121

Powered By Blogger

Wednesday, 15 July 2020

ഒന്നാംപാദഫലങ്ങളില്‍ പ്രതീക്ഷയില്ലെങ്കിലും ഓഹരി വിപണി മുകളിലേക്കുതന്നെ

2021 സാമ്പത്തികവർഷം ആദ്യപാദത്തെക്കുറിച്ചുള്ള പ്രാഥമിക മുൻവിധി മുൻപാദത്തെയപേക്ഷിച്ച് ചലന രഹിതവും താഴ്ന്നതുമാണ്. ഒരു ക്ഷേ 2021 സാമ്പത്തിക വർഷത്തെ ഏറ്റവും മോശമായ പാദവാർഷിക ഫലവുമാകാനും ഇടയുണ്ട്. 2020 സാമ്പത്തിക വർഷത്തെ നാലാംപാദഫലങ്ങളെ ചൈനയിൽനിന്നുള്ള വിതരണ ശൃഖലയിലുണ്ടായ തടസവും ലോകത്ത് പൊതുവേ ഡിമാന്റിലുണ്ടായ കുറവും ബാധിച്ചിരുന്നു. 2021 സമ്പത്തികവർഷം ആദ്യ പാദഫലങ്ങളെ ഇന്ത്യയിലെ അടച്ചിടലും ലോക സമ്പദ്വ്യവസ്ഥയുടെ നിശ്ചലതയും കാര്യമായി ബാധിക്കും. ജൂൺ അവസാനത്തോടെ ഘട്ടംഘട്ടമായി നിയന്ത്രണത്തിൽ വരുത്തിയ അയവ് ചില മേഖലകളിലും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും പ്രതീക്ഷയുണർത്തും. എഫ്എംസിജി, ഫാർമ, ആഗ്രോ, ടെലികോം എന്നീ മേഖലകളിൽ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നു. ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, ഓട്ടോ, മെറ്റൽ എന്നീ വിഭാഗങ്ങളിലും വിവരസാങ്കേതിക വിഭാഗം ഓഹരികളിൽ ഭാഗികമായും വൻനഷ്ടത്തിനാണ് കാരണമായേക്കാം. ആദ്യഫലങ്ങൾ ഐടിമേഖലയിൽ നിന്നായിരിക്കും. ഒന്നും രണ്ടും തട്ടിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് 5 ശതമാനം മുതൽ 8 ശതമാനംവരെ വരുമാനനഷ്ടം ഉണ്ടായേക്കും. പലചരക്ക് അല്ലാതെയുള്ള ചില്ലറ വ്യാപാരം, എയറോസ്പേസ്, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ്, എനർജി, വാഹന മേഖല എന്നിവയുമായി ബന്ധപ്പെട്ട ഐടി സ്ഥാപനങ്ങളെ കനത്ത തോതിൽ ബാധിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപ ഇടിയുകയും, ശമ്പളവും യാത്രാ ചെലവും ഇതര ചിലവുകളും കുറയ്ക്കുകയും ചെയ്തിട്ടും ലാഭം കുറയുമെന്നു തന്നെയാണ് കാണുന്നത്. ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള ക്ഷീണകാലത്ത് പരമാവധി പരിക്കുകൾ സംഭവിച്ചു കഴിഞ്ഞതിനാൽ മെയ്മാസം മുതൽ ഐടി മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിൽ വളർച്ചയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഈനില തുടരുക തന്നെയാണ്. ഡിമാന്റും എച്ച്1-ബി വിസയും സൃഷ്ടിക്കുന്ന ഉൽക്കണ്ഠകളും