരെ 9ശതമാനത്തിലേറെയുണ്ടായിരുന്ന പലിശയാണ് 2ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നത്. ഒമ്പതുശതമാനം പലിശയായിരുന്നെങ്കിൽ മേൽപറഞ്ഞ വായ്പയ്ക്ക് പ്രതിമാസം 27,000 രൂപയെങ്കിലും തിരിച്ചടയ്ക്കണമായിരുന്നു. പലിശകുറവിലൂടെ 4000ത്തോളം രൂപയാണ് അധികമായി ലഭിക്കുക.
from money rss https://bit.ly/2HW38g1
via IFTTT
from money rss https://bit.ly/2HW38g1
via IFTTT