ബെല്‍ഫാസ്റ്റ്: സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2015 ഫിബ്രവരി 6, 7 തീയതികളില്‍ ഇടവകയുടെ കാവല്‍പിതാവും, മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്നതുമായ മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക വാര്‍ഷികവും ആഘോഷിക്കുന്നു.വെള്ളിയാഴ്ച വൈകീട്ട് 7മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് അനുഗ്രഹ പ്രസംഗവും, ആശീര്‍വാദവും, ക്രമീകരിച്ചിരിക്കുന്നു.ശനിയാഴ്ച...