മാഞ്ഞുപോയിരിക്കുന്നു. സാമ്പത്തികരംഗം വീണ്ടും തുറക്കപ്പെട്ടതോടെ അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് ഈ മേഖല 2021 സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങൾ കാത്തിരിക്കുന്നത്. നിഫ്റ്റി ഐടി ഇൻഡെക്സ് പി/ ഇ കോവിഡിനു മുമ്പുള്ള കൂടിയ നിലയായ 19ഃ ൽ നിന്നും മാർച്ചിൽ 12ഃ ആക്കി തിരുത്തിയിരുന്നു. ഇപ്പോൾ ട്രേഡിംഗ് നടക്കുന്നത് 18ഃ ലാണ്. ഹ്രസ്വകാലയളവിൽ അത് മുകളിലേക്കു പോവുകയില്ല. ഡിജിറ്റലൈസേഷൻ രംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മെച്ചപ്പെടുകയും ഓഫ് ഷോർ ഡിമാന്റ് സ്ഥിരതയാർജ്ജിക്കുകയും വീടുകളിലിരുന്നുള്ള ജോലികാരണം ചിലവിൽ കുറവു വരികയും ഇന്ത്യൻ രൂപ ഇടിഞ്ഞതും ദീർഘകാലാടിസ്ഥാനത്തിൽ ഈ രംഗത്ത് നല്ല നിക്ഷേപ സാധ്യതയാണു വാഗ്ദാനം ചെയ്യുന്നത്. രണ്ടാമതായി ഫലങ്ങൾ പുറത്തുവരിക ബാങ്കിംഗ് സെക്ടറിലേതാണ്. മന്ദീഭവിച്ച പ്രവർത്തനറിപ്പോർട്ടാണുണ്ടാകാൻ സാധ്യത. ലോക്ഡൗൺ കാലം ബാങ്കിംഗ് ബിസിനസിനെ ദോഷകരമായാണ് ബാധിച്ചത്. റീട്ടെയിൽരംഗത്തു നിന്ന് വായ്പക്ക് ആവശ്യക്കാരില്ലാതാവുകയും തിരിച്ചടവു മുടങ്ങുമെന്ന് ഭയന്ന് കോർപറേറ്റുകൾക്കു കടംനൽകാൻ മടിച്ചതും തിരിച്ചടിയായി. ഓഹരി വിപണിയിൽ ഫെബ്രുവരി മുതൽ ജൂൺവരെ ഏറ്റവും വലിയ ആഘാതമുണ്ടായത് ധനകാര്യ മേഖലയ്ക്കാണ്. കിട്ടാക്കടങ്ങളുടെ സമ്മർദ്ദമാണിതിനു കാരണം. ലോക്ഡൗൺ ഒഴിവാക്കിയതോടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ജൂൺ 19 വരെ ഷെഡ്യൂൾഡ് ബാങ്കുകളുടെ വായ്പാ വളർച്ചയിൽ മുൻവർഷത്തെയപേക്ഷിച്ച് 6.5 ശതമാനവും പോയമാസത്തെയപേക്ഷിച്ച് 0.3 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെ കാര്യത്തിൽ മൂല്യനിർണയം കോവിഡിനു മുമ്പത്തെയപേക്ഷിച്ച് 30 ശതമാനം താഴ്ന്നു. വിവിധ മേഖലകൾ, റിസ്ക് മാനേജ്മെന്റ്, കമ്പനിയുടെ വളർച്ചാ അപഗ്രഥനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഓഹരികളുടെ നിർണയം എന്നതിനാൽ ബാങ്കുകളുടെ കാര്യത്തിൽ ഓഹരികൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. സ്വർണവായ്പാ സ്ഥാപനങ്ങൾ ഒഴികെയുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ വായ്പ നൽകുന്നത് ദുർബല വിഭാഗങ്ങൾക്കും ഹോൾസെയിൽ ഫണ്ടിംഗിനുമാണ്. ചെറുകിട ഭവനവായ്പകൾക്ക് പണത്തിന്റെ ക്ഷാമവും കൂടിയ മോറട്ടോറിയവും ഉണ്ടാവും. ഏപ്രിൽ മാസം 60 മുതൽ 80 ശതമാനം വരെയാണ് മോറട്ടോറിയം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 30 മുതൽ 40 ശതമാനമാക്കി കുറച്ചു. ശമ്പളക്കാരുടെ മേഖല ഉൾപ്പെടുന്ന റീട്ടെയിൽ ബാങ്കിംഗിൽ മോറട്ടോറിയം ഒറ്റഅക്കത്തിൽ ഒതുങ്ങി. എന്നാൽ സ്വയം തൊഴിൽ വിഭാഗം, എംഎസ്എംഇ , റേറ്റിംഗ് കുറഞ്ഞ കോർപറേറ്റ് വിഭാഗം എന്നീ മേഖലകളിൽ കിട്ടാക്കടങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിക്ഷേപങ്ങളും തിരിച്ചടവുകളും ഉൾപ്പടെ മെച്ചപ്പെട്ടതായി ഏതാനും സ്വകാര്യമേഖലാ ബാങ്കുകളിൽനിന്ന് ഈയിടെ ലഭിച്ച കണക്കുകൾ സൂചന നൽകുന്നു. 2021 സാമ്പത്തികവർഷം ഒന്നാം പാദഫലങ്ങളിൽ 10 വർഷ ആദായത്തിൽ തിരുത്തൽവരുത്തിയതിനാലുണ്ടായ ട്രഷറി ലാഭം കാരണം പൊതുമേഖലാ ബാങ്കുകളുടെ പലിശയില്ലാത്ത വരുമാനം കൂടുതലായിരിക്കും. സമീപ കാലത്ത് വിപണി പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഭൂരിപക്ഷം സ്വകാര്യ ബാങ്കുകളും മൂലധനം വർധിപ്പിക്കുകയോ അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിശാല വീക്ഷണത്തിൽ വിപണിയിൽ ചെറുകിട, ഇടത്തരം ഓഹരികൾ അനുകൂല പ്രവണത തുടരുകയാണ്. ഒന്നാംപാദത്തെക്കുറിച്ച് മൊത്തത്തിലുള്ള കാഴ്ചപ്പാട് ദുർബ്ബലമാകയാൽ മാർച്ചിലെ താഴ്ചയിൽ നിന്ന് വിലകൾ നന്നായി കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള അനുകൂല പ്രവണത പരീക്ഷണ വിധേയമാകുമെന്ന് കരുതുന്നു. ഹ്രസ്വകാലത്തേക്ക് വലിയ വീഴ്ച ഉണ്ടാവുകയില്ലെന്നും അൽപം ഏകീകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഈ സന്ദർഭത്തിൽ അടുത്ത 6 മാസം ചെറിയ തോതിൽ നിരന്തരമായി ഓഹരികൾ വാങ്ങി കൂട്ടിവെയ്ക്കുകയാണ് മികച്ച തന്ത്രം. ഇപ്പോൾ സന്തുലിതത്വം നിലനിർത്തുന്ന വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ പിന്നീടു മാറ്റമുണ്ടായാലും പിടിച്ചു നിൽക്കാൻ ഇതുപകരിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന അനുകൂല സാഹചര്യവും മഹാമാരിയുടെ രണ്ടാംതരംഗം ഉണ്ടാവുകയും വാക്സിൻ നിർമ്മാണം വൈകുകയും ചെയ്താലുള്ള പ്രതികൂല സാഹചര്യവും ഒരുപോലെ മറികടക്കാൻ ഇതിലൂടെകഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/32jK2bT
via IFTTT

