121

Powered By Blogger

Monday, 30 December 2019

2010-2019: സാമ്പത്തികമേഖലയിലേയ്‌ക്കൊരു തിരഞ്ഞുനോട്ടം

ഡിസംബർ 31ന് ഒരുദശാബ്ദം അവസാനിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ കാലഘട്ടമാണ് കടന്നുപോകുന്നത്. കാഴ്ചപ്പാടുകളും ജീവിതരീതികളും മാറ്റിമറിച്ച ദശകമെന്നുതന്നെ പറയാം. ഒന്നുതിരിഞ്ഞുനോക്കാം. കഴിഞ്ഞ പത്തുവർഷത്തെ സാമ്പത്തികമേഖലയിലെ അതിപ്രധാനമായ സംഭവങ്ങൾ ഏതൊക്കെയന്ന്. 2010 ലോകത്ത് ആദ്യമായി ഐ പാഡ് അവതരിപ്പിച്ച് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ്. ഇൻസ്റ്റഗ്രാം പ്രചാരത്തിലായി. വാട്ട്സ് ആപ്പ് ഇന്ത്യയിലെത്തി. നെറ്റ്ഫ്ളിക്സ് അന്താരാഷ്ട്രതലത്തിൽ സേവനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ബുർജ് ഖലീഫ. അയർലൻഡും ഗ്രീസും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. 2011 ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ വീണ്ടും. ആപ്പിൾ സ്ഥാപകൻ 56ാം വയസ്സിൽ അന്തരിച്ചു. 2012 ഫേസ്ബുക്ക് ഐപിഒ, ഗന്നംസ്റ്റൈൽ വീഡിയ യുട്യൂബിൽ ആദ്യമായി 100 കോടി വ്യൂവ്സ് കടന്നു. 2013 തപാൽവകുപ്പ് ടെലഗ്രാം സംവിധാനം നിർത്തി. ജൂലായ് 14നാണ് അവസാനത്തെ ടെലഗ്രാം അയച്ചത്. ബിറ്റ്കോയിൻ വ്യാപകമായി പ്രചാരംനേടി. ജെഫ് ബെസോസ് വാഷിങ്ടൺ പോസ്റ്റ് സ്വന്തമാക്കി. ആലിബാബയുടെ ഐപിഒ. 2015 ഫോക്സ് വാഗൺ മലനീകരണ അഴിമതി. സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി. 2016 ഇന്ത്യയിൽ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ജിയോ ടെലികോം പ്രവർത്തനമാരംഭിച്ചു. ലോകത്താദ്യമായി ഏറ്റവും വിലകുറവിൽ മൊബൈൽ ഡാറ്റ നൽകി. ബ്രക്സിറ്റ് വോട്ടെടുപ്പിലൂടെ യൂറോപ്യൻ യൂണിയിനിൽനിന്ന് പിന്മാറാൻ ബ്രിട്ടൻ തീരുമാനിച്ചു. ലോകത്താകെ ആമസോൺ പ്രൈം വീഡിയോ അവതരിപ്പിച്ചു. 2017 രാജ്യത്ത് ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പിലായി. 2018 ഫേസ്ബുക്ക് -കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ വിവാദം. 12 വർഷത്തെ സേവനത്തിനുശേഷം പെപ്സികോയുടെ സിഇഒ സ്ഥാനത്തുനിന്ന് ഇന്ദ്ര നൂയി പടിയിറങ്ങി. 2019 സാമ്പത്തിക ശാസ്ത്ര നോബേലിന് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ അബിജിത് ബാനർജി അർഹനായി. സുന്ദർ പിച്ചൈ ആൽഫബെറ്റിന്റെ സിഇഒആയി. 2019ലെ പ്രധാന സംഭവങ്ങളിലേയ്ക്ക് ഒരുതിരിഞ്ഞുനോട്ടം മൂല്യത്തിൽ മുകേഷ് അംബാനി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള 'റിലയൻസ് ഇൻഡസ്ട്രീസി'ന്റെ വിപണിമൂല്യം 2019-ൽ 10 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് തൊട്ടു. ഓഹരി വില റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്. 