121

Powered By Blogger

Saturday, 15 May 2021

ഐ.പി.ഒയുമായി നാല് കമ്പനികൾ: ലക്ഷ്യം 4000 കോടി

ഇടവേളയ്ക്കുശേഷം ഐ.പി.ഒ വിപണി സജീവമാകുന്നു. ഒരുമാസത്തിനകം നാല് കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തെത്തും. 4,000 കോടി രൂപയാകും ഈ കമ്പനികൾ വിപണിയിൽനിന്ന് സമാഹരിക്കുക. മുമ്പ് വിപണിയിലെത്താൻ തീരുമാനിച്ചതും എന്നാൽ സാഹചര്യം മനസിലാക്കി പിൻവാങ്ങിയതുമായ കമ്പനികളാണ് വീണ്ടുമെത്തുന്നത്. ശ്യാം മെറ്റാലിക്സ്, ദോഡ്ല ഡയറി, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(കിംസ്), ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ കമ്പനികളാണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി 1,400 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ശ്യാം മെറ്റാലിക്സ് 1,100 കോടി രൂപയും ദോഡ്ല ഡയറി 800 കോടി രൂപയും കിംസ് 700 കോടിയുമാകും സമാഹിരിക്കുക. കാര്യമായ നേട്ടമില്ലാതെ കനത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ് ഓഹരി വിപണി. അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപ്പെട്ട ഓഹരികൾ ഈവർഷം മികച്ചനേട്ടമുണ്ടാക്കുകയുംചെയ്തിട്ടുണ്ട്. പുതിയതായി വിപണിയിലെത്തുന്ന കമ്പനികളിലേറെയും ഈ വിഭാഗത്തിലുള്ളവയുമാണ്. നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് പണംപിൻവലിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പണലഭ്യതയ്ക്ക് കുറവുമില്ല. കഴിഞ്ഞ സാമ്പത്തികവർഷം ഐപിഒകളെ നിക്ഷേപകർ രണ്ടുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഇതൊക്കെയാണ് ഇടവേളയ്ക്കുശേഷം ഐപിഒ വിപണി സജീവമാകാൻ കാരണമായി പറയുന്നത്. കഴിഞ്ഞവർഷം വിപണിയിലെത്തിയ 70ശതമാനം കമ്പനികളും ലിസ്റ്റ് ചെയ്ത് അന്നുതന്നെ നിക്ഷേപകന് നേട്ടംനേടിക്കൊടുത്തു. ഈ കമ്പനികൾ മൊത്തംനൽകിയ ശരാശരി നേട്ടം 34ശതമാനമാണ്. അഞ്ചുവർഷക്കാലയളവിലെ ഉയർന്ന നിരക്കാണിത്.

from money rss https://bit.ly/2RWXhMA
via IFTTT

സ്വർണവില 36,000 രൂപയിലേയ്ക്ക്: പവന് വർധിച്ചത് 200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 200 രൂപ വർധിച്ച് 35,920 രൂപയായി. ഗ്രാമിന്റെ വില 25 രൂപകൂടി 4490 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,843.90 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/3bt5nmX
via IFTTT

"പ്രശ്നമാണ്‌, കിഫ്‌ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും"