സെന്‍സെക്‌സില്‍ 275 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 275 പോയന്റ് നേട്ടത്തിൽ 36326ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 10682ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1188 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 549 ഓഹരികൾ നേട്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസിന്റെ ഓഹരി പത്തുശതമാനത്തിലേറെ നേട്ടത്തിലാണ്. ടിസിഎസ്, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എസ്ബിഐ, വിപ്രോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഐഒസി, ഐടിസി, യുപിഎൽ, സീ എന്റർടെയൻമെന്റ്, എൻടിപിസി, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് കൺസ്യൂമർ കെയർ ഉൾപ്പടെ 22 കമ്പനികളാണ് വ്യഴാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3fAbmGq
via IFTTT

ജനസംഖ്യയിലെ ഇടിവ് സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തും: തൊഴിലിന് ആളില്ലാതാകും

വാഷിങ്ടൺ: നൂറ്റാണ്ടിൻറെ അവസാനത്തോടെ ലോകജനസംഖ്യയിൽ വലിയ കുറവുണ്ടാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്വേഷന്റെ പഠനം. സാമ്പത്തികശക്തിയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2100-ഓടെ, 195 രാജ്യങ്ങളിൽ 183 എണ്ണത്തിലെ പ്രതീക്ഷിതജനനനിരക്ക് നിലനിർത്താൻ കുടിയേറ്റനയങ്ങളിലെ ഉദാരവത്കരണംകൊണ്ടുമാത്രമേ സാധിക്കൂ. 2064 ആവുമ്പോഴേക്ക് ലോക ജനസംഖ്യനിരക്ക് 970 കോടിയിലെത്തും. നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി ഇത് കുറയും. ജപ്പാൻ, തായ്ലാൻഡ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുൾപ്പെടെ 23 രാജ്യങ്ങളിൽ ജനസംഖ്യ പകുതിയായി കുറയുമെന്നും പഠനം പറയുന്നു. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരിൽ നാടകീയമായ ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഇത് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുകയും ആഗോളശക്തികളിൽ മാറ്റംവരുത്തുകയും ചെയ്യും. ആഗോളതലത്തിൽ പ്രായഘടനയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പുതിയ പഠനം പ്രവചിക്കുന്നു. 2100-ൽ ആഗോളതലത്തിൽ 65 വയസ്സിനു മുകളിലുള്ള 230 കോടി പേരും, 20 വയസ്സിനുതാഴെ 170 കോടി പേരുമാണ് ഉണ്ടാവുന്നതെങ്കിൽ അടുത്തനൂറ്റാണ്ടിൽ അതിന് ഇനിയും വ്യത്യാസം വരും. തൊഴിലെടുക്കാൻ പ്രാപ്തിയുള്ള തലമുറയുടെ എണ്ണം പലരാജ്യങ്ങളിലും കുറയുമെന്നതിനാൽ ജനസംഖ്യയിലെ ഇടിവ് പരിഹരിക്കാനും സാമ്പത്തികവളർച്ച നിലനിർത്താനും കുടിയേറ്റനയത്തിൽ ഉദാരവത്കരണം കൊണ്ടുവരേണ്ടിവരും. രാജ്യങ്ങൾതന്നെ അതിന് മുൻകൈയെടുക്കേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

from money rss https://bit.ly/2WkTibS
via IFTTT

കോവിഡിനെ പ്രതിരോധിക്കാന്‍ യുവി ബോക്‌സ് വികസിപ്പിച്ച് എന്‍ഐടി

കോഴിക്കോട്: അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ഓഫീസ് സാമഗ്രികൾ നിമിഷങ്ങൾക്കകം അണുവിമുക്തമാക്കാനുള്ള ഉപകരണം നിർമിച്ച് എൻ.ഐ.ടി. ഗവേഷകർ. ഫയലുകൾ, കവറുകൾ, ബാഗുകൾ, മൊബൈൽ ഫോൺ തുടങ്ങിയയെല്ലാം യു.വി. ബോക്സിൽ വെച്ച് അണുവിമുക്തമാക്കാം. കോവി മോട്ട് എന്ന് പേരിട്ടിരിക്കുന്ന ഓട്ടോമാറ്റിക് ഇലക്േട്രാണിക് ഉപകരണം കോവിഡ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. രണ്ട് യു.വി. ട്യൂബ് ലൈറ്റുകൾ ഘടിപ്പിച്ച പെട്ടിയാണ് ഉപകരണം. ട്യൂബ് ലൈറ്റിൽനിന്ന് 254 നാനോ മീറ്റർ തരംഗദൈർഘ്യമുള്ള അൾട്രാ വയലറ്റ് രശ്മികൾ പ്രവഹിക്കുന്നു. ഇത് പ്രവർത്തിക്കുമ്പോൾ ഓസോൺ വാതകവും ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ രണ്ടും ബാക്ടീരിയ, വൈറസ് ഉൾപ്പടെയുള്ള സൂക്ഷ്മജീവികളെ നിർവീര്യമാക്കുന്നു. പെട്ടിയിൽ നിക്ഷേപിക്കുന്ന വസ്തുക്കൾ ഒരുമിനിറ്റിനകം അണുവിമുക്തമാവും. നിലവിലുള്ള ഉപകരണങ്ങളിൽ അഞ്ചുമിനിറ്റിലേറെ സമയമെടുക്കും. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാം എൻ.ഐ.ടി.യിലെ ഫയലുകളെല്ലാം കോവി മോട്ട് ഉപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്. ഇരുപതിനായിരം രൂപയാണ് നിർമാണച്ചെലവ്. വ്യാവസായിക അടിസ്ഥാനത്തിൽ ഉപകരണം നിർമിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നടക്കം അന്വേഷണം വരുന്നുണ്ട്. എൻ.ഐ.ടി. ഡയറക്ടർ ഡോ. ശിവാജി ചക്രവർത്തിയുടെ നിർദേശപ്രകാരം എൻ.ഐ.ടി. അധ്യാപകരായ പ്രൊഫ. സോണി വർഗീസ്, അസി. പ്രൊഫസർ ബൈജു ജി. നായർ, അസി. പ്രൊഫസർ വി. സുബ്രഹ്മണ്യൻ നമ്പൂതിരി, ഡോ. മനീഷ് സി. ചന്ദ്രൻ, ഗവേഷണ വിദ്യാർഥി ആർ. അരുൺ, എം.ടെക്. വിദ്യാർഥി ശ്രീശാന്ത് എന്നിവരടങ്ങിയ സംഘമാണ് ബോക്സ് നിർമിച്ചത്. ഡീനുമാരായ ഡോ. എസ്.ഡി. മധുകുമാർ, ഡോ. എസ്. അശോക് എന്നിവർ ഏകോപനം നിർവഹിച്ചു.

