121

Powered By Blogger

Tuesday, 3 November 2020

നിഫ്റ്റി 11,800ന് മുകളില്‍: സെന്‍സെക്‌സ് 503 പോയന്റ് കുതിച്ചു|Closing

മുംബൈ: ധനകാര്യ ഓഹരികളുടെ ബലത്തിൽ സൂചികകൾ മികച്ചനേട്ടമുണ്ടാക്കി. നിഫ്റ്റി 11,800ന് മുകളിലെത്തി. സെൻസെക്സാകട്ടെ 500ലേറെ പോയന്റ് ഉയരുകയും ചെയ്തു. സെൻസെക്സ് 503.55 പോയന്റ് ഉയർന്ന് 40,261.13ലും നിഫ്റ്റി 144.30 പോയന്റ് നേട്ടത്തിൽ 11,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ ഉണർവിനുപിന്നിൽ.ബിഎസ്ഇയിലെ 1391 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1215 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, എസ്ബിഐ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യുപിഎൽ, എൻടിപിസി, റിലയൻസ്, നെസ് ലെ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാർമ എന്നിവയോടൊപ്പം ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി. ഊർജവിഭാഗം സൂചികയാണ് നഷ്ടത്തിലായത്. Nifty ends above 11,800, Sensex jumps 503 pts

from money rss https://bit.ly/2JmvVuP
via IFTTT