എല്ലാ കണ്ണുകളും ഇപ്പോൾ തമിഴ്നാട് ധനമന്ത്രിയിലാണ്. പഴനിവേൽ ത്യാഗരാജൻ. വിദേശത്തുനിന്ന് ഉന്നത ബിരുദങ്ങൾ നേടി‚ കോടികളുടെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് തമിഴകത്തെ സേവിക്കാനെത്തിയ മധുരക്കാരൻ. ഇത്രയും കാലം ഉള്ളിൽക്കൊണ്ടുനടന്നിരുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള അവസരം തന്നതിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നന്ദിപറഞ്ഞുകൊണ്ടാണ് അദ്ദേഹം 'മാതൃഭൂമി'യോട് മനസ്സുതുറന്നത്. മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിൽനിന്ന്. 2016-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് പഴനിവേൽ ത്യാഗരാജനെ ആദ്യമായി കണ്ടത്. മധുരയിൽ അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. അതിനും വർഷങ്ങൾക്കുമുമ്പ് ത്യാഗരാജന്റെ പിതാവ് പഴനിവേൽ രാജനെയും ഇതേവീട്ടിൽവെച്ച് കണ്ടിരുന്നു. പഴനിവേൽ രാജൻ തമിഴ്നാട് സ്പീക്കറും മന്ത്രിയുമായിരുന്നു. പഴനിവേൽ രാജന്റെ പിതാവ് പി.ടി. രാജൻ 1936-ൽ മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയും. നൂറുകൊല്ലംമുമ്പ് ഓക്സ്ഫഡിൽനിന്ന് നിയമബിരുദമെടുത്തയാളായിരുന്നു ജസ്റ്റിസ് പാർട്ടിയുടെ അവസാനപ്രസിഡന്റുകൂടിയായിരുന്ന പി.ടി. രാജൻ. പേരക്കിടാവ് ത്യാഗരാജനും വിദ്യാഭ്യാസയോഗ്യതകൾ ഏറെയാണ്. തിരുച്ചി എൻ.ഐ.ടി.യിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം, ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്.ഡി.യും എം.ഐ.ടി. സ്ലൊവാൻ സ്കൂൾ ഒാഫ് മാനേജ്മെന്റിൽനിന്ന് എം.ബി.എ. ആഗോള സാമ്പത്തികസ്ഥാപനമായ ലെഹ്മാൻ ബ്രദേഴ്സിൽ പ്രവർത്തിച്ചശേഷമാണ് ത്യാഗരാജൻ സിങ്കപ്പൂരിൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിലേക്കെത്തിയത്. അവിടെ ഫിനാൻഷ്യൽ മാർക്കറ്റ് വിഭാഗം എം.ഡി.യായിരിക്കെയാണ് കോടികൾ ശമ്പളമായി കിട്ടിയിരുന്ന കോർപ്പറേറ്റ് ലോകം വിട്ട് തമിഴകരാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനം ത്യാഗരാജൻ എടുത്തത്. 2006-ൽ പിതാവ് പഴനിവേൽ രാജന്റെ അകാലമരണമാണ് ഇതിനുള്ള നിമിത്തമായത്. ഒമ്പതുകൊല്ലത്തിനുശേഷം ത്യാഗരാജൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ മധുര സെൻട്രലിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുകൊല്ലത്തിനിപ്പുറം എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. മന്ത്രിസഭയിൽ ധനകാര്യം, ആസൂത്രണം, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, പെൻഷൻസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. അമേരിക്കൻ വംശജയായ മാർഗരറ്റ് ആണ് ഭാര്യ. പഴനി ത്യാഗരാജനും വേൽ ത്യാഗരാജനും മക്കൾ. ? കോവിഡ് പോരാട്ടത്തിൽ ആദ്യം വേണ്ടത് സുതാര്യതയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻവ്യക്തമാക്കിയിരുന്നു. എങ്ങനെയാണത് = കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാമേഖലയിലും സുതാര്യത ഉറപ്പാക്കുകയാണ് ഡി.