from money rss https://bit.ly/3jibjSa
via IFTTT

വില്പന സമ്മര്‍ദം: ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ വില്പന സമ്മർദം ഓഹരി വിപണിയിലെ നേട്ടംപരിമിതപ്പെടുത്തി. അടിസ്ഥാന സൗകര്യവികസനം, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെൻസെക്സ് 18.75 പോയന്റ് നേട്ടത്തിൽ 36051.81ലും നിഫ്റ്റി 10.80 പോയന്റ് ഉയർന്ന് 10618.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1083 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1503 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഊർജം, അടിസ്ഥാന സൗകര്യവികസനം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടമുണ്ടാക്കിയപ്പോൾ ഐടി, ഫാർമ, എഫ്എംസിജി, വാഹനം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3fIYoXj
via IFTTT

ശ്രീരാമൻ നേപ്പാളിയാണ്, ഇന്ത്യക്കാരനല്ല - പ്രധാനമന്ത്രി കെ പി ഒലി

ശ്രീരാമന്‍ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അയോധ്യ, യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ചെറിയ ഗ്രാമമാണെന്നും കെ പി ഒലി പറഞ്ഞു. മൂന്ന് ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പുതിയ മാപ്പ് പുറത്തിറക്കുകയും ഇന്ത്യയെ നിരന്തരം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ പുതിയ വിവാദ പ്രസ്താവന. കാഠ്മണ്ഡുവില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിലാണ് കെ പി ഒലി ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്ക് മറ്റുള്ളവരെ അടിച്ചമര്‍ത്തുകയും അവരുടെ സ്ഥലം കയ്യേറുകയും ചെയ്യുന്ന സംസ്‌കാരമാണുള്ളതെന്ന് കെ പി ഒലി കുറ്റപ്പെടുത്തി. സയന്‍സിന് നേപ്പാള്‍ നല്‍കിയ സംഭാവനകള്‍ക്ക് ആരും വിലകല്‍പ്പിച്ചില്ലെന്നും ഒലി കുറ്റപ്പെടുത്തി.

രാമന് സീതയെ നല്‍കിയത് നേപ്പാളാണ്. രാമനെ നല്‍കിയതും നേപ്പാളാണ്. ഞങ്ങള്‍ അങ്ങനെ ഉറച്ചുവിശ്വസിക്കുന്നു. കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ബിര്‍ഗുഞ്ച് ജില്ലയിലെ ഗ്രാമമാണ് അയോധ്യ - കെ പി ഒലി പറഞ്ഞു. നമ്മള്‍ സാംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെട്ടു. വസ്തുതകള്‍ക്ക് മേല്‍ കയ്യേറ്റമുണ്ടായി. നേപ്പാളി ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ സെതോപതി (Setopati.com) ആണ് ഇക്കാര്യം പറയുന്നത്. ശരിക്കുമുള്ള അയോധ്യ നേപ്പാളിലാണ്. ഇന്ത്യയിലല്ല. ഭഗവാന്‍ രാമന്‍ നേപ്പാളിയാണ്. ഇന്ത്യക്കാരനല്ല - ഒലി പറയുന്നു.

ഉത്തരാഖണ്ഡിലെ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങൾ തങ്ങളുടേതാണന്നും ഇന്ത്യ ഇവിടെ കയ്യേറി വച്ചിരിക്കുകയാണെന്നുമാണ് നേപ്പാളന്റെ ആരോപണം. ഈ മൂന്ന് പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ മാപ്പിനായുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റ് കഴിഞ്ഞ മാസം പാസാക്കിയിരുന്നു. 1962 ലെ ചൈനാ യുദ്ധകാലത്ത് ഇന്ത്യ ഈ പ്രദേശം കയ്യേറിയെന്നാണ് നേപ്പാളിന്റെ ആരോപണം. രാജ്യത്ത് കൊറോണ വൈറസ് പടര്‍ത്തിയത് ഇന്ത്യയാണെന്നും കെ പി ഒലി ആരോപിച്ചിരുന്നു. ചൈനീസ് കൊറോണയേക്കാളും ഇറ്റാലിയന്‍ കൊറോണയേക്കാളും മാരകം ഇന്ത്യന്‍ കൊറോണയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 