10 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് നഷ്ടക്കയത്തിൽ അനിൽ അംബാനി മുകേഷ് അംബാനിയുടെ അനുജൻ അനിൽ അംബാനിയുടെ ബിസിനസുകൾ മിക്കതും പ്രതിസന്ധിയിലായി. റിലയൻസ് കമ്യൂണിക്കേഷൻസി'ന്റെ പ്രവർത്തനം അവതാളത്തിലായി. 'റിലയൻസ് ക്യാപ്പിറ്റൽ', 'റിലയൻസ് ഇൻഫ്ര' എന്നിവയുടെയൊക്കെ ഓഹരി വില കൂപ്പുകുത്തി. ഇതോടെ ശതകോടീശ്വര പട്ടികയിൽ നിന്ന് അദ്ദേഹം പുറത്തായി. വി.പി. നന്ദകുമാർ 'വെൽത്ത് ക്രിയേറ്റർ' ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി.) പലതും പ്രതിസന്ധിയിലായ വർഷമാണ് 2019. എന്നാൽ, കേരളം ആസ്ഥാനമായ 'മണപ്പുറം ഫിനാൻസ്' മിന്നുന്ന പ്രകടനമാണ് ഓഹരി വിപണിയിൽ ഈവർഷം കാഴ്ചവച്ചത്. വി.പി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ വിപണിമൂല്യം 14,893 കോടി രൂപയിലെത്തി നിൽക്കുകയാണ്. ഓഹരി വില 177 രൂപ എന്ന റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്. ഒരു വർഷം കൊണ്ട് 90 ശതമാനത്തിലേറെ വിലവർധനവാണ് മണപ്പുറം ഓഹരികളിലുണ്ടായത്. ജെറ്റ് എയർവേസ് പൂട്ടി പ്രവർത്തന മൂലധനത്തിന് പണമില്ലാതെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനികളിൽ ഒന്നായിരുന്ന 'ജെറ്റ് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചു. 2019 ഏപ്രിൽ 17-നാണ് സർവീസ് അവസാനിപ്പിച്ചത്. നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വായ്പാതിരിച്ചടവ് മുടക്കിയതിന്റെ പേരിൽ 'പാപ്പരത്ത നടപടി' നേരിടുകയാണ്. കമ്പനി ലേലത്തിൽ വിൽക്കാനുള്ള ബാങ്കുകളുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. ബാങ്ക് ലയനം സ്റ്റേറ്റ് ബാങ്ക് ലയനത്തിന് പിന്നാലെ മറ്റൊരു പൊതുമേഖലാ ബാങ്ക് ലയനത്തിന് 2019 സാക്ഷ്യം വഹിച്ചു. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചത് 2019 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെ, കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് പദ്ധതി. ഇതോടെ, പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. വളർച്ച താഴേക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2019 ജൂലായ് -സെപ്റ്റംബർ പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 'മൊത്ത ആഭ്യന്തര ഉത്പാദന' (ജി.ഡി.പി.) വളർച്ചയാണ് ഇത്. മുൻവർഷം രണ്ടാം പാദത്തിൽ ഏഴു ശതമാനമായിരുന്നു വളർച്ച. നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം എസ്. ആൻഡ് പി., ഫിച്ച്, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ കുറച്ചിരിക്കുകയാണ്.