എം.കെ. സർക്കാരിന്റെ ലക്ഷ്യം. തമിഴ്നാടിന്റെ ധനസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം ഞങ്ങൾ ഉടനെ പുറത്തിറക്കും. കോവിഡിന്റെ രണ്ടാംവ്യാപനമില്ലായിരുന്നെങ്കിൽ എന്റെ ആദ്യത്തെ നടപടി ഈ ധവളപത്രമാവുമായിരുന്നു. പക്ഷേ, ഇപ്പോൾ എല്ലാശ്രദ്ധയും കേന്ദ്രീകരിക്കേണ്ടത് കോവിഡിനോടുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടുതന്നെ ധവളപത്രം എപ്പോഴാണ് പുറത്തിറക്കുകയെന്ന് ഇപ്പോൾ പറയാനാവില്ല. എന്തായാലും ഇടക്കാലബജറ്റിനുമുമ്പ് അത് ചെയ്തിരിക്കും. കോവിഡിന്റെ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതെങ്ങനെ എന്നതിലേക്കുവരാം. ഇതിന് റോക്കറ്റ് സയൻസിന്റെയൊന്നും ആവശ്യമില്ല. കൃത്യമായ വിവരം ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്. മരിക്കുന്നവരുടെയും രോഗികളുടെയും ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെയും കാര്യത്തിൽ കൃത്യമായ വിവരംവേണമെന്ന നിർദേശം ബന്ധപ്പെട്ട എല്ലാവർക്കും നൽകിയിട്ടുണ്ട്. ഓരോ സ്ഥലത്തെയും ശ്മശാനങ്ങളിൽ ദഹിപ്പിക്കപ്പെടുന്ന മൃതദേഹങ്ങളുടെ എണ്ണം അതതിടങ്ങളിലെ ആശുപത്രികളിൽനിന്നുള്ള വിവരവുമായി ഒത്തുനോക്കിയാൽ കൃത്യമായ കണക്കുകിട്ടും. കണക്കിൽ കള്ളക്കളി നടക്കുമ്പോഴാണ് വിവരം വിവരമല്ലാതാവുന്നത്. ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവെക്കരുത് എന്ന ആപ്തവാക്യമാണ് ഞങ്ങളെ നയിക്കുന്നത്. ജനങ്ങൾ കൂടെയില്ലെങ്കിൽ ഒരു പോരാട്ടവും ജയിക്കാനാവില്ല. ഓരോ ആശുപത്രിയിലും എത്ര കിടക്കകൾ, എത്ര വെന്റിലേറ്ററുകൾ, എത്ര ഐ.സി.യു.കൾ എന്നൊക്കെയുള്ള വിവരങ്ങൾ ലഭ്യമാവുന്ന സമഗ്രവിവരവിജ്ഞാനകേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഡാഷ്ബോർഡിൽവരുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താൻ കൃത്യമായ ഓഡിറ്റിങ്ങുണ്ടാവും. കോവിഡ് വല്ലാതെ വ്യാപകമായിട്ടുള്ള എല്ലാ ജില്ലയ്ക്കും ഒാരോ മന്ത്രിമാരെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. ? കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണമില്ലെന്ന ആരോപണം നിലനിൽക്കെ കോവിഡിനോടുള്ള പോരാട്ടത്തിൽ ജയിക്കുകയെന്നത് സംസ്ഥാനങ്ങൾക്ക് എളുപ്പമാണോ? = ലോകവും ജീവിതവും പലപ്പോഴും അങ്ങനെയാണ്. പക്ഷേ, പ്രതിബന്ധങ്ങളുണ്ടാവുന്നു എന്നതുകൊണ്ട് നമുക്ക് ലക്ഷ്യം കാണാതിരിക്കാനാവില്ല. കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങൾക്ക് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ പോരാട്ടം ജയിക്കാനാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം, സാമൂഹികനീതിയുടെ വലിയൊരു ചരിത്രം രണ്ടു സംസ്ഥാനങ്ങൾക്കുമുണ്ട്. മെഡിക്കൽമേഖലയിലെ സുശക്തമായ അടിസ്ഥാനസൗകര്യവും ഇരുസംസ്ഥാനങ്ങളുടെയും സവിശേഷതയാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളും ഡോക്ടർമാരുമുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഞങ്ങളുടെ സമ്പദ്വ്യവസ്ഥയും താരതമ്യേന വലുതാണ്. എന്തുസഹായവും നൽകാൻ സന്നദ്ധരായ തമിഴ് പ്രവാസിസമൂഹം വലിയൊരു ബലമാണ്. ഇന്നലെ ഞാൻ സിങ്കപ്പൂരിലും ദുബായിലും അമേരിക്കയിലുമുള്ള തമിഴ് പ്രവാസിസംഘടനകളുമായി സംസാരിച്ചിരുന്നു. എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്നാണ് അവർ പറഞ്ഞത്. ? വലിയ വിഭവസമാഹരണമാണ് ഈ പോരാട്ടം ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിൽനിന്നുള്ള സംഭാവനകൾക്കപ്പുറത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്ക് എങ്ങനെയാണ് പണം കണ്ടെത്തുക? = മരുന്നുകൾ, വാക്സിൻ, ഓക്സിജൻ എന്നിവയാണ് അടിയന്തരമായി വേണ്ടത്. ഇതിനുള്ള പണം പ്രവാസിസമൂഹത്തിന്റെ സംഭാവനകളിലൂടെത്തന്നെ കണ്ടെത്താനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ഓരോ ചില്ലിക്കാശിന്റെയും കണക്കുകൾ ഞങ്ങൾ പരസ്യപ്പെടുത്തും. വാസ്തവത്തിൽ പണമല്ല ഇവിടെ മുഖ്യപ്രശ്നം. ഈ പറഞ്ഞ സംഗതികളുടെ ലഭ്യതയാണ് പ്രശ്നം. ആളുകൾക്ക് നേരിട്ടുനൽകുന്ന സഹായധനം (ഓരോ റേഷൻ കാർഡ് ഉടമയ്ക്കും നാലായിരം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുള്ളത് ), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കുള്ള സഹായം, പാൽ വില കുറച്ചത്, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര, ഇൻഷുറൻസ് പദ്ധതികൾ എന്നിവയൊക്കെച്ചേർന്ന് ഏകദേശം നാലായിരംകോടി രൂപയുടെ ചെലവ് പ്രതിവർഷമുണ്ടാവും. ഇതുകൊണ്ടൊന്നും തമിഴ്നാട് സാമ്പത്തികമായി തകരാൻ പോകുന്നില്ല. മൂന്നുലക്ഷംകോടി രൂപയോളമാണ് ഞങ്ങളുടെ ബജറ്റ്. 280 ബില്യൺ ഡോളർ ഇക്കോണമിയാണ് തമിഴ്നാടിന്റേത്. ? തമിഴ്നാടിന്റെ പൊതുകടംഅഞ്ചുലക്ഷം കോടിയോളമാണെന്നത് ആശങ്കജനകമല്ലേ? = ഇവിടെ നമ്മൾ നോക്കേണ്ടത് ഒരു സംസ്ഥാനത്തിന്റെ മൊത്തം സമ്പദ്വ്യവസ്ഥയാണ്. കേരളത്തിന് മൂന്നുലക്ഷംകോടി രൂപയുടെ പൊതുകടമുണ്ടെങ്കിൽ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനെക്കാൾ ഗുരുതരമായിരിക്കും. കാരണം, ഞങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാൾ വലുതാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്.ഞാൻ നേരത്തേ പറഞ്ഞതുപോലെ കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതൽ വലിയ പ്രശ്നം. കടം കുറയ്ക്കാൻ ഞാൻ നിർബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണ്. ? ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. മുന്നണിയുടെ വിജയത്തിന്വഴിയൊരുക്കിയത് എന്തെല്ലാമാണ് = ഞങ്ങളുടെ നേതാവിന്റെ പ്രവർത്തനം, മാറ്റംവേണമെന്ന ജനങ്ങളുടെ ആഗ്രഹം. എം.