* This article was originally published here

വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍: പുതിയ ഒഎസ് വികസിപ്പിക്കാന്‍ ജിയോയും ഗൂഗിളും

രാജ്യത്ത് വിലകുറഞ്ഞ 4ജി സ്മാർട്ട്ഫോൺപുറത്തിറക്കുന്നതിനായി ഗൂഗിളും ജിയോയും കൈകോർക്കുന്നു. ഇതിനായി ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കും. ഇപ്പോഴും 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരവധിപേർ രാജ്യത്തുണ്ട്. 2ജി വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും റിലയൻസ് ചെയർമാൻ മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കി. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് വിവരംപ്രധാനംചെയ്യാൻ ഗൂഗിൾ സഹായിക്കും. അതിന് ജിയോയുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇന്ത്യയുടെ വളർച്ചയ്ക്ക് ഒപ്പം നിന്നുപ്രവർത്തിക്കാൻ ഗൂഗിളിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഡിജിറ്റൽ ഇക്കണോമിയുടെ ശാക്തീകരണത്തിന് അത് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയും റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിച്ചു. ജിയോ പ്ലാറ്റ്ഫോമുമായുള്ള കൂട്ടുകെട്ട് അദ്ദേഹം സ്ഥിരീകരിക്കുകയുംചെയ്തു. 33,737 കോടി രൂപയാണ് ഗൂഗിൾ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിക്കുന്നത്.

from money rss https://bit.ly/32jBW2V
via IFTTT

ഗൂഗിള്‍ 33,737 കോടി നിക്ഷേപിക്കും: 5ജിയും ഒടിടി പ്ലാറ്റ്‌ഫോമും ഉടനെയെന്നും അംബാനി

മുംബൈ: സ്പെക്ട്രം ലഭ്യമായാലുടനെ രാജ്യത്ത് 5ജി ട്രയൽ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയാകും ഇതിനായി പ്രയോജനപ്പെടുത്തുക. അടുത്തവർഷത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ 43-ാമത് വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വ്യത്യസ്തമേഖലകളിൽ 5 ജി അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും. മാധ്യമം, ധനകാര്യം, ഇ-കൊമേഴ്സ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാർട്ട് സിറ്റി, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ സാധ്യകൾ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആമസോൺ, നെറ്റ്ഫ്ളിക്സ് മാതൃകയിൽ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കും. ജിയോ ടിവി പ്ലസ് എന്നപേരിലായിരിക്കും ഇത് അറിയപ്പെടുക. വോയ്സ് സർച്ച് സാങ്കേതികവിദ്യ ഇതിൽ ഉപയോഗിക്കും. ആഗോള ടെക് ഭീമനായ ഗൂഗിൾ ജിയോ പ്ലാറ്റ്ഫോംസിൽ 33,737 കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ജിയോ പ്ലാറ്റ്ഫോമിൽ 7.7ശതമാനം ഉടമസ്ഥതാവകാശമാണ് ഗൂഗിളിന് ലഭിക്കുക. രാജ്യത്ത സമ്പദ്ഘടനയ്ക്ക് പകരംവെയ്ക്കാനില്ലാത്ത സംഭാവനയാണ് റിലയൻസ് നൽകുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവുംവലിയ നികുതിദായകരാണ് റിലനയൻസെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതിയിനത്തിൽ 8,368 കോടി രൂപയാണ് നൽകിയത്. ജിഎസ്ടി, വാറ്റ് എന്നിവയായി 69,372 കോടി രൂപയും സർക്കാരിന് കൈമാറി. ഒരുലക്ഷം കോടി രൂപ വരുമാനംനേടുന്ന രാജ്യത്തെ ആദ്യ കമ്പനിയായി റിലയൻസ്. പുറത്തിറക്കി വൈകാതെതന്നെ ജിയോ മീറ്റിന് 50 ലക്ഷം ഡൗൺലോഡ് ലഭിച്ചതായും അംബാനി പറഞ്ഞു.

from money rss https://bit.ly/32jHfPV
via IFTTT