121

Powered By Blogger

Wednesday, 15 July 2020

ഒന്നാംപാദഫലങ്ങളില്‍ പ്രതീക്ഷയില്ലെങ്കിലും ഓഹരി വിപണി മുകളിലേക്കുതന്നെ

2021 സാമ്പത്തികവർഷം ആദ്യപാദത്തെക്കുറിച്ചുള്ള പ്രാഥമിക മുൻവിധി മുൻപാദത്തെയപേക്ഷിച്ച് ചലന രഹിതവും താഴ്ന്നതുമാണ്. ഒരു ക്ഷേ 2021 സാമ്പത്തിക വർഷത്തെ ഏറ്റവും മോശമായ പാദവാർഷിക ഫലവുമാകാനും ഇടയുണ്ട്. 2020 സാമ്പത്തിക വർഷത്തെ നാലാംപാദഫലങ്ങളെ ചൈനയിൽനിന്നുള്ള വിതരണ ശൃഖലയിലുണ്ടായ തടസവും ലോകത്ത് പൊതുവേ ഡിമാന്റിലുണ്ടായ കുറവും ബാധിച്ചിരുന്നു. 2021 സമ്പത്തികവർഷം ആദ്യ പാദഫലങ്ങളെ ഇന്ത്യയിലെ അടച്ചിടലും ലോക സമ്പദ്വ്യവസ്ഥയുടെ നിശ്ചലതയും കാര്യമായി ബാധിക്കും. ജൂൺ അവസാനത്തോടെ ഘട്ടംഘട്ടമായി നിയന്ത്രണത്തിൽ വരുത്തിയ അയവ് ചില മേഖലകളിലും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും പ്രതീക്ഷയുണർത്തും. എഫ്എംസിജി, ഫാർമ, ആഗ്രോ, ടെലികോം എന്നീ മേഖലകളിൽ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നു. ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, ഓട്ടോ, മെറ്റൽ എന്നീ വിഭാഗങ്ങളിലും വിവരസാങ്കേതിക വിഭാഗം ഓഹരികളിൽ ഭാഗികമായും വൻനഷ്ടത്തിനാണ് കാരണമായേക്കാം. ആദ്യഫലങ്ങൾ ഐടിമേഖലയിൽ നിന്നായിരിക്കും. ഒന്നും രണ്ടും തട്ടിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് 5 ശതമാനം മുതൽ 8 ശതമാനംവരെ വരുമാനനഷ്ടം ഉണ്ടായേക്കും. പലചരക്ക് അല്ലാതെയുള്ള ചില്ലറ വ്യാപാരം, എയറോസ്പേസ്, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ്, എനർജി, വാഹന മേഖല എന്നിവയുമായി ബന്ധപ്പെട്ട ഐടി സ്ഥാപനങ്ങളെ കനത്ത തോതിൽ ബാധിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപ ഇടിയുകയും, ശമ്പളവും യാത്രാ ചെലവും ഇതര ചിലവുകളും കുറയ്ക്കുകയും ചെയ്തിട്ടും ലാഭം കുറയുമെന്നു തന്നെയാണ് കാണുന്നത്. ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള ക്ഷീണകാലത്ത് പരമാവധി പരിക്കുകൾ സംഭവിച്ചു കഴിഞ്ഞതിനാൽ മെയ്മാസം മുതൽ ഐടി മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിൽ വളർച്ചയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഈനില തുടരുക തന്നെയാണ്. ഡിമാന്റും എച്ച്1-ബി വിസയും സൃഷ്ടിക്കുന്ന ഉൽക്കണ്ഠകളും മാഞ്ഞുപോയിരിക്കുന്നു. സാമ്പത്തികരംഗം വീണ്ടും തുറക്കപ്പെട്ടതോടെ അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് ഈ മേഖല 2021 സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങൾ കാത്തിരിക്കുന്നത്. നിഫ്റ്റി ഐടി ഇൻഡെക്സ് പി/ ഇ കോവിഡിനു മുമ്പുള്ള കൂടിയ നിലയായ 19ഃ ൽ നിന്നും മാർച്ചിൽ 12ഃ ആക്കി തിരുത്തിയിരുന്നു. ഇപ്പോൾ ട്രേഡിംഗ് നടക്കുന്നത് 18ഃ ലാണ്. ഹ്രസ്വകാലയളവിൽ അത് മുകളിലേക്കു പോവുകയില്ല. ഡിജിറ്റലൈസേഷൻ രംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മെച്ചപ്പെടുകയും ഓഫ് ഷോർ ഡിമാന്റ് സ്ഥിരതയാർജ്ജിക്കുകയും വീടുകളിലിരുന്നുള്ള ജോലികാരണം ചിലവിൽ കുറവു വരികയും ഇന്ത്യൻ രൂപ ഇടിഞ്ഞതും ദീർഘകാലാടിസ്ഥാനത്തിൽ ഈ രംഗത്ത് നല്ല നിക്ഷേപ സാധ്യതയാണു വാഗ്ദാനം ചെയ്യുന്നത്. രണ്ടാമതായി ഫലങ്ങൾ പുറത്തുവരിക ബാങ്കിംഗ് സെക്ടറിലേതാണ്. മന്ദീഭവിച്ച പ്രവർത്തനറിപ്പോർട്ടാണുണ്ടാകാൻ സാധ്യത. ലോക്ഡൗൺ കാലം ബാങ്കിംഗ് ബിസിനസിനെ ദോഷകരമായാണ് ബാധിച്ചത്. റീട്ടെയിൽരംഗത്തു നിന്ന് വായ്പക്ക് ആവശ്യക്കാരില്ലാതാവുകയും തിരിച്ചടവു