കെ. സ്റ്റാലിന് ഈ മാറ്റം കൊണ്ടുവരാനാവുമെന്ന് ജനം വിശ്വസിക്കുന്നു. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാനമായും ബി.ജെ.പി. വേണമോ വേണ്ടയോ എന്നതായിരുന്നു. ? പക്ഷേ, ഈ നിയമസഭാതിരഞ്ഞെടുപ്പിലും പോരാട്ടം ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലാണെന്നും ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും തമ്മിലല്ലെന്നുമുള്ള പ്രതീതി ഉണർത്തുന്നതിൽ ഡി.എം.കെ. വിജയിച്ചില്ലേ = ഭാഗികമായി അത് ശരിയാണ്. പക്ഷേ, പ്രാദേശികമായി വലിയ ഏറ്റക്കുറച്ചിലുകളുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ എ.ഐ.എ.ഡി.എം.കെ.യ്ക്ക് കുറെയൊക്കെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. ബി.ജെ.പി.യായിരുന്നു തിരഞ്ഞെടുപ്പിലെ മുഖ്യഘടകമെങ്കിൽ ഇതുണ്ടാവുമായിരുന്നില്ല. ? ബി.ജെ.പി.ക്ക് നാലുസീറ്റ്നേടാനായതിനെ എങ്ങനെ കാണുന്നു = അതൊരു വലിയ കാര്യമല്ല. എ.ഐ.എ.ഡി.എം.കെ.യുടെ തോളിലിരുന്ന് നാലുസീറ്റ് നേടിയതിനെ നേട്ടമായൊന്നും കാണേണ്ടാ. ഇതിനുമുമ്പും ഇതുപോലെ അവർ നിയമസഭയിലേക്ക് വന്നിട്ടുണ്ട്. പക്ഷേ, സ്വന്തംനിലയ്ക്ക് ഒരു സീറ്റിലും ജയിക്കാൻ അവർക്കാവില്ല. തമിഴ്നാട്ടിൽ പ്രധാനമന്ത്രി മോദിയുടെ സ്വാധീനം വളരെ കുറവാണ്. ? ശബരിമലയുമായി താങ്കളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നറിയാം. ശബരിമല ക്ഷേത്രത്തിലെ ഇപ്പോഴത്തെ വിഗ്രഹം നിർമിച്ചുനൽകിയത് താങ്കളുടെ മുത്തച്ഛനാണെന്ന് കേൾക്കുന്നത്? = ശരിയാണ്. എന്റെ മുത്തച്ഛനും മുൻ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയുമായിരുന്ന പി.ടി. രാജനാണ് ഇപ്പോഴത്തെ വിഗ്രഹം ശബരിമലക്ഷേത്രത്തിന് നൽകിയത്. 1950-ലെ തീപ്പിടിത്തത്തിനുശേഷം ക്ഷേത്രം പുനരുദ്ധരിച്ചപ്പോഴാണ് മുത്തച്ഛൻ ഇത് ചെയ്തതെന്നാണ് ഞങ്ങളുടെ കുടുംബരേഖകളിലുള്ളത്. ? ശബരിമല വിവാദത്തിൽ താങ്കളുടെ നിലപാടെന്താണ് = ഒരു കാര്യംമാത്രം ചൂണ്ടിക്കാട്ടാം. തമിഴ്നാട്ടിലടക്കം ദക്ഷിണേന്ത്യയിൽ ഒരുപാട് വലിയ ക്ഷേത്രങ്ങളുണ്ട്. ആയിരക്കണക്കിനുവർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ. ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുള്ള മധുര മീനാക്ഷി അമ്മൻ ക്ഷേത്രമുൾപ്പെടെയാണിത്. പക്ഷേ, ഇവിടങ്ങളിലൊന്നും കാണാത്തരീതിയിലുള്ള തീർഥാടകപ്രവാഹമാണ് ശബരിമലയിൽ നടക്കുന്നത്. അതിന്റെ അടിസ്ഥാനം വിശ്വാസമാണ്. ആ വിശാസം നമ്മൾ കാണാതിരിക്കേണ്ട കാര്യമില്ല.വിശ്വാസവും മതവും സംബന്ധിച്ച് ഡി.എം.കെ.യ്ക്ക് വ്യക്തമായ നിലപാടുണ്ട്. തേങ്ങയല്ല, പിള്ളയാർ ശിലയാണ് ഉടയ്ക്കേണ്ടതെന്നാണ് പെരിയാർ പറഞ്ഞത്. എന്നാൽ, ഡി.എം.കെ.