121

Powered By Blogger

Sunday, 5 September 2021

അടല്‍ പെന്‍ഷന്‍ യോജന: നിക്ഷേപകരുടെ എണ്ണത്തിൽ 33 ശതമാനം വര്‍ധന

ന്യൂഡൽഹി: അടൽ പെൻഷൻ യോജനയിലെവരിക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധന. 2020-21 സാമ്പത്തികവർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം എൻപിഎസിലെ മൊത്തം വരിക്കാരായ 4.2 കോടി പേരിൽ 2.8 പേരും എപിവൈയിലെ നിക്ഷേപകരാണ്. നാഷണൽ പെൻഷൻ സിസ്റ്റത്തിലെ വിവിധ പദ്ധതികളിലെ 66 ശതമാനംപേരും ഇതോടെ എപിവൈയുടെ വരിക്കാരായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എൻപിഎസിൽ അംഗങ്ങളായ സ്ത്രീകളുടെ എണ്ണം 24 ശതമാനവും, പുരുഷന്മാരുടെ എണ്ണം 22 ശതമാനവും കൂടി. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്കുവേണ്ടിയാണ് 2015 മെയ് മാസത്തിൽ എപിവൈ സർക്കാർ അവതരിപ്പിച്ചത്. പദ്ധതി പ്രകാരം 60 വയസ്സ് കഴിയുമ്പോൾ 1000 മുതൽ 5000 രൂപ വരെ പ്രതിമാസതുക പെൻഷനായി ലഭിക്കും. അംഗം മരിക്കുകയാണെങ്കിൽ പെൻഷൻ തുക ഭാര്യക്കോ ഭർത്താവിനോ ലഭിക്കും. Content Highlights: Atal Pension Yojana have 66 percentage subscribers in National Pension Scheme

from money rss https://bit.ly/38IT8AR
via IFTTT

75 വയസ്സിന് മുകളിലുള്ളവർ ആദായനികുതി റിട്ടേൺ നൽകേണ്ട: വിശദാംശങ്ങൾ അറിയാം

ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. 2021 ഏപ്രിൽ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവർഷം (2022-23 അസസ്മെന്റ് വർഷം)മുതലാണ് ആനുകൂല്യത്തിന് പ്രാബല്യം ലഭിക്കുക. ആദായ നികുതി നിയമപ്രകാരം മുതിർന്ന പൗരന്മാരെ വയസ്സിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. 60 വയസ്സിന് മുകളിലുള്ളവർ സീനിയർ സിറ്റിസണും 80 വയസ്സിന് മുകളിലുള്ളവർ സൂപ്പർ സീനിയറുമാണ്. 2020 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം മൊത്തം ലഭിച്ച റിട്ടേണുകളിൽ 11ശതമാനം 60വയസ്സിനുമുകളിലുള്ളവരുടേതാണ്. സൂപ്പർ സീനിയർ വിഭാഗത്തിൽ 0.66ശതമാനം പേരുമാണമുള്ളത്. ഇളവ് ആർക്കൊക്കെ ഇന്ത്യയിൽ താമസക്കാരായ മുതിർന്ന പൗരന്മാർക്കാണ് ഇളവിന് അർഹതയുള്ളത്. അതായത് എൻആർഐക്കാർക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പെൻഷൻ, പലിശ എന്നീ വരുമാനക്കാർക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കാൻ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കിൽ നൽകണം. പേര്, വിലാസം, പാൻ അല്ലെങ്കിൽ ആധാർ, പെൻഷൻ പെയ്മെന്റ് ഓർഡർ നമ്പർ(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമിൽ നൽകേണ്ടത്. മുതിർന്ന പൗരൻ നൽകുന്ന വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകൾക്കാണ്. ഒരുകാര്യം പ്രത്യേകം ഓർക്കുക, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവർ റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേൺ നൽകുകണം.

from money rss https://bit.ly/3tvzrq1
via IFTTT

റെക്കോഡ് ഉയരംകുറിച്ച് തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും റെക്കോഡ് കുറിച്ച് ഓഹരി സൂചികകൾ. നിഫ്റ്റി ഇതാദ്യമായി 17,400 കടന്നു. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 58,399ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 17,421ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിൽനിന്ന് അനുകൂലമല്ലാത്ത റിപ്പോർട്ടുകളാണുള്ളതെങ്കിലും തുടക്കത്തിൽ വിപണിയെ അത് ബാധിച്ചില്ല. യുഎസ് തൊഴിൽ ഡാറ്റ പ്രതീക്ഷിച്ച ഏഴ് ലക്ഷത്തിനുമുകളിൽനിന്ന് 2.35 ലക്ഷത്തിലേക്ക് ചുരുങ്ങി. ഡോളർ ദുർബലമായത് വിദേശ നിക്ഷേപകരെ രാജ്യത്തെ വിപണിയിലേക്ക് ആകർഷിച്ചേക്കും. റീട്ടെയിൽ നിക്ഷേപകരുടെയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും ഇടപെടൽ വിപണിയിൽ പ്രതിരോധം തീർക്കാൻ പര്യാപ്തമാണ്. റിലയൻസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, നെസ് ലെ, ടൈറ്റാൻ, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി എനർജി സൂചിക ഒരുശതമാനം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടംതുടരുന്നു. ഇരു സൂചികകളും റെക്കോഡ് ഉയരംകുറിച്ച് മുന്നേറുകയാണ്. Indices open at fresh record high, Nifty above 17,400

from money rss https://bit.ly/3jKu9n9
via IFTTT

വാപ്‌കോസിന്റെ ഓഹരി വിൽക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡൽഹി: വാപ്കോസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) യ്ക്കൊരുങ്ങിസർക്കാർ. ജൽ ശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള വാപ്കോസിന്റെ ഐപിഒ അടുത്ത വർഷംമാർച്ച് അവസാനത്തോടെയായിരിക്കുംലിസ്റ്റ് ചെയ്യപ്പെടുക. വാപ്കോസിലുള്ള 25 ശതമാനം ഓഹരിയാകും ഐപിഒയിലൂടെ ലിസ്റ്റ് ചെയ്യപ്പെടുക. ഇതിനായുള്ള ടെൻഡറും മറ്റും ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആൻഡ് പബ്ലിക്ക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) ഫെബ്രുവരിയിൽ ക്ഷണിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിൽ നിന്ന് 1.75 ലക്ഷം കോടി രൂപ സമാഹരിച്ചെടുക്കാനാണ് നിലവിൽ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. അഫ്ഗാനിസ്താനിലടക്കം സേവനശ്യംഖലയുള്ള വാപ്കോസ് ജല, വൈദ്യുത, അടിസ്ഥാനസൗകര്യമേഖല എന്നിവയിൽകൺസൾട്ടൻസിയും എഞ്ചിനീയറിങ്ങും നടത്തുന്ന സ്ഥാപനമാണ്. കോവിഡ് മഹാമാരി മൂലം ഐപിഒ അവതരിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും വിദേശത്ത് അടക്കമുള്ള പ്രവർത്തനങ്ങളുടെ മൂല്യനിർണയം ഉടൻ പൂർത്തിയാകുമെന്നും ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചു. Content Highlights: WAPCOS IPO to be listed by end of march

from money rss https://bit.ly/3kW3nrd
via IFTTT

രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ വിദേശ നിക്ഷേപത്തിൽ കുതിപ്പ്. ഓഗസ്റ്റ് മാസത്തിൽ 16,459 കോടി രൂപയുടെ ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് (എഫ്.പി.ഐ) നിക്ഷേപമാണുണ്ടായത്. ജൂലൈയിൽ വിൽപ്പനയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന വിദേശ നിക്ഷേപകർ ഓഗസ്റ്റ് മാസത്തിൽ നിക്ഷേപത്തിന് കൂടുതൽ ഊന്നൽ നൽകുകയായിരുന്നു. ഓഗസ്റ്റ് 2 മുതൽ 31 വരെയുള്ള കാലയളവിൽ ഡെബ്റ്റ് വിഭാഗത്തിൽ 14,376.2 കോടിയുടെ നിക്ഷേപവും, ഇക്വിറ്റി വിഭാഗത്തിൽ 2,082.92 കോടിയുടെ നിക്ഷേപവും ഉണ്ടായതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഡെബ്റ്റ് വിഭാഗത്തിൽ ഈ വർഷംരേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ നിക്ഷേപമാണിത്. Content Highlights:FPI investment in india shows a hike

from money rss https://bit.ly/3tfFdvD
via IFTTT