from money rss http://bit.ly/36dkAnB
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 41,458ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തിൽ 12,230ലുമെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ 0.5 ശതമാനംമുതൽ ഒരുശതമാനംവരെ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 673 ഓഹരികൾ നേട്ടത്തിലുമാണ്. 73 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, യെസ് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

from money rss http://bit.ly/2MJWRUl
via IFTTT

നിഫ്റ്റി 12,250ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെൻസെക്സ് 17.14 പോയന്റ് താഴ്ന്ന് 41,558ലും നിഫ്റ്റി 10.10 പോയന്റ് ഉയർന്ന് 12,255.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1108 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 192 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, യുപിഎൽ, വേദാന്ത, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/39tbgOy
via IFTTT

അടുത്തവര്‍ഷം കരുതലായി ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും

2020ൽ കരുതലെന്ന നിലയ്ക്ക് ഒരു ലക്ഷം ടൺ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നടപ്പ് വർഷം 56,000 ടൺ ഉള്ളി സംഭരിച്ചിരുന്നെങ്കിലും തികയാതെവന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ വിവിധയിടങ്ങളിൽ ഇപ്പോഴും ഉള്ളിവില കിലോഗ്രാമിന് 100 രൂപയിൽകൂടുതലാണ്. ഇറക്കുമതിയെ ആശ്രയിച്ചിട്ടും വില പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. നാഫെഡിനായിരിക്കും ഉള്ളി സംഭരണത്തിന്റെ ചുമതല. മാർച്ച്-ജൂലായ് മാസങ്ങളിൽ കർഷകരിൽനിന്ന് ശേഖരിക്കുന്ന ഉള്ളി ദീർഘകാലം സൂക്ഷിച്ചുവെയ്ക്കാൻ കഴിയുന്നവയാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ പൂഴ്ത്തിവെപ്പും കയറ്റുമതിയും സർക്കാർ തടഞ്ഞിരുന്നു. സംഭരിച്ച ഉള്ളി വിപണിയിൽ സബ്സിഡി നിരക്കിൽ സർക്കാർ വിതരണം ചെയ്തെങ്കിലും തികയാതെവരികയും ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരികയും ചെയ്തു. 45,000 ടൺ ഉള്ളികൂടി ഇറക്കുമതിചെയ്യുന്നുണ്ട്. തുർക്കി, അഫ്ഗാനിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള ഉള്ളിഉടനെ രാജ്യത്തെത്തും.

from money rss http://bit.ly/2ZFna3k
via IFTTT

എയര്‍ടെല്‍ മിനിമം റീച്ചാര്‍ജ് പ്ലാന്‍ നിരക്ക് ഇരട്ടിയാക്കി

മുംബൈ: എയർടെൽ മിനിമം റീച്ചാർജ് വാലിഡിറ്റി പ്ലാൻ തുക 95 ശതമാനം വർധിപ്പിച്ചു. 23 രൂപയിൽനിന്ന് 45 രൂപയായാണ് കൂട്ടിയത്. ഡിസംബർ 29 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. ഇതോടെ എയർടെല്ലന്റെ വാലിഡിറ്റി പ്ലാനിൽ ഏറ്റവും കുറഞ്ഞതുകയായി 45 രൂപ. കാലാവധിയിൽമാറ്റംവരുത്തിയിട്ടില്ല. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. കുറഞ്ഞ വാലിഡിറ്റി പ്ലാനിൽ കമ്പനി ഒറ്റയടിക്ക് 22 രൂപയാണ് വർധിപ്പിച്ചത്. 45 രൂപയോ അതിലധികമോ റീചാർജ് ചെയ്യാത്തവരുടെ സേവനം 15 ദിസവത്തെ ഗ്രേസ് പിരിയഡുകൂടി നൽകി അവസാനിപ്പിക്കുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വൊഡാഫോൺ ഐഡിയ അടിസ്ഥാന നിരക്കിൽ ഇതുവരെ മാറ്റംവരുത്തിയില്ല. നിലവിൽ 23 രൂപതന്നെയാണ് നിരക്ക്. അതേസമയം, എയർടെല്ലിനെ പിന്തുടർന്ന് ചാർജ് വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതായാലും ഇതേക്കുറിച്ച് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. പ്രധാന എതിരാളിയായ ജിയോയുടെ അടിസ്ഥാന നിരക്ക് സ്മാർട്ട്ഫോണിന് 98 രൂപയും ജിയോഫോണിന് 75 രൂപയുമാണ്. Airtel nearly doubles its minimum recharge plan

from money rss http://bit.ly/2MIagMx
via IFTTT