യ്ക്ക് രൂപംനൽകിയ അണ്ണാദുരൈ പറഞ്ഞത് ഞാൻ തേങ്ങയും ഉടയ്ക്കില്ല പിള്ളയാരെയും ഉടയ്ക്കില്ല എന്നാണ്. ഒരു കുലം, ഒരു ദൈവം എന്നായിരുന്നു അണ്ണായുടെ കാഴ്ചപ്പാട്. മാനവികതയിലും സാമൂഹികനീതിയിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പ്രശ്നമാണ്, കിഫ്ബിപോലെയുള്ളപദ്ധതികളും മസാലബോണ്ടുകളും തമിഴ്നാട്ടിൽ 2013-ൽ ജയലളിത ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നു. വിഷൻ 2023 എന്ന പേരിൽ പുറത്തിറക്കിയ നയരേഖയിൽ ജയലളിത പറഞ്ഞത് കേന്ദ്രസർക്കാർ അനുശാസിച്ചിട്ടുള്ള മൂന്നുശതമാനം ധനക്കമ്മിക്കുപുറമേ മൂന്നുശതമാനം ധനസമാഹരണംകൂടി നടത്തുമെന്നും അതിനായി സ്പെഷൽ പർപ്പസ് വെഹിക്കിളുകൾക്ക് രൂപംനൽകുമെന്നുമാണ്. പക്ഷേ, കിഫ്ബിപോലുള്ള ഏജൻസികൾ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാവുമെന്നതാണ് ഒരു പ്രശ്നം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇത്തരം ഏജൻസികൾ മാറാം. മസാലബോണ്ടുകൾ എന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകർഷണീയമല്ല. ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്നനിലയിൽ ഈ ബോണ്ടുകളുടെ സങ്കീർണതകൾ എനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് മസാലബോണ്ടുകൾ ഗംഭീരമാണെന്ന് തോന്നും. പക്ഷേ, സെക്കൻഡറി മാർക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് ഞങ്ങളുടെ മുൻഗണനപ്പട്ടികയിലില്ല.ധനസമാഹരണത്തിന് ഞങ്ങൾക്ക് മറ്റുവഴികളുണ്ട്. ചിലപ്പോൾ ചില സ്വത്തുക്കൾ വിറ്റും പണം കണ്ടെത്താ നാവും. സമ്പദ്വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വിൽപ്പനകൾ. അല്ലാതെ കടംവാങ്ങി സബ്സിഡിനൽകുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശകൊടുത്ത് നമ്മൾ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണം. content highlights:tamilnadu finance minister Palanivel Thiagarajan

from money rss https://bit.ly/3fnKpH4
via IFTTT

പാഠം 124| (ഫ്രീഡം@40 ഭാഗം:5) ഈ നിക്ഷേപ പദ്ധതികൾ നിങ്ങളെ ധനവാനാക്കും

കോഴിക്കോട് എഞ്ചിനിയറിങ് കോളേജിൽനിന്ന് സിവിൽ എഞ്ചിനിയറിങിൽ ബിടെക് നേടിയശേഷം അബുദാബിയിലെത്തിയതാണ് അനുരാഗ്. 10 വർഷത്തിലേറെയായി കുടുംബത്തോടൊപ്പമാണ് വിദേശത്ത് താമസം. പ്രതിമാസം രണ്ടുലക്ഷം രൂപയിലേറെയാണ് വരുമാനം. സാമ്പദിച്ച തുകകൊണ്ട് എറണാകുളത്ത് കണ്ണായസ്ഥാലത്ത് ഒരു ഫ്ളാറ്റ് സ്വന്തമാക്കിയതല്ലാതെ മറ്റ് നിക്ഷേപമൊന്നും 42 വയസ്സായ അദ്ദേഹത്തിനില്ല. അഞ്ചോ ആറോ കൊല്ലംകഴിയുമ്പോൾ നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണാഗ്രഹം. ഇനിയെങ്കിലും അതിനായി നിക്ഷേപംനടത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം ഇ-മെയിൽ അയച്ചത്. ഫ്രീഡം@40-യിലെ സമ്പാദ്യപാഠങ്ങളാണ് അദ്ദേഹത്തിന് പ്രചോദനമായത്. സീരീസിലെ പാഠങ്ങളെല്ലാം വായിച്ചെങ്കിലും ഇനി എത്രകാലം സമ്പാദിച്ചാലാണ് ഭാവിജീവിതം സുരക്ഷിതമാക്കുകയെന്നകാര്യത്തിൽ ഒരെത്തുംപിടിയുംകിട്ടിയില്ല. വിദേശത്തുള്ളവർമാത്രമല്ല, നട്ടിലുള്ളവരിൽ ഭൂരിഭാഗംപേരും വരവിനനുസരിച്ച് ചെലവുചെയ്യുന്നവരല്ലെന്ന് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് വ്യക്തമായി. സാമ്പത്തികാസൂത്രണത്തെക്കുറിച്ച് അവബോധമില്ലാത്തിനാൽ പലരും നഷ്ടപ്പെടുത്തിയത് വർഷങ്ങളാണ്. ജോലി ലഭിച്ചിട്ട് വർഷങ്ങളായെങ്കിലും സമ്പാദ്യത്തിന്റെകാര്യത്തിൽ ശ്രദ്ധയില്ലാതെപോയതാണ് അനുരാഗിനെ ആശയക്കുഴപ്പത്തിലാക്കിയത്.ഇത്തരക്കാർക്കായി രണ്ടുകാര്യങ്ങളാണ് മുന്നോട്ടുവെയ്ക്കാനുള്ളത്. 1. നാട്ടിൽ സെറ്റിൽചെയ്യാനുള്ള തീരുമാനം നീട്ടിവെയ്ക്കുക. 2. ചെലവ് കുറച്ച് പരമാവധി തുക നിക്ഷേപിക്കുക. ഈ സീരീസിലെ ആദ്യത്തെ പാഠം വായിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അതായത് ചെലവ് കുറച്ച് പരമാവധി എത്രരൂപ നിക്ഷേപിക്കാൻ കഴിയുമെന്ന് തീരുമാനിക്കുക. ഇനി നിക്ഷേപത്തിലേയ്ക്കുവരാം. നിക്ഷേപം ഇങ്ങനെ ക്രമീകരിക്കാം 30വയസ്സിന് താഴെ പ്രായമുള്ളവർ 90 ശതമാനം നിക്ഷേപവും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. എസ്ഐപിയായി നിക്ഷേപിച്ചാൽ ദീർഘകാലയളവിൽ 12 മുതൽ 15ശതമാനംവരെ ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം. 10ശതമാനം തുകയെങ്കിലും സ്ഥിരനിക്ഷേപ പദ്ധതിയിലേയ്ക്ക് നീക്കിവെക്കാൻ ശ്രദ്ധിക്കണം. ബാങ്ക് എഫ്ഡി, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ അതിനായി പരിഗണിക്കാം. 30 വയസ്സിന് മുകളിലാണ് പ്രായമെങ്കിൽ 60ശതമാനംതുക ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ മുടക്കാം. 25ശതമാനംതുക ഡെറ്റ് ഫണ്ടിലും 15ശതമാനംതുക ബാങ്ക് എഫ്ഡിയിലും നിക്ഷേപിക്കാം. 40വയസ്സ് കഴിഞ്ഞവരും കുടുംബത്തിലെ ഒരാൾക്കുമാത്രം വരുമാനമുള്ളവരുമാണെങ്കിൽ 60ശതമാനംതുക ഇക്വറ്റി അധിഷ്ഠിത പദ്ധതികളിൽ മുടക്കാം. 20ശതമാനംതുക യോജിച്ച ഡെറ്റ് സ്കീമിലും 20ശതമാനംതുക ബാങ്ക് എഫ്ഡിയിലും കരുതണം. Below 30 years Flexy Cap 20% Large & Mid Cap 20% Nifty 50 ETF Or Index Fund 10% International Fund 10% Direct Equity 30% Short Duration Fund 10% Total 60% Equity Fund, 30% Direct Equity and 10 % Debt Fund Above 30 years Flexy Cap 20% Large & Mid Cap 10% International Fund 10% Short Duration Fund 15% Corporate Bond Fund 10% Direct Equity 20% Bank FD 15% Total 40% Equity Fund, 25% Debt Fund, 15% Bank FD and 20% Direct Equity. Above 