121

Powered By Blogger

Wednesday, 15 July 2020

ഗൂഗിള്‍ 33,737 കോടി നിക്ഷേപിക്കും: 5ജിയും ഒടിടി പ്ലാറ്റ്‌ഫോമും ഉടനെയെന്നും അംബാനി

മുംബൈ: സ്പെക്ട്രം ലഭ്യമായാലുടനെ രാജ്യത്ത് 5ജി ട്രയൽ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയാകും ഇതിനായി പ്രയോജനപ്പെടുത്തുക. അടുത്തവർഷത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ 43-ാമത് വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വ്യത്യസ്തമേഖലകളിൽ 5 ജി അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും. മാധ്യമം, ധനകാര്യം, ഇ-കൊമേഴ്സ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാർട്ട് സിറ്റി, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ സാധ്യകൾ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആമസോൺ, നെറ്റ്ഫ്ളിക്സ് മാതൃകയിൽ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കും. ജിയോ ടിവി പ്ലസ് എന്നപേരിലായിരിക്കും ഇത് അറിയപ്പെടുക. വോയ്സ് സർച്ച് സാങ്കേതികവിദ്യ ഇതിൽ ഉപയോഗിക്കും. ആഗോള ടെക് ഭീമനായ ഗൂഗിൾ ജിയോ പ്ലാറ്റ്ഫോംസിൽ 33,737 കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ജിയോ പ്ലാറ്റ്ഫോമിൽ 7.7ശതമാനം ഉടമസ്ഥതാവകാശമാണ് ഗൂഗിളിന് ലഭിക്കുക. രാജ്യത്ത സമ്പദ്ഘടനയ്ക്ക് പകരംവെയ്ക്കാനില്ലാത്ത സംഭാവനയാണ് റിലയൻസ് നൽകുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവുംവലിയ നികുതിദായകരാണ് റിലനയൻസെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതിയിനത്തിൽ 8,368 കോടി രൂപയാണ് നൽകിയത്. ജിഎസ്ടി, വാറ്റ് എന്നിവയായി 69,372 കോടി രൂപയും സർക്കാരിന് കൈമാറി. ഒരുലക്ഷം കോടി രൂപ വരുമാനംനേടുന്ന രാജ്യത്തെ ആദ്യ കമ്പനിയായി റിലയൻസ്. പുറത്തിറക്കി വൈകാതെതന്നെ ജിയോ മീറ്റിന് 50 ലക്ഷം ഡൗൺലോഡ് ലഭിച്ചതായും അംബാനി പറഞ്ഞു.

from money rss https://bit.ly/32jHfPV
via IFTTT