121

Powered By Blogger

Tuesday, 3 November 2020

ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ ഈജിപ്ഷ്യന്‍; വരുന്നു ഇറാനിയന്‍

മൂവാറ്റുപുഴ: വരുന്നു ഈജിപ്ഷ്യനു പിന്നാലെ ഇറാൻ സവാളയും. മൂവാറ്റുപുഴയിലെ എം.എ.ബി. മൊത്ത വ്യാപാര ശാലയിലാണ് ഇപ്പോൾ വലിപ്പത്തിലും രുചിയിലും വമ്പനായ ഈജിപ്ഷ്യൻ സവാള എത്തിയിരിക്കുന്നത്. ഈ മാസംതന്നെ നല്ല സുന്ദരൻ ഇനമായ ഇറാൻ സവാളയും മാർക്കറ്റിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് എം.എ.ബി. സഹോദരങ്ങളായ എം.ബി. നിഷാദും അനസും. പരീക്ഷണാടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ സവാള കൊണ്ടുവന്നത്. എത്തിച്ച 10 ടണ്ണിൽ 8 ടണ്ണും മൂന്നു ദിവസം കൊണ്ട് വിറ്റു. ഇന്ത്യൻ സവാളയെക്കാൾ വലിപ്പം മാത്രമല്ല നിറവും ജലാംശവും കൂടുതലാണ് ഈജിപ്ഷ്യന്. മഹാരാഷ്ട്രയിലെ വ്യാപാരി വഴിയാണ് കേരള മാർക്കറ്റിലേക്കുള്ള വരവ്. 30 കിലോ പാക്കറ്റായാണ് ഈജിപ്ഷ്യൻ സവാള എത്തുന്നത്. ഈജിപ്ഷ്യൻ സവാള വന്നതിനാലാണ് പൊതു വിപണിയിൽ സവാള വില 70 - 75 ൽ പിടിച്ചു നിർത്താനാവുന്നത്. അല്ലെങ്കിൽ വില 100 - 125 ആകുമായിരുന്നു. വ്യാപാരികളെ സംബന്ധിച്ചിടത്തോളം സവാള, ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി എന്നിവയുടെ വില ഒരു കടയിൽ കൂടുതലാണെങ്കിൽ മറ്റിനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നുണ്ട്. ഈജിപ്ഷ്യൻ വിലയിൽ 10 രൂപ വരെ കുറവ് 600 ഗ്രാം വരെ തൂക്കം നിലത്ത് നിരത്തിയിട്ട് സൂക്ഷിക്കാം. പ്ലാസ്റ്റിക്കിൽ കെട്ടിവെക്കരുത് ഇറാൻ 900 ഗ്രാം വരെ തൂക്കം ഉണ്ടാകും ഒരുള്ളിക്ക് വില ഇന്ത്യൻ സവാളയെക്കാൾ കുറവായിരിക്കും 10 ടൺ ആദ്യ ഘട്ടത്തിൽ എത്തിക്കാനാണ് എം.എ.ബി. സഹോദരങ്ങളുടെ നീക്കം

from money rss https://bit.ly/2HYMHzI
via IFTTT