40 years Flexy CapFund 30% Nifty ETF or Index Fund 20% International Fund 10% Short Duration Fund 10% Banking & PSU Fund 10% Bank FD 20% Total 60% Equity Fund, 20% Debt Fund and 20% Bank FD. പ്രതീക്ഷിക്കുന്ന ആദായം ബാങ്ക് സ്ഥിരനിക്ഷേപം:5-6ശതമാനം ഡെറ്റ് മ്യുച്വൽ ഫണ്ട്: 7-10 ശതമാനം ഇക്വിറ്റി മ്യൂച്വൽ ഫണ്ട്: 12-15ശതമാനം ഓഹരി: 15-20ശതമാനം നിക്ഷേപം നടത്തുമ്പോൾ എവിടെ നിക്ഷേപം നടത്തുമ്പോഴും വിലക്കയറ്റ നിരക്കിനേക്കാൾ അധിക ആദായം ലഭിക്കുന്ന പദ്ധതിയാണോയെന്ന് നോക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതികൾ ഉപേക്ഷിക്കുകയുംവേണം. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ, നിക്ഷേപത്തിന് മികച്ച ആദായമോ അവയിൽനിന്ന് ലഭിക്കില്ല. യുലിപ്, മണിബാക്ക്, എൻഡോവ്മെന്റ് തുടങ്ങി പോളിസികൾ ഒഴിവാക്കണമെന്ന് ചുരുക്കം. ഇൻഷുറൻസ് പരിരക്ഷക്കായി ടേം പോളിസിമാത്രമെടുക്കുക. Investment schemes Catagory 1Yr Return(%) 3 Yr Return(%) 7Yr Return(%) Axis Focused 25 Fund Flexy Cap 59.36 13.71 18.30 Canara Robeco Emerging Equities Large & Midcap 66.45 12.95 23.20 SBI ETF Nifty50 ETF-Large Cap 62.16 12.37 - HDFC Index Fund - Sensex Index Fund-Large Cap 56.99 12.31 12.58 Motilal Oswal NASDAQ 100 ETF-International Equity 40.60 27.73 23.98 Motilal Oswal Nasdaq 100 FOF International Equity FOF 40.34 - - HDFC Short Term Debt Short Duration Fund 9.25 9.17 8.74 IDFC Banking & PSU Banking & PSU fund 8.24 9.98 8.54 ICICI Prudential Corporate Bond Corporate Fund 8.60 9.05 8.76 *Return as on 12 May 2021, Direct Plans. ശ്രദ്ധിക്കാൻ: വപണിയിൽനിന്ന് ലഭിക്കന്ന ടിപ്പുകൾമാത്രം അടിസ്ഥാനമാക്കി ഓഹരിയിൽ നിക്ഷേപം നടത്താതിരിക്കുക. കമ്പനിയുടെ പ്രവർത്തനഫലം, വളർച്ചാസാധ്യത, കടബാധ്യത എന്നിവ പരിശോധിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയശേഷംമതി ഓഹരിയിലെ നിക്ഷേപം. പോർട്ട്ഫോളിയോയിൽ പരമാവധി അഞ്ച് ഓഹരികൾവരെയാകാം. മാസംതോറും നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കുക. feedbacks to: antonycdavis@gmail.com ഓഹരിയിൽ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. പരമാവധി ആദായം ഉറപ്പുവരുത്താൻ വിതരണക്കാരുടെ കമ്മീഷൻ ഒഴിവാക്കിയുള്ള ഡയറക്ട് പ്ലാനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക പാഠങ്ങൾ തുടർച്ചയായി പിന്തുടരുക. നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാൻ അത് സഹായിക്കും. Loading…

from money rss https://bit.ly/33IDRO7
via IFTTT