മുടങ്ങുമെന്ന് ഭയന്ന് കോർപറേറ്റുകൾക്കു കടംനൽകാൻ മടിച്ചതും തിരിച്ചടിയായി. ഓഹരി വിപണിയിൽ ഫെബ്രുവരി മുതൽ ജൂൺവരെ ഏറ്റവും വലിയ ആഘാതമുണ്ടായത് ധനകാര്യ മേഖലയ്ക്കാണ്. കിട്ടാക്കടങ്ങളുടെ സമ്മർദ്ദമാണിതിനു കാരണം. ലോക്ഡൗൺ ഒഴിവാക്കിയതോടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ജൂൺ 19 വരെ ഷെഡ്യൂൾഡ് ബാങ്കുകളുടെ വായ്പാ വളർച്ചയിൽ മുൻവർഷത്തെയപേക്ഷിച്ച് 6.5 ശതമാനവും പോയമാസത്തെയപേക്ഷിച്ച് 0.3 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെ കാര്യത്തിൽ മൂല്യനിർണയം കോവിഡിനു മുമ്പത്തെയപേക്ഷിച്ച് 30 ശതമാനം താഴ്ന്നു. വിവിധ മേഖലകൾ, റിസ്ക് മാനേജ്മെന്റ്, കമ്പനിയുടെ വളർച്ചാ അപഗ്രഥനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഓഹരികളുടെ നിർണയം എന്നതിനാൽ ബാങ്കുകളുടെ കാര്യത്തിൽ ഓഹരികൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. സ്വർണവായ്പാ സ്ഥാപനങ്ങൾ ഒഴികെയുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ വായ്പ നൽകുന്നത് ദുർബല വിഭാഗങ്ങൾക്കും ഹോൾസെയിൽ ഫണ്ടിംഗിനുമാണ്. ചെറുകിട ഭവനവായ്പകൾക്ക് പണത്തിന്റെ ക്ഷാമവും കൂടിയ മോറട്ടോറിയവും ഉണ്ടാവും. ഏപ്രിൽ മാസം 60 മുതൽ 80 ശതമാനം വരെയാണ് മോറട്ടോറിയം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 30 മുതൽ 40 ശതമാനമാക്കി കുറച്ചു. ശമ്പളക്കാരുടെ മേഖല ഉൾപ്പെടുന്ന റീട്ടെയിൽ ബാങ്കിംഗിൽ മോറട്ടോറിയം ഒറ്റഅക്കത്തിൽ ഒതുങ്ങി. എന്നാൽ സ്വയം തൊഴിൽ വിഭാഗം, എംഎസ്എംഇ , റേറ്റിംഗ് കുറഞ്ഞ കോർപറേറ്റ് വിഭാഗം എന്നീ മേഖലകളിൽ കിട്ടാക്കടങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിക്ഷേപങ്ങളും തിരിച്ചടവുകളും ഉൾപ്പടെ മെച്ചപ്പെട്ടതായി ഏതാനും സ്വകാര്യമേഖലാ ബാങ്കുകളിൽനിന്ന് ഈയിടെ ലഭിച്ച കണക്കുകൾ സൂചന നൽകുന്നു. 2021 സാമ്പത്തികവർഷം ഒന്നാം പാദഫലങ്ങളിൽ 10 വർഷ ആദായത്തിൽ തിരുത്തൽവരുത്തിയതിനാലുണ്ടായ ട്രഷറി ലാഭം കാരണം പൊതുമേഖലാ ബാങ്കുകളുടെ പലിശയില്ലാത്ത വരുമാനം കൂടുതലായിരിക്കും. സമീപ കാലത്ത് വിപണി പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഭൂരിപക്ഷം സ്വകാര്യ ബാങ്കുകളും മൂലധനം വർധിപ്പിക്കുകയോ അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിശാല വീക്ഷണത്തിൽ വിപണിയിൽ ചെറുകിട, ഇടത്തരം ഓഹരികൾ അനുകൂല പ്രവണത തുടരുകയാണ്. ഒന്നാംപാദത്തെക്കുറിച്ച് മൊത്തത്തിലുള്ള കാഴ്ചപ്പാട് ദുർബ്ബലമാകയാൽ മാർച്ചിലെ താഴ്ചയിൽ നിന്ന് വിലകൾ നന്നായി കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള അനുകൂല പ്രവണത പരീക്ഷണ വിധേയമാകുമെന്ന് കരുതുന്നു. ഹ്രസ്വകാലത്തേക്ക് വലിയ വീഴ്ച ഉണ്ടാവുകയില്ലെന്നും അൽപം ഏകീകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഈ സന്ദർഭത്തിൽ അടുത്ത 6 മാസം ചെറിയ തോതിൽ നിരന്തരമായി ഓഹരികൾ വാങ്ങി കൂട്ടിവെയ്ക്കുകയാണ് മികച്ച തന്ത്രം. ഇപ്പോൾ സന്തുലിതത്വം നിലനിർത്തുന്ന വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ പിന്നീടു മാറ്റമുണ്ടായാലും പിടിച്ചു നിൽക്കാൻ ഇതുപകരിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന അനുകൂല സാഹചര്യവും മഹാമാരിയുടെ രണ്ടാംതരംഗം ഉണ്ടാവുകയും വാക്സിൻ നിർമ്മാണം വൈകുകയും ചെയ്താലുള്ള പ്രതികൂല സാഹചര്യവും ഒരുപോലെ മറികടക്കാൻ ഇതിലൂടെകഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/32jK2bT
via IFTTT